---
title: "ഭക്ഷണത്തിനൊപ്പം ലഹരിവിരുദ്ധ സന്ദേശവും; ശ്രദ്ധേയമായി എൻ എസ് എസ് തട്ടുകട"
english_title: "nss thattukada"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/79109/nss-thattukada"
published_at: "2022-11-08T09:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6369d2970f768_vac.jpg"
keywords: []
---

# ഭക്ഷണത്തിനൊപ്പം ലഹരിവിരുദ്ധ സന്ദേശവും; ശ്രദ്ധേയമായി എൻ എസ് എസ് തട്ടുകട

> **Lead Summary:** > **തളിപ്പറമ്പ: **സബ് ജില്ലാ കലോത്സവം നടക്കുന്ന തളിപ്പറമ്പ മൂത്തേടത്ത് ഹയർ സെക്കണ്ടറി സ്കൂൾ ഗ്രൗണ്ടിൽ ശ്രദ്ധേയമായി എൻ എസ് എസ് വളണ്ടിയർമാർ സംഘടിപ്പിച്ച സാന്ത്വനം തട്ടുകട. വളണ്ടിയർമാർ അവരുടെ വീടുകളിൽ നിന്നും തയ്യാറാക്കിയ വിഭവങ്ങളാണ് തട്ടുകടയിലൂടെ നല്കുന്നത്. കൂടാതെ വളണ്ടിയർമാർ അപ്പപ്പോൾ തയ്യാറാക്കി നല്കുന്ന വിഭവങ്ങളും തട്ടുകടയിൽ നിന്നും ലഭിക്കുന്നുണ്ട്. ഹോട്ടലുകളേക്കാൾ കുറഞ്ഞ നിരക്കിലാണ് പലഹാരങ്ങൾ തട്ടുകടയിൽ നിന്നും നല്കുന്നത്. തട്ടുകടയിൽ നിന്ന് ഭക്ഷണം കഴിച്ചിറങ്ങുന്നവർക്ക് "അരുത് ചെങ്ങായീ " എന്നു തുടങ്ങുന്ന ലഹരി വിരുദ്ധ സന്ദേശവും വളണ്ടിയർമാർ നല്കുന്നുണ്ട്. , തട്ടുകടയിൽ നിന്ന് ലഭിക്കുന്ന വരുമാനം സമൂഹത്തിലെ ആലംബഹീനരുടെ ക്ഷേമ പ്രവർത്തനങ്ങൾക്കായി വിനിയോഗിക്കുന്ന് എൻ എസ് എസ് പ്രോഗ്രാം ഓഫീസർ പി.വി.രസ്ന മോൾ പറഞ്ഞു.

## Article Content

> **തളിപ്പറമ്പ: **സബ് ജില്ലാ കലോത്സവം നടക്കുന്ന തളിപ്പറമ്പ മൂത്തേടത്ത് ഹയർ സെക്കണ്ടറി സ്കൂൾ ഗ്രൗണ്ടിൽ ശ്രദ്ധേയമായി എൻ എസ് എസ് വളണ്ടിയർമാർ സംഘടിപ്പിച്ച സാന്ത്വനം തട്ടുകട. വളണ്ടിയർമാർ അവരുടെ വീടുകളിൽ നിന്നും തയ്യാറാക്കിയ വിഭവങ്ങളാണ് തട്ടുകടയിലൂടെ നല്കുന്നത്. കൂടാതെ വളണ്ടിയർമാർ അപ്പപ്പോൾ തയ്യാറാക്കി നല്കുന്ന വിഭവങ്ങളും തട്ടുകടയിൽ നിന്നും ലഭിക്കുന്നുണ്ട്. ഹോട്ടലുകളേക്കാൾ കുറഞ്ഞ നിരക്കിലാണ് പലഹാരങ്ങൾ തട്ടുകടയിൽ നിന്നും നല്കുന്നത്. തട്ടുകടയിൽ നിന്ന് ഭക്ഷണം കഴിച്ചിറങ്ങുന്നവർക്ക് "അരുത് ചെങ്ങായീ " എന്നു തുടങ്ങുന്ന ലഹരി വിരുദ്ധ സന്ദേശവും വളണ്ടിയർമാർ നല്കുന്നുണ്ട്. , തട്ടുകടയിൽ നിന്ന് ലഭിക്കുന്ന വരുമാനം സമൂഹത്തിലെ ആലംബഹീനരുടെ ക്ഷേമ പ്രവർത്തനങ്ങൾക്കായി വിനിയോഗിക്കുന്ന് എൻ എസ് എസ് പ്രോഗ്രാം ഓഫീസർ പി.വി.രസ്ന മോൾ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/79109/nss-thattukada)