---
title: "മുസ്ലിം യൂത്ത് ലീഗ് ഹബീബ് ബ്ലഡ് ഡോണേർസ് സെൽ  ആപ് ലോഞ്ചിങ്ങ് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ ഇന്ന് നിർവ്വഹിക്കും"
english_title: "Muslim Youth League Habib Blood Donors Cell App Launched by Syed Munawwarli Shihab Thangal today"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/7933/muslim-youth-league-habib-blood-donors-cell-app-launched-by-syed-munawwarli-shihab-thangal-today"
published_at: "2021-10-30T08:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/617cb5d5e23f1_news-card.jpg"
keywords: []
---

# മുസ്ലിം യൂത്ത് ലീഗ് ഹബീബ് ബ്ലഡ് ഡോണേർസ് സെൽ  ആപ് ലോഞ്ചിങ്ങ് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ ഇന്ന് നിർവ്വഹിക്കും

> **Lead Summary:** **തളിപ്പറമ്പ: **രക്തം ദാനം ചെയ്യുന്നതിനും, സ്വീകരിക്കുന്നതിനും സാധ്യമായ ഏറ്റവും മികച്ച സംവിധാനം വാഗ്ദാനം ചെയ്തുകൊണ്ട് തളിപ്പറമ്പ മുനിസിപ്പൽ മുസ്ലിം യൂത്ത് ലീഗ് പുറത്തിറക്കുന്ന ഹബീബ് ബ്ലഡ് ഡോണേർസ് സെൽ മൊബൈൽ ആപ് ലോഞ്ചിങ്ങ് ഇന്ന് വൈകുന്നേരം 4 മണിക്ക് തളിപ്പറമ്പ വ്യാപാര ഭവൻ ഹാളിൽ കേരള സ്റ്റേറ്റ് മുസ്ലിം യൂത്ത് ലീഗ് പ്രസിഡണ്ട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ നിർവ്വഹിക്കും.

## Article Content

**തളിപ്പറമ്പ: **രക്തം ദാനം ചെയ്യുന്നതിനും, സ്വീകരിക്കുന്നതിനും സാധ്യമായ ഏറ്റവും മികച്ച സംവിധാനം വാഗ്ദാനം ചെയ്തുകൊണ്ട് തളിപ്പറമ്പ മുനിസിപ്പൽ മുസ്ലിം യൂത്ത് ലീഗ് പുറത്തിറക്കുന്ന ഹബീബ് ബ്ലഡ് ഡോണേർസ് സെൽ മൊബൈൽ ആപ് ലോഞ്ചിങ്ങ് ഇന്ന് വൈകുന്നേരം 4 മണിക്ക് തളിപ്പറമ്പ വ്യാപാര ഭവൻ ഹാളിൽ കേരള സ്റ്റേറ്റ് മുസ്ലിം യൂത്ത് ലീഗ് പ്രസിഡണ്ട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ നിർവ്വഹിക്കും.

2016 ൽ മുനിസിപ്പല്‍ മുസ്ലിം യൂത്ത് ലീഗ് കമ്മറ്റി നിലവില്‍ വന്നതിന് ശേഷം വാട്‌സാപ്പ് വഴിയായിരുന്നു ആയിരക്കണക്കിനാളുകള്‍ ഹബീബ് ബ്ലഡ് ഡോണേഴ്‌സ് സെല്ലിന്റെ ഭാഗമായത്. എന്നാല്‍ സെല്ലിന്റെ പ്രവര്‍ത്തനം വിപുലവും കാര്യക്ഷമവുമാക്കുന്നതിനായി കാലാനുസൃതമായ മാറ്റങ്ങള്‍ അനിവാര്യമാണെന്ന ചര്‍ച്ചയില്‍ നിന്നാണ് 'ഹബീബ് 'എന്ന പേരില്‍ വളരെ എളുപ്പത്തില്‍ കൈകാര്യം ചെയ്യാവുന്ന ആന്‍ഡ്രോയിഡ് ആപ്പ് തയ്യാറാക്കാന്‍ മുനിസിപ്പല്‍ മുസ്ലിം യൂത്ത് ലീഗ് കമ്മറ്റി തീരുമാനിച്ചത്.

ഈ ആപ്ലിക്കേഷൻ നിലവിൽ വരുന്നതോടെ സെല്ലിൻ്റെ രക്തദാന പ്രവർത്തനങ്ങൾ കൂടുതൽ മേഖലകളിലേക്ക് വ്യാപിപ്പിക്കാൻ സാധിക്കുമെന്നതിൽ തർക്കമില്ല.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/7933/muslim-youth-league-habib-blood-donors-cell-app-launched-by-syed-munawwarli-shihab-thangal-today)