---
title: "എൻ.സി ശേഖർ പുരസ്ക്കാരം ഡോ.ബി.ഇക്ബാലിന് "
english_title: "n c shekhar award"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/79566/n-c-shekhar-award"
published_at: "2022-11-10T16:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/636cdf3327697_news-card.jpg"
keywords: []
---

# എൻ.സി ശേഖർ പുരസ്ക്കാരം ഡോ.ബി.ഇക്ബാലിന് 

> **Lead Summary:** **തളിപ്പറമ്പ്; **2022 ലെ എൻ.സി ശേഖർ പുരസ്ക്കാരത്തിന് ആരോഗ്യ പ്രവർത്തകൻ വിദ്യാഭ്യാസ വിദഗ്ദ്ധൻ, ട്രെഡ് യൂണിയൻ നേതാവ്, എഴുത്തുകാരൻ തുടങ്ങിയ വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച ഡോ.ബി.ഇക്ബാൽ അർഹനായി. മുപ്പത് പുസ്തകങ്ങൾ രചിച്ചിട്ടുള്ള ഇദ്ദേഹം കോട്ടയം ചങ്ങനാശ്ശേരി സ്വദേശിയാണ്. പുരസ്ക്കാര സമതി ചെയർമാൻ എം.വി ഗോവിന്ദൻ മാസ്റ്റർ, എൻ.പ്രഭാകരവർമ്മ, ഡോ.വി.പി.പി മുസ്തഫ, ഫൗണ്ടേഷൻ മാനേജ് ട്രസ്റ്റി ഇടയത്ത് രവി എന്നിവരടങ്ങുന്ന കമ്മറ്റിയാണ് പുരസ്ക്കാര ജേതാവിനെ തിരഞ്ഞെടുത്തത്. അമ്പതിനായിരവും പ്രശസ്തി പത്രവുമുൾപ്പെടുന്ന പുരസ്ക്കാരം എൻ.സി ശേഖറിൻ്റെ മുപ്പത്തിയേഴാമത് ചരമവാർഷിക ദിനമായ ഡിസംബർ 3ന് കണ്ണൂർ മയ്യിൽ വെച്ച് എം.വി ഗോവിന്ദൻ മാസ്റ്റർ സമ്മാനിക്കും.

## Article Content

**തളിപ്പറമ്പ്; **2022 ലെ എൻ.സി ശേഖർ പുരസ്ക്കാരത്തിന് ആരോഗ്യ പ്രവർത്തകൻ വിദ്യാഭ്യാസ വിദഗ്ദ്ധൻ, ട്രെഡ് യൂണിയൻ നേതാവ്, എഴുത്തുകാരൻ തുടങ്ങിയ വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച ഡോ.ബി.ഇക്ബാൽ അർഹനായി. മുപ്പത് പുസ്തകങ്ങൾ രചിച്ചിട്ടുള്ള ഇദ്ദേഹം കോട്ടയം ചങ്ങനാശ്ശേരി സ്വദേശിയാണ്. പുരസ്ക്കാര സമതി ചെയർമാൻ എം.വി ഗോവിന്ദൻ മാസ്റ്റർ, എൻ.പ്രഭാകരവർമ്മ, ഡോ.വി.പി.പി മുസ്തഫ, ഫൗണ്ടേഷൻ മാനേജ് ട്രസ്റ്റി ഇടയത്ത് രവി എന്നിവരടങ്ങുന്ന കമ്മറ്റിയാണ് പുരസ്ക്കാര ജേതാവിനെ തിരഞ്ഞെടുത്തത്. അമ്പതിനായിരവും പ്രശസ്തി പത്രവുമുൾപ്പെടുന്ന പുരസ്ക്കാരം എൻ.സി ശേഖറിൻ്റെ മുപ്പത്തിയേഴാമത് ചരമവാർഷിക ദിനമായ ഡിസംബർ 3ന് കണ്ണൂർ മയ്യിൽ വെച്ച് എം.വി ഗോവിന്ദൻ മാസ്റ്റർ സമ്മാനിക്കും.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/79566/n-c-shekhar-award)