---
title: "തൃച്ചംബരത്ത് ബിജെപിയുടെ പതാകകളും കൊടിമരങ്ങളും നശിപ്പിച്ചതായി പരാതി,കേസെടുത്തു"
english_title: "flag of bjp"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/78949/flag-of-bjp"
published_at: "2022-11-07T11:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6368a5e86f436_cm.jpg"
keywords: []
---

# തൃച്ചംബരത്ത് ബിജെപിയുടെ പതാകകളും കൊടിമരങ്ങളും നശിപ്പിച്ചതായി പരാതി,കേസെടുത്തു

> **Lead Summary:** **തളിപ്പറമ്പ്: **തൃച്ചംബരത്ത് ഡ്രീം പാലസിന് സമീപം ബി.ജെ.പിയുടെ സ്ഥലത്ത് ഉയര്‍ത്തിയ പതാകകള്‍ നശിപ്പിച്ചതായി പരാതി. ബി.ജെ.പി., വി.എച്ച്.പി, ബി.എം.എസ് എന്നീ സംഘടനകളുടെ പതാകകളും കൊടിമരങ്ങളുമാണ് നശിപ്പിക്കപ്പെട്ടത്. 5 ന് രാത്രി പത്തരക്കും ആറിന് പുലര്‍ച്ചെ നാലിനും ഇടയിലുള്ള സമയത്താണ് സംഭവം നടന്നതെന്ന് പരാതിയിൽ പറയുന്നു.സമൂഹവിരുദ്ധര്‍ സമാധാനം തകര്‍ക്കുന്നതിന് വേണ്ടി മന:പൂര്‍വ്വം നടത്തിയ അക്രമത്തെ പുറത്തുകൊണ്ടുവരണമെന്ന് പരാതിയിൽ പറയുന്നു. ബി.ജെ.പി മണ്ഡലം ജന.സെക്രട്ടെറി എ അശോക് കുമാറിന്റെ പരാതിയില്‍ തളിപ്പറമ്പ് പോലീസ് കേസെടുത്തു.

## Article Content

**തളിപ്പറമ്പ്: **തൃച്ചംബരത്ത് ഡ്രീം പാലസിന് സമീപം ബി.ജെ.പിയുടെ സ്ഥലത്ത് ഉയര്‍ത്തിയ പതാകകള്‍ നശിപ്പിച്ചതായി പരാതി. ബി.ജെ.പി., വി.എച്ച്.പി, ബി.എം.എസ് എന്നീ സംഘടനകളുടെ പതാകകളും കൊടിമരങ്ങളുമാണ് നശിപ്പിക്കപ്പെട്ടത്. 5 ന് രാത്രി പത്തരക്കും ആറിന് പുലര്‍ച്ചെ നാലിനും ഇടയിലുള്ള സമയത്താണ് സംഭവം നടന്നതെന്ന് പരാതിയിൽ പറയുന്നു.സമൂഹവിരുദ്ധര്‍ സമാധാനം തകര്‍ക്കുന്നതിന് വേണ്ടി മന:പൂര്‍വ്വം നടത്തിയ അക്രമത്തെ പുറത്തുകൊണ്ടുവരണമെന്ന് പരാതിയിൽ പറയുന്നു. ബി.ജെ.പി മണ്ഡലം ജന.സെക്രട്ടെറി എ അശോക് കുമാറിന്റെ പരാതിയില്‍ തളിപ്പറമ്പ് പോലീസ് കേസെടുത്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/78949/flag-of-bjp)