---
title: "ഹാപ്പിനെസ്സ് ഫെസ്റ്റിവൽ 2022; പോസ്റ്റർ പ്രകാശനം ചെയ്തു"
english_title: "happiness festival logo "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/79042/happiness-festival-logo"
published_at: "2022-11-07T19:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63690aa5bf392_vac.jpg"
keywords: []
---

# ഹാപ്പിനെസ്സ് ഫെസ്റ്റിവൽ 2022; പോസ്റ്റർ പ്രകാശനം ചെയ്തു

> **Lead Summary:** **തളിപ്പറമ്പ്: ** തളിപ്പറമ്പ് നിയോജക മണ്ഡലത്തിൽ ഡിസംബർ 19 മുതൽ 31വരെ നടക്കുന്ന ഹാപ്പിനെസ്സ് ഫെസ്റ്റിവൽ 2022 ന്റെ പോസ്റ്റർ പ്രകാശനം ചെയ്തു. കണ്ണൂർ ജില്ലാ കലക്ടറുടെ ചേംബറിൽ ചലച്ചിത്ര വികസന കോർപറേഷൻ ചെയർമാനും പ്രശസ്ത മലയാള ചലച്ചിത്ര സംവിധായകനുമായ ശ്രീ ഷാജി എൻ കരുൺ കണ്ണൂർ ജില്ലാ കലക്ടർ ശ്രീ എസ് ചദ്രശേഖർ ഐ എ എസ്സിന് നൽകി പ്രകാശനം നിർവഹിച്ചു. കലാ സാംസ്‌കാരിക വിനോദ വിജ്ഞാന വിരുന്നൊരുക്കുന്ന നാടിന്റെ ജനകീയോത്സവം ഹാപ്പിനെസ്സ് ഫെസ്റ്റിവലിനോട് അനുബന്ധിച്ചു ഡിസംബർ 19 മുതൽ 21 വരെ അന്താരാഷ്ട്ര ചലച്ചിത്രമേള അരങ്ങേറും. ഡിസംബർ 23 മുതൽ 31 വരെ ഗവ.എഞ്ചിനീയറിംഗ് കോളേജ് ധർമശാലയിലും,ആന്തൂർ മുൻസിപ്പൽ സ്റ്റേഡിയത്തിലും ആയാണ് പരിപാടി നടക്കുക. ഹാപ്പിനെസ്സ് ഫെസ്റ്റിവലിന്റെ ഭാഗമായി പ്രശസ്ത മ്യൂസിക് ബാൻഡുകൾ അവതരിപ്പിക്കുന്ന മെഗാ മ്യൂസിക് ഷോകൾ,അത്യാകർഷകമായ ചിൽഡ്രൻസ് അമ്മ്യൂസ്‌മെന്റ് പാർക്ക്,ഷോപ്പിംഗിന്റെ വൈവിധ്യ ലോകമൊരുക്കുന്ന എക്സിബിഷനുകൾ,രുചി വൈവിധ്യങ്ങളുടെ അത്ഭുതമൊരുക്കുന്ന ഫുഡ് കോർട്ടുകൾ,കാർഷിക സമൃദ്ധി വിളിച്ചോതുന്ന അഗ്രി ഫെസ്റ്റ്,പുസ്തകോത്സവങ്ങൾ,കലാ കായിക മേളകൾ എന്നിവയും എന്നിവയും നടക്കും. പോസ്റ്റർ റിലീസിംഗ് ചടങ്ങിൽ സംഘാടക സമിതി ചെയർമാൻ ശ്രീ പി മുകുന്ദൻ,പ്രശസ്ത ചലച്ചിത്ര സംവിധായകൻ ഷെറി ഗോവിന്ദ്,എ ഡി എം ശ്രീ കെ കെ ദിവാകരൻ,ഇൻഫർമേഷൻ ഓഫീസർ ശ്രീ പദ്മനാഭൻ എന്നിവർ പങ്കെടുത്തു.

## Article Content

**തളിപ്പറമ്പ്: ** തളിപ്പറമ്പ് നിയോജക മണ്ഡലത്തിൽ ഡിസംബർ 19 മുതൽ 31വരെ നടക്കുന്ന ഹാപ്പിനെസ്സ് ഫെസ്റ്റിവൽ 2022 ന്റെ പോസ്റ്റർ പ്രകാശനം ചെയ്തു. കണ്ണൂർ ജില്ലാ കലക്ടറുടെ ചേംബറിൽ ചലച്ചിത്ര വികസന കോർപറേഷൻ ചെയർമാനും പ്രശസ്ത മലയാള ചലച്ചിത്ര സംവിധായകനുമായ ശ്രീ ഷാജി എൻ കരുൺ കണ്ണൂർ ജില്ലാ കലക്ടർ ശ്രീ എസ് ചദ്രശേഖർ ഐ എ എസ്സിന് നൽകി പ്രകാശനം നിർവഹിച്ചു. കലാ സാംസ്‌കാരിക വിനോദ വിജ്ഞാന വിരുന്നൊരുക്കുന്ന നാടിന്റെ ജനകീയോത്സവം ഹാപ്പിനെസ്സ് ഫെസ്റ്റിവലിനോട് അനുബന്ധിച്ചു ഡിസംബർ 19 മുതൽ 21 വരെ അന്താരാഷ്ട്ര ചലച്ചിത്രമേള അരങ്ങേറും. ഡിസംബർ 23 മുതൽ 31 വരെ ഗവ.എഞ്ചിനീയറിംഗ് കോളേജ് ധർമശാലയിലും,ആന്തൂർ മുൻസിപ്പൽ സ്റ്റേഡിയത്തിലും ആയാണ് പരിപാടി നടക്കുക. ഹാപ്പിനെസ്സ് ഫെസ്റ്റിവലിന്റെ ഭാഗമായി പ്രശസ്ത മ്യൂസിക് ബാൻഡുകൾ അവതരിപ്പിക്കുന്ന മെഗാ മ്യൂസിക് ഷോകൾ,അത്യാകർഷകമായ ചിൽഡ്രൻസ് അമ്മ്യൂസ്‌മെന്റ് പാർക്ക്,ഷോപ്പിംഗിന്റെ വൈവിധ്യ ലോകമൊരുക്കുന്ന എക്സിബിഷനുകൾ,രുചി വൈവിധ്യങ്ങളുടെ അത്ഭുതമൊരുക്കുന്ന ഫുഡ് കോർട്ടുകൾ,കാർഷിക സമൃദ്ധി വിളിച്ചോതുന്ന അഗ്രി ഫെസ്റ്റ്,പുസ്തകോത്സവങ്ങൾ,കലാ കായിക മേളകൾ എന്നിവയും എന്നിവയും നടക്കും. പോസ്റ്റർ റിലീസിംഗ് ചടങ്ങിൽ സംഘാടക സമിതി ചെയർമാൻ ശ്രീ പി മുകുന്ദൻ,പ്രശസ്ത ചലച്ചിത്ര സംവിധായകൻ ഷെറി ഗോവിന്ദ്,എ ഡി എം ശ്രീ കെ കെ ദിവാകരൻ,ഇൻഫർമേഷൻ ഓഫീസർ ശ്രീ പദ്മനാഭൻ എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/79042/happiness-festival-logo)