---
title: "വീട് കുത്തി തുറന്ന് കവർച്ച: 25 പവനോളം സ്വർണ്ണം നഷ്ടമായി"
english_title: "theft"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/79394/theft"
published_at: "2022-11-09T17:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/636b8ff4f362a_8ee72640-497a-40e5-a646-fbf6cfddd6e4.jpg"
keywords: []
---

# വീട് കുത്തി തുറന്ന് കവർച്ച: 25 പവനോളം സ്വർണ്ണം നഷ്ടമായി

> **Lead Summary:** വീടുപൂട്ടി വീട്ടുകാർ ടൗണിൽ പോയി തിരിച്ചു വരുമ്പോഴെക്കും വീട് കുത്തിതുറന്ന് 25 പവനോളം ആഭരണങ്ങൾ കവർന്നു. കണ്ണൂർസിറ്റിയിൽ ആനയിടുക്ക് റെയിൽവെ ഗെയിറ്റിന് സമീപത്ത് താമസിക്കുന്ന കെ പി .സിദ്ധിഖി ൻ്റെ വീട് കുത്തിതുറന്നാണ് കവർച്ച നടത്തിയത്.വീട്ടുകാർ ഇന്നലെ വൈകുന്നേരത്തോടെ വീടുപൂട്ടി പുറത്തേക്ക് പോയതായിരുന്നു. രാത്രിയിൽ തിരിച്ചെത്തിയപ്പോഴാണ് കിടപ്പുമുറിയിലെയും മറ്റും വസ്ത്രങ്ങളും സാധന സാമഗ്രികളും വാരിവലിച്ചിട്ട നിലയിൽ കണ്ടത്.തുടർന്ന് നടത്തിയ പരിശോധനയിലാണ് അലമാരയിൽ സൂക്ഷിച്ച 25 പവനോളം ആഭരണങ്ങൾ മോഷണം പോയത് മനസിലായത്.വീടിൻ്റെ പിറക് വശത്തെ വാതിൽ തകർത്ത നിലയിൽ കാണപ്പെട്ടു.തുടർന്ന് സിറ്റി പോലീസിൽ പരാതി നൽകി. പോലീസ് ഇൻസ്പെക്ടർ കെ.രാജീവ് കുമാറിൻ്റെ നേതൃത്വത്തിൽ പോലീസ് സ്ഥലത്തെത്തി പരിശോധിച്ചു. ഫോറൻസിക് വിദഗ്ധർ സ്ഥലത്തെത്തി പരിശോധന നടത്തി.കഴിഞ്ഞ ദിവസം കണ്ണൂർ ടൗൺ സ്റ്റേഷൻ പരിധിയിൽ പയ്യാമ്പലത്തെ വീട്ടിൽ കവർച്ച നടത്തിയ ഉത്തരേന്ത്യയിലെ മൂന്നംഗ സംഘത്തെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതര സംസ്ഥാനകവർച്ചക്കാർ സംഘടിതമായി എത്തിയുണ്ടെന്ന വിവരത്തെ തുടർന്ന് പോലീസ് നിരീക്ഷണം ശക്തമാക്കി.

## Article Content

വീടുപൂട്ടി വീട്ടുകാർ ടൗണിൽ പോയി തിരിച്ചു വരുമ്പോഴെക്കും വീട് കുത്തിതുറന്ന് 25 പവനോളം ആഭരണങ്ങൾ കവർന്നു. കണ്ണൂർസിറ്റിയിൽ ആനയിടുക്ക് റെയിൽവെ ഗെയിറ്റിന് സമീപത്ത് താമസിക്കുന്ന കെ പി .സിദ്ധിഖി ൻ്റെ വീട് കുത്തിതുറന്നാണ് കവർച്ച നടത്തിയത്.വീട്ടുകാർ ഇന്നലെ വൈകുന്നേരത്തോടെ വീടുപൂട്ടി പുറത്തേക്ക് പോയതായിരുന്നു. രാത്രിയിൽ തിരിച്ചെത്തിയപ്പോഴാണ് കിടപ്പുമുറിയിലെയും മറ്റും വസ്ത്രങ്ങളും സാധന സാമഗ്രികളും വാരിവലിച്ചിട്ട നിലയിൽ കണ്ടത്.തുടർന്ന് നടത്തിയ പരിശോധനയിലാണ് അലമാരയിൽ സൂക്ഷിച്ച 25 പവനോളം ആഭരണങ്ങൾ മോഷണം പോയത് മനസിലായത്.വീടിൻ്റെ പിറക് വശത്തെ വാതിൽ തകർത്ത നിലയിൽ കാണപ്പെട്ടു.തുടർന്ന് സിറ്റി പോലീസിൽ പരാതി നൽകി. പോലീസ് ഇൻസ്പെക്ടർ കെ.രാജീവ് കുമാറിൻ്റെ നേതൃത്വത്തിൽ പോലീസ് സ്ഥലത്തെത്തി പരിശോധിച്ചു. ഫോറൻസിക് വിദഗ്ധർ സ്ഥലത്തെത്തി പരിശോധന നടത്തി.കഴിഞ്ഞ ദിവസം കണ്ണൂർ ടൗൺ സ്റ്റേഷൻ പരിധിയിൽ പയ്യാമ്പലത്തെ വീട്ടിൽ കവർച്ച നടത്തിയ ഉത്തരേന്ത്യയിലെ മൂന്നംഗ സംഘത്തെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതര സംസ്ഥാനകവർച്ചക്കാർ സംഘടിതമായി എത്തിയുണ്ടെന്ന വിവരത്തെ തുടർന്ന് പോലീസ് നിരീക്ഷണം ശക്തമാക്കി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/79394/theft)