---
title: "തളിപ്പറമ്പിൽ വഖഫ് സ്വത്ത് അന്യാധീനപ്പെട്ടുപോകുന്നു എന്ന പരാതിയിൽ വഖഫ് ബോർഡ് ചെയർമാൻ ടി കെ ഹംസ തളിപ്പറമ്പ് സന്ദർശിച്ചു"
english_title: "Waqf Board Chairman TK Hamza visits Taliparamba on complaint of misappropriation of Waqf property"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/7935/waqf-board-chairman-tk-hamza-visits-taliparamba-on-complaint-of-misappropriation-of-waqf-property"
published_at: "2021-10-30T08:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/617cb8834440c_news-.jpg"
keywords: []
---

# തളിപ്പറമ്പിൽ വഖഫ് സ്വത്ത് അന്യാധീനപ്പെട്ടുപോകുന്നു എന്ന പരാതിയിൽ വഖഫ് ബോർഡ് ചെയർമാൻ ടി കെ ഹംസ തളിപ്പറമ്പ് സന്ദർശിച്ചു

> **Lead Summary:** **തളിപ്പറമ്പ്:** വഖഫ് സ്വത്ത്‌ സംരക്ഷണ സമിതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ കേരള സംസ്ഥാന വഖഫ് ബോർഡ് ചെയർമാൻ ടി കെ ഹംസ ഇന്നലെ വൈകീട്ട് തളിപ്പറമ്പ ജുമാമസ്ജിദ്, ഖബർസ്ഥാൻ, മാർക്കറ്റ്, ട്രീറ്റ്മെന്റ് പ്ലാന്റ് മുതലായവ സന്ദർശിച്ചു.

## Article Content

**തളിപ്പറമ്പ്:** വഖഫ് സ്വത്ത്‌ സംരക്ഷണ സമിതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ കേരള സംസ്ഥാന വഖഫ് ബോർഡ് ചെയർമാൻ ടി കെ ഹംസ ഇന്നലെ വൈകീട്ട് തളിപ്പറമ്പ ജുമാമസ്ജിദ്, ഖബർസ്ഥാൻ, മാർക്കറ്റ്, ട്രീറ്റ്മെന്റ് പ്ലാന്റ് മുതലായവ സന്ദർശിച്ചു.

സംരക്ഷണ സമിതി ചെയർമാൻ സി കരീംക്ക, കൂട്ടായ്മ അംഗങ്ങളായ ചപ്പൻ മുസ്തഫക്ക, കെ പി അഷ്‌റഫ്‌ എന്നിവർ കാര്യങ്ങൾ വിശദീകരിച്ചു കൊടുത്തു.

തളിപ്പറമ്പ മത്സ്യ - മാംസ മാർക്കറ്റ് നവീകരിച്ച് ആധുനിക സൗകര്യങ്ങൾ ഒരുക്കണമെന്ന് ആവശ്യപ്പെട്ടു സംരക്ഷണ സമിതി വഖഫ് ചെയർമാന് നിവേദനം നൽകി.

പരാതിയിൽ കഴമ്പുണ്ടെന്നതിനാൽ തുടരന്വേഷണത്തിന് ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തിയതായി അദ്ദേഹം പറഞ്ഞു. അന്വേഷണത്തിനു ശേഷം ലഭിക്കുന്ന റിപ്പോർട്ടിന് ശേഷം ആവശ്യമായ നടപടികൾ ഉണ്ടാകുമെന്നും അദ്ദേഹം വെളിപ്പെടുത്തി

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/7935/waqf-board-chairman-tk-hamza-visits-taliparamba-on-complaint-of-misappropriation-of-waqf-property)