---
title: "കണ്ണൂർ സെൻട്രൽ ജയിലിൽ തടവുകാർ തമ്മിൽ ഏറ്റുമുട്ടി: പരിക്കേറ്റവർ ചികിത്സയിൽ"
english_title: "kannur central jail"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/79503/kannur-central-jail"
published_at: "2022-11-10T12:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/636c9e043fdf7_vac.jpg"
keywords: []
---

# കണ്ണൂർ സെൻട്രൽ ജയിലിൽ തടവുകാർ തമ്മിൽ ഏറ്റുമുട്ടി: പരിക്കേറ്റവർ ചികിത്സയിൽ

> **Lead Summary:** കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ തടവുകാര്‍ ഏറ്റുമുട്ടി. ജയിലിലെ ഏറ്റവും സുരക്ഷയുള്ള പത്താം ബ്ലോക്കിലാണ് ഏറ്റുമുട്ടല്‍ നടന്നത്. പരിക്കേറ്റ രണ്ടു പേരെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞ സെപ്റ്റംബറില്‍ സെന്‍ട്രല്‍ ജയിലില്‍ പാര്‍പ്പിച്ചിരുന്ന കാപ്പാ തടവുകാര്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടിയിരുന്നു. ഉച്ചക്ക് ഭക്ഷണം കഴിക്കാനായി പുറത്തിറങ്ങിയപ്പോഴുണ്ടായ വാക്കുതര്‍ക്കമാണ് ഏറ്റുമുട്ടലില്‍ കലാശിച്ചത്. തുടര്‍ന്ന് വാര്‍ഡന്മാര്‍ ഇടപെട്ടാണ് രംഗം ശാന്തമാക്കിയത്. പത്താം ബ്ലോക്കിലാണ് കാപ്പാ തടവുകാരെ പാര്‍പ്പിച്ചിരുന്നത്.

## Article Content

കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ തടവുകാര്‍ ഏറ്റുമുട്ടി. ജയിലിലെ ഏറ്റവും സുരക്ഷയുള്ള പത്താം ബ്ലോക്കിലാണ് ഏറ്റുമുട്ടല്‍ നടന്നത്. പരിക്കേറ്റ രണ്ടു പേരെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞ സെപ്റ്റംബറില്‍ സെന്‍ട്രല്‍ ജയിലില്‍ പാര്‍പ്പിച്ചിരുന്ന കാപ്പാ തടവുകാര്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടിയിരുന്നു. ഉച്ചക്ക് ഭക്ഷണം കഴിക്കാനായി പുറത്തിറങ്ങിയപ്പോഴുണ്ടായ വാക്കുതര്‍ക്കമാണ് ഏറ്റുമുട്ടലില്‍ കലാശിച്ചത്. തുടര്‍ന്ന് വാര്‍ഡന്മാര്‍ ഇടപെട്ടാണ് രംഗം ശാന്തമാക്കിയത്. പത്താം ബ്ലോക്കിലാണ് കാപ്പാ തടവുകാരെ പാര്‍പ്പിച്ചിരുന്നത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/79503/kannur-central-jail)