---
title: "പൊറോട്ടയുടെ പേരിൽ ഹോട്ടലുകാർക്ക് മർദ്ദനം: തളിപ്പറമ്പ് പോലീസ് കേസെടുത്തു"
english_title: "porotta issue"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/79025/porotta-issue"
published_at: "2022-11-07T17:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6368f08f7ace7_mm.jpg"
keywords: []
---

# പൊറോട്ടയുടെ പേരിൽ ഹോട്ടലുകാർക്ക് മർദ്ദനം: തളിപ്പറമ്പ് പോലീസ് കേസെടുത്തു

> **Lead Summary:** **തളിപ്പറമ്പ്: **പൊറോട്ടയെ ചൊല്ലി ഹോട്ടൽ ജീവനക്കാരനും നടത്തിപ്പുകാരനും മർദ്ദനം, രണ്ടുപേർക്കെതിരെ തളിപ്പറമ്പ് പോലീസ് കേസെടുത്തു. കപ്പാലത്തെ പഞ്ചാര സുബൈര്‍, ഞാറ്റുവയലിലെ റഷീദ് എന്നിവര്‍ക്കെതിരെയാണ് കേസ്.റഷീദ് ആവശ്യപ്പെട്ട പൊറോട്ട മറ്റൊരാള്‍ക്ക് ക്യൂ മറികടന്ന് നല്‍കി എന്നാരോപിച്ചായിരുന്നു ആക്രമം. ഞാറ്റുവയല്‍ ചാവുറീന്‍ ഹൗസില്‍(ഫാത്തിമ മന്‍സില്‍)അക്ബറിന്റെ പരാതിയിലാണ് കേസ്. നാലിന് രാത്രി 9.15 ന് ഞാറ്റുവയലില്‍ അക്ബര്‍ നടത്തുന്ന പൊറോട്ട സെന്റില്‍ അതിക്രമിച്ച് കടന്ന് അക്ബറിനെയും ജോലിക്കാരന്‍ സദ്ദാമിനേയും മര്‍ദ്ദിച്ചതായാണ് പരാതി.

## Article Content

**തളിപ്പറമ്പ്: **പൊറോട്ടയെ ചൊല്ലി ഹോട്ടൽ ജീവനക്കാരനും നടത്തിപ്പുകാരനും മർദ്ദനം, രണ്ടുപേർക്കെതിരെ തളിപ്പറമ്പ് പോലീസ് കേസെടുത്തു. കപ്പാലത്തെ പഞ്ചാര സുബൈര്‍, ഞാറ്റുവയലിലെ റഷീദ് എന്നിവര്‍ക്കെതിരെയാണ് കേസ്.റഷീദ് ആവശ്യപ്പെട്ട പൊറോട്ട മറ്റൊരാള്‍ക്ക് ക്യൂ മറികടന്ന് നല്‍കി എന്നാരോപിച്ചായിരുന്നു ആക്രമം. ഞാറ്റുവയല്‍ ചാവുറീന്‍ ഹൗസില്‍(ഫാത്തിമ മന്‍സില്‍)അക്ബറിന്റെ പരാതിയിലാണ് കേസ്. നാലിന് രാത്രി 9.15 ന് ഞാറ്റുവയലില്‍ അക്ബര്‍ നടത്തുന്ന പൊറോട്ട സെന്റില്‍ അതിക്രമിച്ച് കടന്ന് അക്ബറിനെയും ജോലിക്കാരന്‍ സദ്ദാമിനേയും മര്‍ദ്ദിച്ചതായാണ് പരാതി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/79025/porotta-issue)