---
title: "കണ്ണൂർ സർവ്വകലാശാല അകാരണമായി പ്രൈവറ്റ് രജിസ്ട്രേഷൻ പിൻവലിച്ചത് പുനസ്ഥാപിക്കണം; പാരലൽ കോളേജ് വിദ്യാർഥികൾ പ്രക്ഷോഭത്തിലേക്ക് "
english_title: "parallel college protest"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/79440/parallel-college-protest"
published_at: "2022-11-09T21:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/636bcd2dbe1f3_vac.jpg"
keywords: []
---

# കണ്ണൂർ സർവ്വകലാശാല അകാരണമായി പ്രൈവറ്റ് രജിസ്ട്രേഷൻ പിൻവലിച്ചത് പുനസ്ഥാപിക്കണം; പാരലൽ കോളേജ് വിദ്യാർഥികൾ പ്രക്ഷോഭത്തിലേക്ക് 

> **Lead Summary:** **കണ്ണൂർ :** കണ്ണൂർ സർവ്വകലാശാല പ്രൈവറ്റ് രജിസ്ട്രേഷൻ വിജ്ഞാപനം പുറപ്പെടുവിച്ച് 20 ദിവസത്തിനുശേഷം അകാരണമായി പിൻവലിച്ചത് അടിയന്തരമായി പുന:സ്ഥാപിച്ചില്ലെങ്കിൽ പാരലൽ കോളേജ് അസോസിയേഷൻ വിദ്യാർഥികളെയും രക്ഷിതാക്കളെയും അണിനിരത്തി വൻപ്രക്ഷോഭത്തിലേക്ക് നീങ്ങുമെന്ന് അസോസിയേഷൻ ജില്ലാ നേതൃ കൺവെൻഷൻ മുന്നറിയിപ്പുനൽകി. ആയിരക്കണക്കിന് സാധാരണക്കാരായ കുട്ടികളെ പെരുവഴിയിലാക്കുന്ന സർവ്വകലാശാല നടപടിയിൽ സർക്കാർ അടിയന്തരമായി ഇടപെടണമെന്ന് കൺവെൻഷൻ ആവശ്യപ്പെട്ടു. അസോസിയേഷൻ സംസ്ഥാനരക്ഷാധികാരി നാരായണൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡൻറ് കെ .എൻ .രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ടി. കെ.രാജീവൻ കെ.പി. ജയബാലൻ സി.അനിൽകുമാർ , രാജേഷ് പാലങ്ങാട്ട്, പി. ലക്ഷ്മണൻ ,ബിന്ദു സജിത്കുമാർ എന്നിവർ പ്രസംഗിച്ചു.

## Article Content

**കണ്ണൂർ :** കണ്ണൂർ സർവ്വകലാശാല പ്രൈവറ്റ് രജിസ്ട്രേഷൻ വിജ്ഞാപനം പുറപ്പെടുവിച്ച് 20 ദിവസത്തിനുശേഷം അകാരണമായി പിൻവലിച്ചത് അടിയന്തരമായി പുന:സ്ഥാപിച്ചില്ലെങ്കിൽ പാരലൽ കോളേജ് അസോസിയേഷൻ വിദ്യാർഥികളെയും രക്ഷിതാക്കളെയും അണിനിരത്തി വൻപ്രക്ഷോഭത്തിലേക്ക് നീങ്ങുമെന്ന് അസോസിയേഷൻ ജില്ലാ നേതൃ കൺവെൻഷൻ മുന്നറിയിപ്പുനൽകി. ആയിരക്കണക്കിന് സാധാരണക്കാരായ കുട്ടികളെ പെരുവഴിയിലാക്കുന്ന സർവ്വകലാശാല നടപടിയിൽ സർക്കാർ അടിയന്തരമായി ഇടപെടണമെന്ന് കൺവെൻഷൻ ആവശ്യപ്പെട്ടു. അസോസിയേഷൻ സംസ്ഥാനരക്ഷാധികാരി നാരായണൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡൻറ് കെ .എൻ .രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ടി. കെ.രാജീവൻ കെ.പി. ജയബാലൻ സി.അനിൽകുമാർ , രാജേഷ് പാലങ്ങാട്ട്, പി. ലക്ഷ്മണൻ ,ബിന്ദു സജിത്കുമാർ എന്നിവർ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/79440/parallel-college-protest)