---
title: "യുവാവിനെയും സുഹൃത്തിനെയും തട്ടികൊണ്ടു പോയി മർദ്ദിച്ച നാലംഗ സംഘത്തിനെതിരെ കേസ്"
english_title: "case against four people"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/79019/case-against-four-people"
published_at: "2022-11-07T16:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6368ec43b9e87_mm.jpg"
keywords: []
---

# യുവാവിനെയും സുഹൃത്തിനെയും തട്ടികൊണ്ടു പോയി മർദ്ദിച്ച നാലംഗ സംഘത്തിനെതിരെ കേസ്

> **Lead Summary:** **വളപട്ടണം: **യുവാവിനെയും സുഹൃത്തിനെയും തട്ടികൊണ്ടു പോയി മർദ്ദിച്ച നാലംഗ സംഘത്തിനെതിരെ കേസ്.അഴീക്കോട് ചാലിൽ സ്വദേശി ഒയരോത്ത് ഹൗസിൽ മിഥുൻ ജോസ് സെബാസ്റ്റ്യൻ്റെ പരാതിയിലാണ് അഴീക്കോട്ടെഅക്ഷയ് എന്ന സുഹാസിനും കണ്ടാലറിയാവുന്ന മൂന്നു പേർക്കുമെതിരെ വളപട്ടണം പോലീസ് കേസെടുത്തത്.ഇക്കഴിഞ്ഞ 4 ന് രാത്രിയിലാണ് സംഭവം. സുഹൃത്തായ നിഖിലിനൊപ്പം ബൈക്കിൽ പോകവെ സംഘം തടഞ്ഞു നിർത്തി പുന്നക്കപ്പാറയിൽ കൊണ്ടുപോയി കൈ കൊണ്ട് ഇരു ചെവിക്കും മർദിക്കുകയും തടയാൻ ചെന്ന സുഹൃത്തിനെയും മർദ്ദിച്ചുവെന്ന പരാതിയിലാണ് കേസ്.മുൻ വൈരാഗ്യമാണ് അക്രമത്തിന് കാരണമെന്നാണ് അറിയുന്നത്

## Article Content

**വളപട്ടണം: **യുവാവിനെയും സുഹൃത്തിനെയും തട്ടികൊണ്ടു പോയി മർദ്ദിച്ച നാലംഗ സംഘത്തിനെതിരെ കേസ്.അഴീക്കോട് ചാലിൽ സ്വദേശി ഒയരോത്ത് ഹൗസിൽ മിഥുൻ ജോസ് സെബാസ്റ്റ്യൻ്റെ പരാതിയിലാണ് അഴീക്കോട്ടെഅക്ഷയ് എന്ന സുഹാസിനും കണ്ടാലറിയാവുന്ന മൂന്നു പേർക്കുമെതിരെ വളപട്ടണം പോലീസ് കേസെടുത്തത്.ഇക്കഴിഞ്ഞ 4 ന് രാത്രിയിലാണ് സംഭവം. സുഹൃത്തായ നിഖിലിനൊപ്പം ബൈക്കിൽ പോകവെ സംഘം തടഞ്ഞു നിർത്തി പുന്നക്കപ്പാറയിൽ കൊണ്ടുപോയി കൈ കൊണ്ട് ഇരു ചെവിക്കും മർദിക്കുകയും തടയാൻ ചെന്ന സുഹൃത്തിനെയും മർദ്ദിച്ചുവെന്ന പരാതിയിലാണ് കേസ്.മുൻ വൈരാഗ്യമാണ് അക്രമത്തിന് കാരണമെന്നാണ് അറിയുന്നത്

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/79019/case-against-four-people)