---
title: "ലോകകപ്പ് ആവേശം ആരാധകരുടെ അവകാശമാണ്, എന്നാൽ വൈദ്യുതി തട്ടി സ്വന്തം ജീവൻ അപഹരിക്കപ്പെടാതെ നോക്കുക"
english_title: "kseb information"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/79655/kseb-information"
published_at: "2022-11-11T10:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/636dd5aee04e5_news-card.jpg"
keywords: []
---

# ലോകകപ്പ് ആവേശം ആരാധകരുടെ അവകാശമാണ്, എന്നാൽ വൈദ്യുതി തട്ടി സ്വന്തം ജീവൻ അപഹരിക്കപ്പെടാതെ നോക്കുക

> **Lead Summary:** ചൊവ്വ സെക്ഷൻ പരിധിയിൽ ഏഴര എന്ന സ്ഥലത്ത് ഫുട്ബാൾ പ്രേമികൾ നടത്തിയ അപകടകരമായ പ്രവൃത്തിയാണ് ഫോട്ടോയിൽ കാണുന്നത്. നിങ്ങൾ ഓരോരുത്തരേയും പോലെ ലോകം മുഴുവൻ ഒരു പന്തിന് പുറകെയാണ്. ഓരോ നാല് വർഷം കൂടുമ്പോഴും നമ്മളോരോരുത്തരേയും ആവേശം കൊള്ളിക്കാൻ സ്വർണ്ണത്തിളക്കവുമായി ഫുട്ബാൾ മാമാങ്കം കടന്ന് വരും. അന്നും അടുത്ത മാമാങ്കവും കാണാനും ആഘോഷിക്കാനും നിങ്ങളോരോരുത്തരും അവരുടെ കുടുംബാംഗങ്ങളും സന്തോഷത്തോടെ ഇവിടെ ഉണ്ടാവണം. അതിന് നിങ്ങൾ കാണിക്കുന്ന ആവേശം സുരക്ഷയുടെ അതിർവരമ്പുകൾ കടക്കാതെ ശ്രദ്ധിക്കണം. അല്ലെങ്കിൽ ലോകംമുഴുവൻ ആഘോഷിക്കുമ്പോൾ ആ ഫുട്ബാൾ മാമാങ്കം നിങ്ങളുടെ കുടുംബത്തിന് നിങ്ങളുടെ നഷ്ടത്തിന്റെയും വേദനയുടെയും ഓർമ്മപ്പെടുത്തൽ മാത്രമായി ഓരോ ലോകകപ്പും മാറും. വൈദ്യുതി തൂണും ലൈനുകളും ലോകത്തിന് വെളിച്ചം കാട്ടാനും അത്ഭുതങ്ങൾ സൃഷ്ടിക്കാനും വേണ്ടി സൃഷ്ടിച്ചവയാണ്. അവയിൽ സുരക്ഷിതമല്ലാത്ത ഏതൊരു പ്രവൃത്തിയും അനധികൃതവും നിയമ വിരുദ്ധവും അതിലേറെ ആത്മഹത്യാപരവുമാണ്. സ്വയം മരണത്തിന് കീഴടങ്ങുകയോ അംഗവൈകല്യത്തിനോ ഇടയാവുന്ന ഇത്തരം പ്രവൃത്തികളിൽ ദയവായി ഏർപ്പെടാതിരിക്കുക. തലനാരിഴക്ക് മാത്രമാണ് ഇവിടെ അപകടം ഒഴിവായത്. ഒരു നേർത്ത നനവ് ആ കയറിൽ ഉണ്ടായിരുന്നുവെങ്കിൽ ഒരു ദുരന്തം കുടുംബത്തെ അനാഥമാക്കുമായിരുന്നു. 230 വോൾട്ട് തന്നെ ഒരു ആനയുടെ ജീവനെടുക്കാൻ കെൽപ്പുള്ളതാണ് അവിടെയാണ് 11000 വോൾട്ടിൽ കൊടി കൊണ്ട് അഭ്യാസ പ്രകടനം നടത്തി വിഡ്ഢിത്തം കാട്ടിയത്. ദയവായി കൊടി തോരണങ്ങൾ കെട്ടുന്നതിൽ നിന്നും വൈദ്യുതി തൂണിനെ ഒഴിവാക്കുക. നിങ്ങളുടെ വിലപ്പെട്ട ജീവൻ സംരക്ഷിച്ച് നിങ്ങളുടെ കുടുംബത്തിന്റെ സന്തോഷം നഷ്ടപ്പെടാതിരിക്കാൻ ശ്രദ്ധിക്കുക.

## Article Content

ചൊവ്വ സെക്ഷൻ പരിധിയിൽ ഏഴര എന്ന സ്ഥലത്ത് ഫുട്ബാൾ പ്രേമികൾ നടത്തിയ അപകടകരമായ പ്രവൃത്തിയാണ് ഫോട്ടോയിൽ കാണുന്നത്. നിങ്ങൾ ഓരോരുത്തരേയും പോലെ ലോകം മുഴുവൻ ഒരു പന്തിന് പുറകെയാണ്. ഓരോ നാല് വർഷം കൂടുമ്പോഴും നമ്മളോരോരുത്തരേയും ആവേശം കൊള്ളിക്കാൻ സ്വർണ്ണത്തിളക്കവുമായി ഫുട്ബാൾ മാമാങ്കം കടന്ന് വരും. അന്നും അടുത്ത മാമാങ്കവും കാണാനും ആഘോഷിക്കാനും നിങ്ങളോരോരുത്തരും അവരുടെ കുടുംബാംഗങ്ങളും സന്തോഷത്തോടെ ഇവിടെ ഉണ്ടാവണം. അതിന് നിങ്ങൾ കാണിക്കുന്ന ആവേശം സുരക്ഷയുടെ അതിർവരമ്പുകൾ കടക്കാതെ ശ്രദ്ധിക്കണം. അല്ലെങ്കിൽ ലോകംമുഴുവൻ ആഘോഷിക്കുമ്പോൾ ആ ഫുട്ബാൾ മാമാങ്കം നിങ്ങളുടെ കുടുംബത്തിന് നിങ്ങളുടെ നഷ്ടത്തിന്റെയും വേദനയുടെയും ഓർമ്മപ്പെടുത്തൽ മാത്രമായി ഓരോ ലോകകപ്പും മാറും. വൈദ്യുതി തൂണും ലൈനുകളും ലോകത്തിന് വെളിച്ചം കാട്ടാനും അത്ഭുതങ്ങൾ സൃഷ്ടിക്കാനും വേണ്ടി സൃഷ്ടിച്ചവയാണ്. അവയിൽ സുരക്ഷിതമല്ലാത്ത ഏതൊരു പ്രവൃത്തിയും അനധികൃതവും നിയമ വിരുദ്ധവും അതിലേറെ ആത്മഹത്യാപരവുമാണ്. സ്വയം മരണത്തിന് കീഴടങ്ങുകയോ അംഗവൈകല്യത്തിനോ ഇടയാവുന്ന ഇത്തരം പ്രവൃത്തികളിൽ ദയവായി ഏർപ്പെടാതിരിക്കുക. തലനാരിഴക്ക് മാത്രമാണ് ഇവിടെ അപകടം ഒഴിവായത്. ഒരു നേർത്ത നനവ് ആ കയറിൽ ഉണ്ടായിരുന്നുവെങ്കിൽ ഒരു ദുരന്തം കുടുംബത്തെ അനാഥമാക്കുമായിരുന്നു. 230 വോൾട്ട് തന്നെ ഒരു ആനയുടെ ജീവനെടുക്കാൻ കെൽപ്പുള്ളതാണ് അവിടെയാണ് 11000 വോൾട്ടിൽ കൊടി കൊണ്ട് അഭ്യാസ പ്രകടനം നടത്തി വിഡ്ഢിത്തം കാട്ടിയത്. ദയവായി കൊടി തോരണങ്ങൾ കെട്ടുന്നതിൽ നിന്നും വൈദ്യുതി തൂണിനെ ഒഴിവാക്കുക. നിങ്ങളുടെ വിലപ്പെട്ട ജീവൻ സംരക്ഷിച്ച് നിങ്ങളുടെ കുടുംബത്തിന്റെ സന്തോഷം നഷ്ടപ്പെടാതിരിക്കാൻ ശ്രദ്ധിക്കുക.

കെ എസ് ഇ ബി 

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/79655/kseb-information)