---
title: "വിലക്കയറ്റത്തിന് എതിരെ ചപ്പാരപ്പടവിൽ  യൂത്ത് കോൺഗ്രസ്‌ പ്രതിഷേധാഗ്നി നടത്തി"
english_title: "youth congress protest"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/79405/youth-congress-protest"
published_at: "2022-11-09T18:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/636ba8df86208_vac.jpg"
keywords: []
---

# വിലക്കയറ്റത്തിന് എതിരെ ചപ്പാരപ്പടവിൽ  യൂത്ത് കോൺഗ്രസ്‌ പ്രതിഷേധാഗ്നി നടത്തി

> **Lead Summary:** > **ചപ്പാരപ്പടവ് : **യൂത്ത് കോൺഗ്രസ്‌ ജില്ലാ കമ്മിറ്റിയുടെ ആഹ്വാന പ്രകാരം വിലക്കയറ്റത്തിന് എതിരെ ചപ്പാരപടവ് മണ്ഡലം യൂത്ത് കോൺഗ്രസ്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ "പൊള്ളുന്ന വിലക്കയറ്റം ദുസ്സഹമായ ജനജീവിതം ദുരന്തമായി പിണറായി ഭരണം "എന്ന മുദ്രാവാക്യം ഉയർത്തി ചപ്പാരപടവ് ടൗണിൽ അടുപ്പ് കൂട്ടി സമരം നടത്തി. യൂത്ത് കോൺഗ്രസ്‌ ജില്ലാ കമ്മിറ്റി അംഗം ശ്രീ ശ്രീജിത്ത്‌ കൂവേരിയുടെ അധ്യക്ഷതയിൽ ബഹുമാനപ്പെട്ട മഹിളാ കോൺഗ്രസ്‌ സംസ്ഥാന സെക്രട്ടറി ശ്രീമതി സുനിജ ബാലകൃഷ്ണൻ പ്രതിഷേധാഗ്നി തെളിയിച്ചു ഉദ്ഘാടനം ചെയ്തു. ബ്ലോക്ക്‌ കോൺഗ്രസ്‌ സെക്രട്ടറി പിടി ജോൺ, ചപ്പാരപ്പടവ് മണ്ഡലം കമ്മിറ്റി പ്രസിഡന്റ്‌ കൂവേരിക്കാരൻ ബാലകൃഷ്ണൻ, ടിവി പത്മനാഭൻ, പി. ശ്രീധരൻ, യൂത്ത് കോൺഗ്രസ്‌ ഭാരവാഹികളായ പ്രജീഷ് കോട്ടക്കാനം, ഷാരൂൺ, എന്നിവർ സംസാരിച്ചു. യൂത്ത് കോൺഗ്രസ്‌ നേതാക്കളായ അഖിൽ, ആദർശ് എന്നിവർ നേതൃത്വം നൽകി

## Article Content

> **ചപ്പാരപ്പടവ് : **യൂത്ത് കോൺഗ്രസ്‌ ജില്ലാ കമ്മിറ്റിയുടെ ആഹ്വാന പ്രകാരം വിലക്കയറ്റത്തിന് എതിരെ ചപ്പാരപടവ് മണ്ഡലം യൂത്ത് കോൺഗ്രസ്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ "പൊള്ളുന്ന വിലക്കയറ്റം ദുസ്സഹമായ ജനജീവിതം ദുരന്തമായി പിണറായി ഭരണം "എന്ന മുദ്രാവാക്യം ഉയർത്തി ചപ്പാരപടവ് ടൗണിൽ അടുപ്പ് കൂട്ടി സമരം നടത്തി. യൂത്ത് കോൺഗ്രസ്‌ ജില്ലാ കമ്മിറ്റി അംഗം ശ്രീ ശ്രീജിത്ത്‌ കൂവേരിയുടെ അധ്യക്ഷതയിൽ ബഹുമാനപ്പെട്ട മഹിളാ കോൺഗ്രസ്‌ സംസ്ഥാന സെക്രട്ടറി ശ്രീമതി സുനിജ ബാലകൃഷ്ണൻ പ്രതിഷേധാഗ്നി തെളിയിച്ചു ഉദ്ഘാടനം ചെയ്തു. ബ്ലോക്ക്‌ കോൺഗ്രസ്‌ സെക്രട്ടറി പിടി ജോൺ, ചപ്പാരപ്പടവ് മണ്ഡലം കമ്മിറ്റി പ്രസിഡന്റ്‌ കൂവേരിക്കാരൻ ബാലകൃഷ്ണൻ, ടിവി പത്മനാഭൻ, പി. ശ്രീധരൻ, യൂത്ത് കോൺഗ്രസ്‌ ഭാരവാഹികളായ പ്രജീഷ് കോട്ടക്കാനം, ഷാരൂൺ, എന്നിവർ സംസാരിച്ചു. യൂത്ത് കോൺഗ്രസ്‌ നേതാക്കളായ അഖിൽ, ആദർശ് എന്നിവർ നേതൃത്വം നൽകി

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/79405/youth-congress-protest)