---
title: "സർഗ്ഗവസന്തം തീർത്ത് മന്ന ക്ലസ്റ്റർ സർഗ്ഗലയം സമാപിച്ചു: വീണ്ടും ചാമ്പ്യൻമാരായി ഗാന്ധിനഗർ"
english_title: "manna cluster"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/79302/manna-cluster"
published_at: "2022-11-09T09:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/636b25f287f69_vac.jpg"
keywords: []
---

# സർഗ്ഗവസന്തം തീർത്ത് മന്ന ക്ലസ്റ്റർ സർഗ്ഗലയം സമാപിച്ചു: വീണ്ടും ചാമ്പ്യൻമാരായി ഗാന്ധിനഗർ

> **Lead Summary:** പുഷ്‌പഗിരി വാദിനൂറിൽ സംഘടിപ്പിച്ച 11 ഓളം ശാഖകൾ പങ്കെടുത്ത വാശിയേറിയ എസ് കെ എസ് എസ് എഫ് മന്ന ക്ലസ്റ്റർ സർഗ്ഗലയത്തിൽ 250 പോയന്റ് നേടി തുടർച്ചയായി രണ്ടാം തവണയും ഗാന്ധി നഗർ ശാഖ ഓവറോൾ കിരീടം നേടിയപ്പോൾ 205 പോയന്റ് നേടി പുതു ചരിതം രചിച്ച് നെല്ലിപ്പറമ്പ ശാഖ റണ്ണേഴ്‌സപ്പും ആയി. 203 പോയന്റ് നേടി അള്ളാംകുളം ശാഖ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. മൂല്യങ്ങളുടെ മഹിമ കൊണ്ട് കലാസ്വാദന രംഗത്തെ മനോഹരമാക്കിയതായിരുന്നു എസ് കെ എസ് എസ് എഫ് മന്ന ക്ലസ്റ്റർ സർഗലയ ഇസ്ലാമിക് കലാ സാഹിത്യ മത്സരങ്ങൾ.48 ഇനങ്ങളിലായി 250ഓളം പ്രതിഭകളാണ് 5 വേദികളിലായി മറ്റുരച്ചത്. മത്സരങ്ങൾ പുതിയ തലമുറയുടെ കലാവാസന മെച്ചപ്പെടുതുന്നതിനും ഉന്നത നിലവാരമുള്ള പ്രതീക്ഷകളാണെന്നും വിധികർത്താക്കൾ വിലയിരുത്തി. സയാൻ അബൂബക്കർ അള്ളാംകുളം(കിഡീസ്) അസീം ഹംസ മന്ന (സബ് ജൂനിയർ) ആദിൽ ആലിപ്പി ഗാന്ധി നഗർ(ജൂനിയർ) ആഷിഖ് ഗാന്ധി നഗർ(സീനിയർ) ഷമ്മാസ് വാഫി അള്ളാംകുളം(സൂപ്പർ സീനിയർ)എന്നിവർ വ്യക്തിഗത ചാമ്പ്യന്മാരായി.ഓവറോൾ ചാമ്പ്യൻഷിപ്പ് നേടിയ ഗാന്ധി നഗർ ശാഖക്ക് തളിപ്പറമ്പ മേഖല എസ് കെ എസ് എസ് എഫ് പ്രസിഡന്റ്‌ ഹാരിസ് ഫൈസി എറന്തലയും റണ്ണേഴ്സപ്പായ നെല്ലിപ്പറമ്പ് ശാഖക്ക് എസ് കെ എസ് എസ് എഫ് ജില്ല സെകട്ട്രിയേറ്റ് മെമ്പർ എൻ.എ.സിദ്ധീഖും ചാമ്പ്യൻഷിപ്പ് കിരീടം നൽകി.വിജയികൾക്ക് മൊമെന്റോയും സമ്മാനിച്ചു. ക്ലസ്റ്റർ പ്രസിഡന്റ് ഹാഫിള് സാബിത്ത് ദാരിമി ചെനയന്നൂർ അദ്ധ്യക്ഷത വഹിച്ച സദസ്സിൽഎസ് കെ എസ് എസ് എഫ് സ്റ്റേറ്റ് കൗൺസിലർ വഹീദ് ദാരിമി കുറ്റേരി ഉദ്ഘാദനം നിർവഹിച്ചു.മേഖല ജന:സെകട്ടറി മുസ്തഫ കുറ്റക്കോൽ വർ:ക്കിംഗ് സെകട്ടറി അഷ്ക്കർ കുണ്ടാംക്കുഴി ക്ലസ്റ്റർ സർഗലയം വിംഗ് സെകട്ടറി മുനീസ് സയ്യിദ് നഗർ അഷ്ഫാഖ് നെല്ലിപ്പറമ്പ് ക്ലസ്റ്റർ വർ:ക്കിംഗ് സെകട്ടറി അജ്മൽ കുണ്ടാംക്കുഴി തുടങ്ങിയ വർ സംസാരിച്ചു.ക്ലസ്റ്റർ ജന:സെകട്ടറി അബ്ദുള്ള.N.U പുഷ്പഗിരി സ്വാഗതവും ട്രഷറർ ഫിയാസ് അള്ളാംകുളം നന്ദിയും പറഞ്ഞു.

## Article Content

പുഷ്‌പഗിരി വാദിനൂറിൽ സംഘടിപ്പിച്ച 11 ഓളം ശാഖകൾ പങ്കെടുത്ത വാശിയേറിയ എസ് കെ എസ് എസ് എഫ് മന്ന ക്ലസ്റ്റർ സർഗ്ഗലയത്തിൽ 250 പോയന്റ് നേടി തുടർച്ചയായി രണ്ടാം തവണയും ഗാന്ധി നഗർ ശാഖ ഓവറോൾ കിരീടം നേടിയപ്പോൾ 205 പോയന്റ് നേടി പുതു ചരിതം രചിച്ച് നെല്ലിപ്പറമ്പ ശാഖ റണ്ണേഴ്‌സപ്പും ആയി. 203 പോയന്റ് നേടി അള്ളാംകുളം ശാഖ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. മൂല്യങ്ങളുടെ മഹിമ കൊണ്ട് കലാസ്വാദന രംഗത്തെ മനോഹരമാക്കിയതായിരുന്നു എസ് കെ എസ് എസ് എഫ് മന്ന ക്ലസ്റ്റർ സർഗലയ ഇസ്ലാമിക് കലാ സാഹിത്യ മത്സരങ്ങൾ.48 ഇനങ്ങളിലായി 250ഓളം പ്രതിഭകളാണ് 5 വേദികളിലായി മറ്റുരച്ചത്. മത്സരങ്ങൾ പുതിയ തലമുറയുടെ കലാവാസന മെച്ചപ്പെടുതുന്നതിനും ഉന്നത നിലവാരമുള്ള പ്രതീക്ഷകളാണെന്നും വിധികർത്താക്കൾ വിലയിരുത്തി. സയാൻ അബൂബക്കർ അള്ളാംകുളം(കിഡീസ്) അസീം ഹംസ മന്ന (സബ് ജൂനിയർ) ആദിൽ ആലിപ്പി ഗാന്ധി നഗർ(ജൂനിയർ) ആഷിഖ് ഗാന്ധി നഗർ(സീനിയർ) ഷമ്മാസ് വാഫി അള്ളാംകുളം(സൂപ്പർ സീനിയർ)എന്നിവർ വ്യക്തിഗത ചാമ്പ്യന്മാരായി.ഓവറോൾ ചാമ്പ്യൻഷിപ്പ് നേടിയ ഗാന്ധി നഗർ ശാഖക്ക് തളിപ്പറമ്പ മേഖല എസ് കെ എസ് എസ് എഫ് പ്രസിഡന്റ്‌ ഹാരിസ് ഫൈസി എറന്തലയും റണ്ണേഴ്സപ്പായ നെല്ലിപ്പറമ്പ് ശാഖക്ക് എസ് കെ എസ് എസ് എഫ് ജില്ല സെകട്ട്രിയേറ്റ് മെമ്പർ എൻ.എ.സിദ്ധീഖും ചാമ്പ്യൻഷിപ്പ് കിരീടം നൽകി.വിജയികൾക്ക് മൊമെന്റോയും സമ്മാനിച്ചു. ക്ലസ്റ്റർ പ്രസിഡന്റ് ഹാഫിള് സാബിത്ത് ദാരിമി ചെനയന്നൂർ അദ്ധ്യക്ഷത വഹിച്ച സദസ്സിൽഎസ് കെ എസ് എസ് എഫ് സ്റ്റേറ്റ് കൗൺസിലർ വഹീദ് ദാരിമി കുറ്റേരി ഉദ്ഘാദനം നിർവഹിച്ചു.മേഖല ജന:സെകട്ടറി മുസ്തഫ കുറ്റക്കോൽ വർ:ക്കിംഗ് സെകട്ടറി അഷ്ക്കർ കുണ്ടാംക്കുഴി ക്ലസ്റ്റർ സർഗലയം വിംഗ് സെകട്ടറി മുനീസ് സയ്യിദ് നഗർ അഷ്ഫാഖ് നെല്ലിപ്പറമ്പ് ക്ലസ്റ്റർ വർ:ക്കിംഗ് സെകട്ടറി അജ്മൽ കുണ്ടാംക്കുഴി തുടങ്ങിയ വർ സംസാരിച്ചു.ക്ലസ്റ്റർ ജന:സെകട്ടറി അബ്ദുള്ള.N.U പുഷ്പഗിരി സ്വാഗതവും ട്രഷറർ ഫിയാസ് അള്ളാംകുളം നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/79302/manna-cluster)