---
title: "ആന്തൂർ മണ്ഡലം യൂത്ത് കോൺഗ്രസ്‌ കമ്മിറ്റി അടുപ്പ് കൂട്ടി സമരം പ്രതിഷേധാഗ്നി നടത്തി"
english_title: "aanthoor youth congress"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/78920/aanthoor-youth-congress"
published_at: "2022-11-07T08:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63687bc12c8f2_vac.jpg"
keywords: []
---

# ആന്തൂർ മണ്ഡലം യൂത്ത് കോൺഗ്രസ്‌ കമ്മിറ്റി അടുപ്പ് കൂട്ടി സമരം പ്രതിഷേധാഗ്നി നടത്തി

> **Lead Summary:** യൂത്ത് കോൺഗ്രസ്‌ ജില്ലാ കമ്മിറ്റിയുടെ ആഹ്വാന പ്രകാരം വിലക്കയറ്റത്തിന് എതിരെ ആന്തൂർ മണ്ഡലം യൂത്ത് കോൺഗ്രസ്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ ധർമശാലയിൽ അടുപ്പ് കൂട്ടി സമരം പ്രതിഷേധാഗ്നി നടത്തി. ആന്തൂർ മണ്ഡലം യൂത്ത് കോൺഗ്രസ്‌ പ്രസിഡന്റ്‌ പ്രജോഷ് പൊയ്യിലിന്റെ അധ്യക്ഷതയിൽ ബഹുമാനപ്പെട്ട യൂത്ത് കോൺഗ്രസ്‌ ജില്ലാ വൈസ് പ്രസിഡന്റ്‌ ശ്രീ. വി. രാഹുൽ പ്രതിഷേധാഗ്നി തെളിയിച്ചു ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ്‌ തളിപ്പറമ്പ നിയോജക മണ്ഡലം പ്രസിഡന്റ്‌ ശ്രീ. സി. കെ സായൂജ് മുഖ്യ പ്രഭാഷണം നടത്തി. ആന്തൂർ മണ്ഡലം യൂത്ത് കോൺഗ്രസ്‌ വൈസ് പ്രസിഡന്റ്‌ ശ്രീ. ഷൈജു ആന്തൂർ സ്വാഗതവും യൂത്ത് കോൺഗ്രസ്‌ ആന്തൂർ മണ്ഡലം സെക്രട്ടറി ശ്രീമതി. സരിത. പി നന്ദിയും പറഞ്ഞു. യൂത്ത് കോൺഗ്രസ്‌ മണ്ഡലം വൈസ് പ്രസിഡന്റ്‌ ശ്രീമതി. അനുശ്രീ എം. ടി, യൂത്ത് കോൺഗ്രസ്‌ മണ്ഡലം സെക്രട്ടറി മാരായ ശ്രീമതി. സിജി. കെ. വി, ശ്രീ. ജിഷ്ണു. കെ. വി, ശ്രീ.പ്രണേഷ് പി. പി, മുൻ യൂത്ത് കോൺഗ്രസ്‌ ബ്ലോക്ക്‌ സെക്രട്ടറി ശ്രീ. പ്രവീൺ കുമാർ തുടങ്ങിയവർ നേതൃത്വം നൽകി.

## Article Content

യൂത്ത് കോൺഗ്രസ്‌ ജില്ലാ കമ്മിറ്റിയുടെ ആഹ്വാന പ്രകാരം വിലക്കയറ്റത്തിന് എതിരെ ആന്തൂർ മണ്ഡലം യൂത്ത് കോൺഗ്രസ്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ ധർമശാലയിൽ അടുപ്പ് കൂട്ടി സമരം പ്രതിഷേധാഗ്നി നടത്തി. ആന്തൂർ മണ്ഡലം യൂത്ത് കോൺഗ്രസ്‌ പ്രസിഡന്റ്‌ പ്രജോഷ് പൊയ്യിലിന്റെ അധ്യക്ഷതയിൽ ബഹുമാനപ്പെട്ട യൂത്ത് കോൺഗ്രസ്‌ ജില്ലാ വൈസ് പ്രസിഡന്റ്‌ ശ്രീ. വി. രാഹുൽ പ്രതിഷേധാഗ്നി തെളിയിച്ചു ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ്‌ തളിപ്പറമ്പ നിയോജക മണ്ഡലം പ്രസിഡന്റ്‌ ശ്രീ. സി. കെ സായൂജ് മുഖ്യ പ്രഭാഷണം നടത്തി. ആന്തൂർ മണ്ഡലം യൂത്ത് കോൺഗ്രസ്‌ വൈസ് പ്രസിഡന്റ്‌ ശ്രീ. ഷൈജു ആന്തൂർ സ്വാഗതവും യൂത്ത് കോൺഗ്രസ്‌ ആന്തൂർ മണ്ഡലം സെക്രട്ടറി ശ്രീമതി. സരിത. പി നന്ദിയും പറഞ്ഞു. യൂത്ത് കോൺഗ്രസ്‌ മണ്ഡലം വൈസ് പ്രസിഡന്റ്‌ ശ്രീമതി. അനുശ്രീ എം. ടി, യൂത്ത് കോൺഗ്രസ്‌ മണ്ഡലം സെക്രട്ടറി മാരായ ശ്രീമതി. സിജി. കെ. വി, ശ്രീ. ജിഷ്ണു. കെ. വി, ശ്രീ.പ്രണേഷ് പി. പി, മുൻ യൂത്ത് കോൺഗ്രസ്‌ ബ്ലോക്ക്‌ സെക്രട്ടറി ശ്രീ. പ്രവീൺ കുമാർ തുടങ്ങിയവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/78920/aanthoor-youth-congress)