---
title: "ഷട്ടില്‍ കളിക്കിടെ കുഴഞ്ഞുവീണ് കെ.എ.പി. ഹവില്‍ദാര്‍ മരിച്ചു"
english_title: "K a p havildar "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/79080/k-a-p-havildar"
published_at: "2022-11-07T22:14:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6369360e94b61_Screenshot_20221107-221442_WhatsApp.jpg"
keywords: []
---

# ഷട്ടില്‍ കളിക്കിടെ കുഴഞ്ഞുവീണ് കെ.എ.പി. ഹവില്‍ദാര്‍ മരിച്ചു

> **Lead Summary:** ഷട്ടില്‍ കളിക്കിടെ കുഴഞ്ഞുവീണ് കെ.എ.പി. ഹവില്‍ദാര്‍ മരിച്ചു. എടക്കോത്തെ ലിജില്‍ കുര്യന്‍ വര്‍ഗീസ് ആണ് മരിച്ചത്. പരേതനായ പോലീസ് ഉദ്യോഗസ്ഥന്‍ പാറന്തോട്ടം വര്‍ഗീസ്-ഷൈനി ദമ്പതികളുടെ മകനാണ്. കെ.എ.പി നാലാം ബറ്റാലിയന്‍ ആസ്ഥാനത്തെ ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ ഇന്ന് വൈകുന്നേരമായിരുന്നു സംഭവം. ഷട്ടില്‍ കളിക്കിടെ കോര്‍ട്ടില്‍ കുഴഞ്ഞുവീണ ലിജിലിനെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം കണ്ണൂർ ഗവൺമെന്റ് മെഡിക്കൽ കോളേജിൽ.

## Article Content

ഷട്ടില്‍ കളിക്കിടെ കുഴഞ്ഞുവീണ് കെ.എ.പി. ഹവില്‍ദാര്‍ മരിച്ചു. എടക്കോത്തെ ലിജില്‍ കുര്യന്‍ വര്‍ഗീസ് ആണ് മരിച്ചത്. പരേതനായ പോലീസ് ഉദ്യോഗസ്ഥന്‍ പാറന്തോട്ടം വര്‍ഗീസ്-ഷൈനി ദമ്പതികളുടെ മകനാണ്. കെ.എ.പി നാലാം ബറ്റാലിയന്‍ ആസ്ഥാനത്തെ ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ ഇന്ന് വൈകുന്നേരമായിരുന്നു സംഭവം. ഷട്ടില്‍ കളിക്കിടെ കോര്‍ട്ടില്‍ കുഴഞ്ഞുവീണ ലിജിലിനെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം കണ്ണൂർ ഗവൺമെന്റ് മെഡിക്കൽ കോളേജിൽ.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/79080/k-a-p-havildar)