---
title: "ഗ്രഹപാഠങ്ങളുമായി ഷാക്കിർ തോട്ടിക്കലിന്റെ ബാലസാഹിത്യ പുസ്തകം"
english_title: "book of shakkir thottikkal"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/79201/book-of-shakkir-thottikkal"
published_at: "2022-11-08T16:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/636a31685ba12_news-card.jpg"
keywords: []
---

# ഗ്രഹപാഠങ്ങളുമായി ഷാക്കിർ തോട്ടിക്കലിന്റെ ബാലസാഹിത്യ പുസ്തകം

> **Lead Summary:** **തളിപ്പറമ്പ്: **കോളമിസ്റ്റും അധ്യാപകനുമായ ഷാക്കിർ തോട്ടിക്കലിന്റെ പുതിയ കൃതി കഥ പറയുന്ന ഗ്രഹങ്ങൾ പ്രകാശനം ചെയ്തു. ഷാർജ അന്താരാഷ്ട്ര പുസ്തക മേളയിലാണ് വിവിധ ഗ്രഹങ്ങളെ പരിചയപ്പെടുത്തുന്ന ബാലസാഹിത്യ കൃതിയുടെ പ്രകാശന കർമ്മം നടന്നത്. ആകാശത്തിന്റെ പരിധിയില്ലാത്ത അറിവിനെ തന്റെ രചനയിലൂടെ കഥാ രൂപത്തിൽ പരിചയപ്പെടുത്താൻ ശ്രമിക്കുകയാണ് ഷാക്കിർ തോട്ടിക്കൽ ഈ പുസ്തകത്തിലൂടെ ചെയ്യുന്നത്. ഷാർജയിൽ നടന്ന ചടങ്ങിൽ പ്രമുഖ പണ്ഡിതനും വാഗ്മിയുമായ സിംസാറുൽ ഹഖ് ഹുദവിയാണ് പ്രകാശന കർമ്മം നിർവ്വഹിച്ചത്. ദുബായ് കെ.എം.സി.സി കാസർകോട് ജില്ലാ വൈസ് പ്രസിഡന്റ് സലാം കന്യപാടി ആദ്യ പ്രതി ഏറ്റുവാങ്ങി. തളിപ്പറമ്പ തോട്ടിക്കൽ സ്വദേശിയായ ഷാക്കിർ വെളിച്ചം, ജീവലോകം തുടങ്ങി രണ്ട് പുസ്തകങ്ങൾ ഇതിനകം തന്നെ രചിച്ചിട്ടുണ്ട്.നെഹ്റു ഫൗണ്ടേഷൻ പുരസ്കാരം, ഗ്രാമിണ വിദ്യാഭ്യാസ പുസ്കാരം, സി.എച്ച് സ്മാരക പുരസ്കാരം, ഗാന്ധി പുരസ്‌കാരം, എസ്. വൈ. എസ് അവാർഡ് എന്നിവ നേടിയിട്ടുണ്ട്.

## Article Content

**തളിപ്പറമ്പ്: **കോളമിസ്റ്റും അധ്യാപകനുമായ ഷാക്കിർ തോട്ടിക്കലിന്റെ പുതിയ കൃതി കഥ പറയുന്ന ഗ്രഹങ്ങൾ പ്രകാശനം ചെയ്തു. ഷാർജ അന്താരാഷ്ട്ര പുസ്തക മേളയിലാണ് വിവിധ ഗ്രഹങ്ങളെ പരിചയപ്പെടുത്തുന്ന ബാലസാഹിത്യ കൃതിയുടെ പ്രകാശന കർമ്മം നടന്നത്. ആകാശത്തിന്റെ പരിധിയില്ലാത്ത അറിവിനെ തന്റെ രചനയിലൂടെ കഥാ രൂപത്തിൽ പരിചയപ്പെടുത്താൻ ശ്രമിക്കുകയാണ് ഷാക്കിർ തോട്ടിക്കൽ ഈ പുസ്തകത്തിലൂടെ ചെയ്യുന്നത്. ഷാർജയിൽ നടന്ന ചടങ്ങിൽ പ്രമുഖ പണ്ഡിതനും വാഗ്മിയുമായ സിംസാറുൽ ഹഖ് ഹുദവിയാണ് പ്രകാശന കർമ്മം നിർവ്വഹിച്ചത്. ദുബായ് കെ.എം.സി.സി കാസർകോട് ജില്ലാ വൈസ് പ്രസിഡന്റ് സലാം കന്യപാടി ആദ്യ പ്രതി ഏറ്റുവാങ്ങി. തളിപ്പറമ്പ തോട്ടിക്കൽ സ്വദേശിയായ ഷാക്കിർ വെളിച്ചം, ജീവലോകം തുടങ്ങി രണ്ട് പുസ്തകങ്ങൾ ഇതിനകം തന്നെ രചിച്ചിട്ടുണ്ട്.നെഹ്റു ഫൗണ്ടേഷൻ പുരസ്കാരം, ഗ്രാമിണ വിദ്യാഭ്യാസ പുസ്കാരം, സി.എച്ച് സ്മാരക പുരസ്കാരം, ഗാന്ധി പുരസ്‌കാരം, എസ്. വൈ. എസ് അവാർഡ് എന്നിവ നേടിയിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/79201/book-of-shakkir-thottikkal)