---
title: "ജില്ലാ സ്‌കൂള്‍ കലോത്സവം;ലോഗോ പ്രകാശനം ചെയ്തു"
english_title: "logo of arts"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/79618/logo-of-arts"
published_at: "2022-11-10T22:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/636d2851ec210_vac.jpg"
keywords: []
---

# ജില്ലാ സ്‌കൂള്‍ കലോത്സവം;ലോഗോ പ്രകാശനം ചെയ്തു

> **Lead Summary:** കണ്ണൂര്‍:നവംബര്‍ 22 മുതല്‍ 26 വരെ കണ്ണൂരില്‍ നടക്കുന്ന റവന്യു ജില്ലാ സ്‌കൂള്‍ കലോത്സവത്തിന്റെ ലോഗോ കലക്ടര്‍ എസ് ചന്ദ്രശേഖര്‍ ജില്ലാ വിദ്യാഭ്യാസ ഉപ ഡയറക്ടര്‍ വി എ ശശീന്ദ്രവ്യാസിന് നല്‍കി പ്രകാശനം ചെയ്തു. നഗരത്തിലെ 16 വേദികളിലായാണ് കലോത്സവം നടക്കുക. 15 ഉപജില്ലകളില്‍ നിന്നുള്ള 13,000 കുട്ടികള്‍ പങ്കെടുക്കും. കാണികളും രക്ഷിതാക്കളും ഉള്‍പ്പടെ 25000 പേരെയാണ് പ്രതീക്ഷിക്കുന്നത്. ദിവസവും 5000 പേര്‍ക്കുള്ള ഭക്ഷണം ഒരുക്കും. പൂര്‍ണമായും ഹരിത പെരുമാറ്റച്ചട്ടം പാലിച്ചായിരിക്കും കലോത്സവം നടക്കുക. കലക്ടറുടെ ചേമ്പറില്‍ നടന്ന പ്രകാശന ചടങ്ങില്‍ എസ് എസ് കെ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ഇ സി വിനോദ്, ഹയര്‍സെക്കണ്ടറി ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ടി വി വിനോദ്, ഡയറ്റ് പ്രിന്‍സിപ്പല്‍ ഡോ. കെ വിനോദ്കുമാര്‍, ഡി ഡി ഇ ഓഫീസ് സൂപ്രണ്ട് സി ബീന, പ്രോഗ്രാം കമ്മിറ്റി വൈസ് ചെയര്‍മാന്‍ കെ രമേശന്‍ മാസ്റ്റര്‍, പബ്ലിസിറ്റി കണ്‍വീനര്‍ വി വി രതീഷ് എന്നിവര്‍ പങ്കെടുത്തു. കാസര്‍കോട് ഉദുമ സ്വദേശി മനോജ് മേഘയാണ് ലോഗോ രൂപകല്‍പന ചെയ്തത്.

## Article Content

കണ്ണൂര്‍:നവംബര്‍ 22 മുതല്‍ 26 വരെ കണ്ണൂരില്‍ നടക്കുന്ന റവന്യു ജില്ലാ സ്‌കൂള്‍ കലോത്സവത്തിന്റെ ലോഗോ കലക്ടര്‍ എസ് ചന്ദ്രശേഖര്‍ ജില്ലാ വിദ്യാഭ്യാസ ഉപ ഡയറക്ടര്‍ വി എ ശശീന്ദ്രവ്യാസിന് നല്‍കി പ്രകാശനം ചെയ്തു. നഗരത്തിലെ 16 വേദികളിലായാണ് കലോത്സവം നടക്കുക. 15 ഉപജില്ലകളില്‍ നിന്നുള്ള 13,000 കുട്ടികള്‍ പങ്കെടുക്കും. കാണികളും രക്ഷിതാക്കളും ഉള്‍പ്പടെ 25000 പേരെയാണ് പ്രതീക്ഷിക്കുന്നത്. ദിവസവും 5000 പേര്‍ക്കുള്ള ഭക്ഷണം ഒരുക്കും. പൂര്‍ണമായും ഹരിത പെരുമാറ്റച്ചട്ടം പാലിച്ചായിരിക്കും കലോത്സവം നടക്കുക. കലക്ടറുടെ ചേമ്പറില്‍ നടന്ന പ്രകാശന ചടങ്ങില്‍ എസ് എസ് കെ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ഇ സി വിനോദ്, ഹയര്‍സെക്കണ്ടറി ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ടി വി വിനോദ്, ഡയറ്റ് പ്രിന്‍സിപ്പല്‍ ഡോ. കെ വിനോദ്കുമാര്‍, ഡി ഡി ഇ ഓഫീസ് സൂപ്രണ്ട് സി ബീന, പ്രോഗ്രാം കമ്മിറ്റി വൈസ് ചെയര്‍മാന്‍ കെ രമേശന്‍ മാസ്റ്റര്‍, പബ്ലിസിറ്റി കണ്‍വീനര്‍ വി വി രതീഷ് എന്നിവര്‍ പങ്കെടുത്തു. കാസര്‍കോട് ഉദുമ സ്വദേശി മനോജ് മേഘയാണ് ലോഗോ രൂപകല്‍പന ചെയ്തത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/79618/logo-of-arts)