---
title: "കുപ്പം പുഴയ്ക്ക് കുറുകെ നിർമ്മിക്കുന്ന മംഗര പാലത്തിന്റെ പ്രവർത്തി ഉദ്ഘാടനം എം വി ഗോവിന്ദൻ നിർവ്വഹിച്ചു"
english_title: "mangara bridge"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/79407/mangara-bridge"
published_at: "2022-11-09T18:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/636bab6b5ed9e_vac.jpg"
keywords: []
---

# കുപ്പം പുഴയ്ക്ക് കുറുകെ നിർമ്മിക്കുന്ന മംഗര പാലത്തിന്റെ പ്രവർത്തി ഉദ്ഘാടനം എം വി ഗോവിന്ദൻ നിർവ്വഹിച്ചു

> **Lead Summary:** തളിപ്പറമ്പ് മണ്ഡലത്തിലെ ചപ്പാരപ്പടവ് പഞ്ചായത്തില്‍ കുപ്പം പുഴയ്ക്ക് കുറുകെ നിര്‍മിക്കുന്ന മംഗര പാലത്തിന്റെ പ്രവൃത്തി എം വി ഗോവിന്ദന്‍ മാസ്റ്റര്‍ എം എല്‍ എ ഉദ്ഘാടനം ചെയ്തു. പാലം പ്രവൃത്തി ഒന്നര വര്‍ഷം കൊണ്ട് പൂര്‍ത്തിയാക്കണമെന്ന് എം എല്‍ എ പറഞ്ഞു. നിര്‍മ്മാണ പ്രവൃത്തികള്‍ കാലതാമസം കൂടാതെ പൂര്‍ത്തിയാക്കണമെന്ന് സര്‍ക്കാരിന് നിര്‍ബന്ധമുണ്ട്. ഇതിനായി ഉദ്യോഗസ്ഥരുടെയും കരാറുകാരുടെയും സമയോചിതമായ ഇടപെടല്‍ ഉണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു. ചപ്പാരപ്പടവ്, എരുവാട്ടി, തേര്‍ത്തല്ലി പൊതുമരാമത്ത് റോഡുകളെ ചപ്പാരപ്പടവ്, ചാണോക്കുണ്ട്. റോഡുമായി ബന്ധിപ്പിക്കുന്നതാണ് ഈ പാലം. ഈ രണ്ട് റോഡുകളെയും ബന്ധിപ്പിക്കാന്‍ നിലവില്‍ സൗകര്യമില്ലാത്തതിനാല്‍ പൊതുജനങ്ങള്‍ അനുഭവിക്കുന്ന ബുദ്ധിമുട്ടുകള്‍ക്ക് ഇതോടെ പരിഹാരമാകും. പ്രദേശത്തെ ജനങ്ങളുടെ ദീര്‍ഘകാല സ്വപ്നം കൂടിയാണ് യാഥാര്‍ഥ്യമാകുന്നത്. പ്രവൃത്തിക്കായി സര്‍ക്കാര്‍ 13.4 കോടി രൂപയുടെ ഭരണാനുമതിയും സാങ്കേതിക അനുമതിയും നല്‍കിയിരുന്നു. പ്രീസ്ട്രസ്ഡസ് കോണ്‍ക്രീറ്റ് ഗര്‍ഡറുകള്‍ സഹിതമുള്ള പാലത്തിന് 173.90 മീറ്റര്‍ നീളവും, 7.5 മീറ്റര്‍ ക്യാരേജ് വേയും ഇരുവശത്തും ഒന്നര മീറ്റര്‍ നടപ്പാതയോടെ 11 മീറ്റര്‍ വീതിയുമുണ്ടാകും. പാലത്തിനായി 25.05 മീറ്റര്‍ നീളമുള്ള അഞ്ച് സ്പാനുകളും 24.325 മീറ്റര്‍ നീളമുള്ള രണ്ട് ലാന്‍ഡ് സ്പാനുകളും ഒരുക്കും. മംഗര ഭാഗത്ത് 80 മീറ്റര്‍ നീളത്തിലും മംഗര അക്കര ചപ്പാരപ്പടവ്-എരുവാട്ടി റോഡ് കയറുന്നിടത്ത് 65 മീറ്റര്‍ നീളത്തില്‍ അപ്രോച്ച് റോഡ്, 7.50 മീറ്റര്‍ വീതിയില്‍ ഉപരിതലം എന്നിയും സജ്ജമാക്കും. മംഗരയില്‍ നടന്ന ചടങ്ങില്‍ തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സി എം കൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. പൊതുമരാമത്ത് പാലങ്ങള്‍ വിഭാഗം കണ്ണൂര്‍ എക്‌സി. എഞ്ചിനീയര്‍ കെ എം ഹരീഷ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ചപ്പാരപ്പടവ് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സുനിജ ബാലകൃഷ്ണന്‍, വൈസ് പ്രസിഡണ്ട് പി കെ അബ്ദുറഹിമാന്‍, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ഉനൈസ് എരുവാട്ടി, ഷീജ കൈപ്രത്ത്, പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ എം എം അജ്മല്‍, പൊതുമരാമത്ത് വകുപ്പ് പാലങ്ങള്‍ വിഭാഗം കോഴിക്കോട് ഉത്തര മേഖല സൂപ്രണ്ടിംഗ് എഞ്ചിനീയര്‍ പി കെ മിനി, പൊതുമരാമത്ത് പാലങ്ങള്‍ ഉപവിഭാഗം കണ്ണൂര്‍ അസി. എക്‌സി.എഞ്ചിനീയര്‍ ജി എസ് ജ്യോതി, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

## Article Content

തളിപ്പറമ്പ് മണ്ഡലത്തിലെ ചപ്പാരപ്പടവ് പഞ്ചായത്തില്‍ കുപ്പം പുഴയ്ക്ക് കുറുകെ നിര്‍മിക്കുന്ന മംഗര പാലത്തിന്റെ പ്രവൃത്തി എം വി ഗോവിന്ദന്‍ മാസ്റ്റര്‍ എം എല്‍ എ ഉദ്ഘാടനം ചെയ്തു. പാലം പ്രവൃത്തി ഒന്നര വര്‍ഷം കൊണ്ട് പൂര്‍ത്തിയാക്കണമെന്ന് എം എല്‍ എ പറഞ്ഞു. നിര്‍മ്മാണ പ്രവൃത്തികള്‍ കാലതാമസം കൂടാതെ പൂര്‍ത്തിയാക്കണമെന്ന് സര്‍ക്കാരിന് നിര്‍ബന്ധമുണ്ട്. ഇതിനായി ഉദ്യോഗസ്ഥരുടെയും കരാറുകാരുടെയും സമയോചിതമായ ഇടപെടല്‍ ഉണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു. ചപ്പാരപ്പടവ്, എരുവാട്ടി, തേര്‍ത്തല്ലി പൊതുമരാമത്ത് റോഡുകളെ ചപ്പാരപ്പടവ്, ചാണോക്കുണ്ട്. റോഡുമായി ബന്ധിപ്പിക്കുന്നതാണ് ഈ പാലം. ഈ രണ്ട് റോഡുകളെയും ബന്ധിപ്പിക്കാന്‍ നിലവില്‍ സൗകര്യമില്ലാത്തതിനാല്‍ പൊതുജനങ്ങള്‍ അനുഭവിക്കുന്ന ബുദ്ധിമുട്ടുകള്‍ക്ക് ഇതോടെ പരിഹാരമാകും. പ്രദേശത്തെ ജനങ്ങളുടെ ദീര്‍ഘകാല സ്വപ്നം കൂടിയാണ് യാഥാര്‍ഥ്യമാകുന്നത്. പ്രവൃത്തിക്കായി സര്‍ക്കാര്‍ 13.4 കോടി രൂപയുടെ ഭരണാനുമതിയും സാങ്കേതിക അനുമതിയും നല്‍കിയിരുന്നു. പ്രീസ്ട്രസ്ഡസ് കോണ്‍ക്രീറ്റ് ഗര്‍ഡറുകള്‍ സഹിതമുള്ള പാലത്തിന് 173.90 മീറ്റര്‍ നീളവും, 7.5 മീറ്റര്‍ ക്യാരേജ് വേയും ഇരുവശത്തും ഒന്നര മീറ്റര്‍ നടപ്പാതയോടെ 11 മീറ്റര്‍ വീതിയുമുണ്ടാകും. പാലത്തിനായി 25.05 മീറ്റര്‍ നീളമുള്ള അഞ്ച് സ്പാനുകളും 24.325 മീറ്റര്‍ നീളമുള്ള രണ്ട് ലാന്‍ഡ് സ്പാനുകളും ഒരുക്കും. മംഗര ഭാഗത്ത് 80 മീറ്റര്‍ നീളത്തിലും മംഗര അക്കര ചപ്പാരപ്പടവ്-എരുവാട്ടി റോഡ് കയറുന്നിടത്ത് 65 മീറ്റര്‍ നീളത്തില്‍ അപ്രോച്ച് റോഡ്, 7.50 മീറ്റര്‍ വീതിയില്‍ ഉപരിതലം എന്നിയും സജ്ജമാക്കും. മംഗരയില്‍ നടന്ന ചടങ്ങില്‍ തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സി എം കൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. പൊതുമരാമത്ത് പാലങ്ങള്‍ വിഭാഗം കണ്ണൂര്‍ എക്‌സി. എഞ്ചിനീയര്‍ കെ എം ഹരീഷ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ചപ്പാരപ്പടവ് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സുനിജ ബാലകൃഷ്ണന്‍, വൈസ് പ്രസിഡണ്ട് പി കെ അബ്ദുറഹിമാന്‍, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ഉനൈസ് എരുവാട്ടി, ഷീജ കൈപ്രത്ത്, പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ എം എം അജ്മല്‍, പൊതുമരാമത്ത് വകുപ്പ് പാലങ്ങള്‍ വിഭാഗം കോഴിക്കോട് ഉത്തര മേഖല സൂപ്രണ്ടിംഗ് എഞ്ചിനീയര്‍ പി കെ മിനി, പൊതുമരാമത്ത് പാലങ്ങള്‍ ഉപവിഭാഗം കണ്ണൂര്‍ അസി. എക്‌സി.എഞ്ചിനീയര്‍ ജി എസ് ജ്യോതി, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/79407/mangara-bridge)