---
title: "പരിയാരം ഗവ. മെഡിക്കൽ കോളേജിൽ ആശുപത്രി ജീവനക്കാരുടേതുൾപ്പെടെ 7 മൊബൈൽ ഫോണുകൾ മോഷണം പോയി"
english_title: "mobile phone theft in pariyaram"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/78948/mobile-phone-theft-in-pariyaram"
published_at: "2022-11-07T11:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6368a4b48c66e_0c275587-bc29-4f49-bd8c-94e95f3b3fa4.jpg"
keywords: []
---

# പരിയാരം ഗവ. മെഡിക്കൽ കോളേജിൽ ആശുപത്രി ജീവനക്കാരുടേതുൾപ്പെടെ 7 മൊബൈൽ ഫോണുകൾ മോഷണം പോയി

> **Lead Summary:** **പരിയാരം: **കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആസ്പത്രിയിലെ രോഗികളുടെ പരിചാരകരുടെയും സെക്യൂരിറ്റി ജീവനക്കാരന്റെയും ഉൾപ്പെടെ ഏഴ് മൊബൈൽ ഫോണുകൾ ഒറ്റദിവസം മോഷണം പോയി. ആസ്പത്രിയിലെ ഏഴാംനിലയിലെ 708-ാം വാർഡിന് മുന്നിലാണ് പരക്കെ മോഷണം നടന്നത്. ശനിയാഴ്ച രാത്രി വരാന്തയിൽ ഉറങ്ങിയവരുടെ ഒരു ഐ ഫോൺ ഉൾപ്പെടെ ആറ് ഫോണുകളാണ് കാണാതായത്. ഇരിട്ടി വിളക്കോട്ടെ ലിനീഷ്‌കുമാറിന്റെതാണ് നഷ്ടപ്പെട്ട ഐ ഫോൺ. കുപ്പം ചുടലയിലെ സി.വി.പ്രമോദ്, ആസ്പത്രിയിലെ സുരക്ഷാ ജീവനക്കാരൻ മനോജ് എന്നിവർ പോലീസിൽ പരാതി നൽകിയിട്ടുണ്ട്. മറ്റുള്ളവർ രേഖാമൂലം പരാതി നൽകിയിട്ടില്ലെന്ന് പോലീസ് പറഞ്ഞു. ഞായറാഴ്ച രാവിലെ ഉറക്കമുണർന്നപ്പോഴാണ് ഫോൺ നഷ്ടമായ വിവരം പലരും അറിയുന്നത്. ഇതിൽ ഐ ഫോൺ ഒഴികെയുള്ളവ സ്വിച്ചോഫ് ചെയ്ത നിലയിലാണ്. സൈബർ സെല്ലിന്റെ സഹായത്തോടെ അന്വേഷണമാരംഭിച്ചതായി പോലീസ് പറഞ്ഞു. നേരത്തേയും മെഡിക്കൽ കോളേജിൽനിന്ന് ഫോൺ മോഷണം പോയിരുന്നു. സംഭവത്തിൽ ഒരാൾ അറസ്റ്റിലാകുകയും ചെയ്തിരുന്നു. ഈ പ്രതി തന്നെയാണോ വീണ്ടും മോഷണത്തിനെത്തിയതെന്ന് പോലീസ് സംശയിക്കുന്നുണ്ട്.

## Article Content

**പരിയാരം: **കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആസ്പത്രിയിലെ രോഗികളുടെ പരിചാരകരുടെയും സെക്യൂരിറ്റി ജീവനക്കാരന്റെയും ഉൾപ്പെടെ ഏഴ് മൊബൈൽ ഫോണുകൾ ഒറ്റദിവസം മോഷണം പോയി. ആസ്പത്രിയിലെ ഏഴാംനിലയിലെ 708-ാം വാർഡിന് മുന്നിലാണ് പരക്കെ മോഷണം നടന്നത്. ശനിയാഴ്ച രാത്രി വരാന്തയിൽ ഉറങ്ങിയവരുടെ ഒരു ഐ ഫോൺ ഉൾപ്പെടെ ആറ് ഫോണുകളാണ് കാണാതായത്. ഇരിട്ടി വിളക്കോട്ടെ ലിനീഷ്‌കുമാറിന്റെതാണ് നഷ്ടപ്പെട്ട ഐ ഫോൺ. കുപ്പം ചുടലയിലെ സി.വി.പ്രമോദ്, ആസ്പത്രിയിലെ സുരക്ഷാ ജീവനക്കാരൻ മനോജ് എന്നിവർ പോലീസിൽ പരാതി നൽകിയിട്ടുണ്ട്. മറ്റുള്ളവർ രേഖാമൂലം പരാതി നൽകിയിട്ടില്ലെന്ന് പോലീസ് പറഞ്ഞു. ഞായറാഴ്ച രാവിലെ ഉറക്കമുണർന്നപ്പോഴാണ് ഫോൺ നഷ്ടമായ വിവരം പലരും അറിയുന്നത്. ഇതിൽ ഐ ഫോൺ ഒഴികെയുള്ളവ സ്വിച്ചോഫ് ചെയ്ത നിലയിലാണ്. സൈബർ സെല്ലിന്റെ സഹായത്തോടെ അന്വേഷണമാരംഭിച്ചതായി പോലീസ് പറഞ്ഞു. നേരത്തേയും മെഡിക്കൽ കോളേജിൽനിന്ന് ഫോൺ മോഷണം പോയിരുന്നു. സംഭവത്തിൽ ഒരാൾ അറസ്റ്റിലാകുകയും ചെയ്തിരുന്നു. ഈ പ്രതി തന്നെയാണോ വീണ്ടും മോഷണത്തിനെത്തിയതെന്ന് പോലീസ് സംശയിക്കുന്നുണ്ട്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/78948/mobile-phone-theft-in-pariyaram)