---
title: "ഇരിങ്ങലിലും ചെനയന്നൂരിലും പൂട്ടിയിട്ട വീട് കുത്തിത്തുറന്ന് കവർച്ച: സ്വർണവും പണവും മോഷ്ടിച്ചു"
english_title: "theft in iringal and chenayanoor"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/78986/theft-in-iringal-and-chenayanoor"
published_at: "2022-11-07T14:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6368c82d81c11_news-card.jpg"
keywords: []
---

# ഇരിങ്ങലിലും ചെനയന്നൂരിലും പൂട്ടിയിട്ട വീട് കുത്തിത്തുറന്ന് കവർച്ച: സ്വർണവും പണവും മോഷ്ടിച്ചു

> **Lead Summary:** ഇരിങ്ങലിലും ചെനയന്നൂരിലും പൂട്ടിയിട്ട വീട് കുത്തി തുറന്ന് കവർച്ച. പാച്ചേനി ഇരിങ്ങലിലെ പി. മുഹ്സിനയുടെ വീട്ടിൽ നിന്നും 15 പവനും 20,000 രൂപയുമാണ് കവർന്നത്.ഇന്നലെ രാത്രിയിലാണ് കവർച്ച.ഇരിങ്ങൽ കുറ്റേരിപാലത്തിന് സമീപം താമസിക്കുന്ന മുഹ്സീനയുടെ ഭർത്താവ് ബാംഗ്ലൂരിൽ പോയതിനാൽ ഇന്നലെ വീടുപൂട്ടി കുറച്ച് അകലെയുള്ള സഹോദരിയുടെ വീട്ടിൽ താമസിക്കുകയായിരുന്നു. ഇന്ന് രാവിലെ മുഹ്സിന വീട്ടിലെത്തിയപ്പോഴാണ് മുൻവശത്തെ വാതിൽ കുത്തിതുറന്ന നിലയിൽ കണ്ടത്. കിടപ്പുമുറിയിലെ അലമാരയും മറ്റും കുത്തി തുറന്നത് കണ്ട് പരിശോധിച്ചപ്പോഴാണ് 15 പവൻ ആഭരങ്ങളും സൂക്ഷിച്ച 20,000 രൂപയും മോഷണം പോയത് മനസിലായത്.തുടർന്ന് പരിയാരം പോലീസിൽ പരാതി നൽകി. കേസെടുത്ത പരിയാരം പോലീസ്എസ്.ഐ. നിബിൻ ജോയിയുടെ നേതൃത്വത്തിൽ അന്വേഷണം തുടങ്ങി. ചെനയന്നൂരിലെ വീട്ടിലും മോഷണം നടന്നിരുന്നു.ചെനയന്നൂരിൽ വീട്ടുകാർ ടൂർ പോയ സമയത്താണ് വീട് കുത്തി തുറന്ന് പ്രവർത്തന നടത്തിയത്. എ ആർ എച്ച് വില്ലയിലെ അബ്ദുല്ലയുടെ വീട്ടിൽ നിന്ന് പന്ത്രണ്ടായിരം ദിർഹംസ് ആണ് മോഷണം പോയത്. ഇതിന് നാട്ടിൽ മുപ്പതിനായിരത്തോളം രൂപ മൂല്യം വരും. മോഷണം നടന്ന മൂന്ന് സ്ഥലങ്ങളും പരിയാരം പഞ്ചായത്ത് പ്രദേശത്താണ്.

## Article Content

ഇരിങ്ങലിലും ചെനയന്നൂരിലും പൂട്ടിയിട്ട വീട് കുത്തി തുറന്ന് കവർച്ച. പാച്ചേനി ഇരിങ്ങലിലെ പി. മുഹ്സിനയുടെ വീട്ടിൽ നിന്നും 15 പവനും 20,000 രൂപയുമാണ് കവർന്നത്.ഇന്നലെ രാത്രിയിലാണ് കവർച്ച.ഇരിങ്ങൽ കുറ്റേരിപാലത്തിന് സമീപം താമസിക്കുന്ന മുഹ്സീനയുടെ ഭർത്താവ് ബാംഗ്ലൂരിൽ പോയതിനാൽ ഇന്നലെ വീടുപൂട്ടി കുറച്ച് അകലെയുള്ള സഹോദരിയുടെ വീട്ടിൽ താമസിക്കുകയായിരുന്നു. ഇന്ന് രാവിലെ മുഹ്സിന വീട്ടിലെത്തിയപ്പോഴാണ് മുൻവശത്തെ വാതിൽ കുത്തിതുറന്ന നിലയിൽ കണ്ടത്. കിടപ്പുമുറിയിലെ അലമാരയും മറ്റും കുത്തി തുറന്നത് കണ്ട് പരിശോധിച്ചപ്പോഴാണ് 15 പവൻ ആഭരങ്ങളും സൂക്ഷിച്ച 20,000 രൂപയും മോഷണം പോയത് മനസിലായത്.തുടർന്ന് പരിയാരം പോലീസിൽ പരാതി നൽകി. കേസെടുത്ത പരിയാരം പോലീസ്എസ്.ഐ. നിബിൻ ജോയിയുടെ നേതൃത്വത്തിൽ അന്വേഷണം തുടങ്ങി. ചെനയന്നൂരിലെ വീട്ടിലും മോഷണം നടന്നിരുന്നു.ചെനയന്നൂരിൽ വീട്ടുകാർ ടൂർ പോയ സമയത്താണ് വീട് കുത്തി തുറന്ന് പ്രവർത്തന നടത്തിയത്. എ ആർ എച്ച് വില്ലയിലെ അബ്ദുല്ലയുടെ വീട്ടിൽ നിന്ന് പന്ത്രണ്ടായിരം ദിർഹംസ് ആണ് മോഷണം പോയത്. ഇതിന് നാട്ടിൽ മുപ്പതിനായിരത്തോളം രൂപ മൂല്യം വരും. മോഷണം നടന്ന മൂന്ന് സ്ഥലങ്ങളും പരിയാരം പഞ്ചായത്ത് പ്രദേശത്താണ്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/78986/theft-in-iringal-and-chenayanoor)