---
title: "പ്രതിഷേധവുമായി മുന്നോട്ട് തന്നെ, അമ്മാനപ്പാറ-പാച്ചേനി-വായാട്-തിരുവട്ടൂര്‍-ചപ്പാരപ്പടവ് റോഡിന്റെ ശോചനീയാവസ്ഥക്കെതിരെ നാട്ടുകാര്‍ ഒരുമിച്ചു,"
english_title: "protest for road"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/78918/protest-for-road"
published_at: "2022-11-07T08:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63689333bc81b_IMG-20221107-WA0003.jpg"
keywords: []
---

# പ്രതിഷേധവുമായി മുന്നോട്ട് തന്നെ, അമ്മാനപ്പാറ-പാച്ചേനി-വായാട്-തിരുവട്ടൂര്‍-ചപ്പാരപ്പടവ് റോഡിന്റെ ശോചനീയാവസ്ഥക്കെതിരെ നാട്ടുകാര്‍ ഒരുമിച്ചു,

> **Lead Summary:** **പരിയാരം: ** അമ്മാനപ്പാറ-പാച്ചേനി-വായാട്-തിരുവട്ടൂര്‍-ചപ്പാരപ്പടവ് റോഡിന്റെ ശോചനീയാവസ്ഥക്കെതിരെ നാട്ടുകാര്‍ ഒരുമിച്ചു. പലപ്പോഴും ഉടൻ പരിഹാരം കാണും എന്ന് വാഗ്ദാനം നൽകുന്നതല്ലാതെ അധികാരികളുടെ ഭാഗത്തുനിന്ന് യാതൊരു നടപടികളും ഉണ്ടാകുന്നില്ല. വളരെ കാലമായി റോഡ് പ്രശ്നത്തിനെതിരെ ജനങ്ങൾ അധികാരികളുടെ വാതിൽ മുട്ടുന്നു. എന്നാൽ ശാശ്വതമായ ഒരു പരിഹാരം ഇന്നും നൽകിയില്ല. ഇതിനെതിരെ ഇന്നലെ വൈകുന്നേരം 3 ന് തിരുവട്ടൂര്‍ എ.എല്‍.പി സ്‌കൂളില്‍ നടന്ന ജനകീയ കൂട്ടായ്മയില്‍ വലിയ തോതിലുള്ള ജനപങ്കാളിത്തമാണ് ഉണ്ടായത്. ശക്തമായ സമരവുമായി മുന്നോട്ടുപോകാൻ തന്നെയാണ് ജനങ്ങളുടെ തീരുമാനം. റോഡുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും അറിഞ്ഞ ശേഷം പൊതുമരാമത്ത് വകുപ്പ് മന്ത്രിക്ക് നിവേദനം നൽകുമെന്നും യോഗത്തിൽ പറഞ്ഞു. ഭൂരിപക്ഷം ആളുകളെ പങ്കെടുപ്പിച്ചു കൊണ്ട് കണ്ണൂരിൽ ബഹുജന മാർച്ച്‌ നടത്താനും തീരുമാനിച്ചു. റോഡ് പാച്ച് വർക്ക്‌ അനുവദിക്കില്ലെന്നും റീ ടാറിങ് ചെയ്യണമെന്നുമാണ് ജനങ്ങളുടെ ആവശ്യം ചപ്പാരപ്പടവ് തേറണ്ടി വാര്‍ഡ് മെമ്പര്‍സി.പത്മനാഭന്‍ ഉദ്ഘാടനം ചെയ്തു. അബൂബക്കർ വായാട് അധ്യക്ഷത വഹിച്ചു. ഭാരവാഹികളെ തെരഞ്ഞെടുത്തു. രക്ഷധികാ രികൾ: എം.മൈമൂനത്ത്, സി.പത്മനാഭന്‍, അഷറഫ് കൊട്ടോല, പി.വി.സുകുമാരന്‍ -ചെയര്‍മാന്‍, കെ.വി.സമീര്‍-കണ്‍വീനര്‍, കെ.മുര്‍ഷിദ്-ട്രഷറര്‍.****

## Article Content

**പരിയാരം: ** അമ്മാനപ്പാറ-പാച്ചേനി-വായാട്-തിരുവട്ടൂര്‍-ചപ്പാരപ്പടവ് റോഡിന്റെ ശോചനീയാവസ്ഥക്കെതിരെ നാട്ടുകാര്‍ ഒരുമിച്ചു. പലപ്പോഴും ഉടൻ പരിഹാരം കാണും എന്ന് വാഗ്ദാനം നൽകുന്നതല്ലാതെ അധികാരികളുടെ ഭാഗത്തുനിന്ന് യാതൊരു നടപടികളും ഉണ്ടാകുന്നില്ല. വളരെ കാലമായി റോഡ് പ്രശ്നത്തിനെതിരെ ജനങ്ങൾ അധികാരികളുടെ വാതിൽ മുട്ടുന്നു. എന്നാൽ ശാശ്വതമായ ഒരു പരിഹാരം ഇന്നും നൽകിയില്ല. ഇതിനെതിരെ ഇന്നലെ വൈകുന്നേരം 3 ന് തിരുവട്ടൂര്‍ എ.എല്‍.പി സ്‌കൂളില്‍ നടന്ന ജനകീയ കൂട്ടായ്മയില്‍ വലിയ തോതിലുള്ള ജനപങ്കാളിത്തമാണ് ഉണ്ടായത്. ശക്തമായ സമരവുമായി മുന്നോട്ടുപോകാൻ തന്നെയാണ് ജനങ്ങളുടെ തീരുമാനം. റോഡുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും അറിഞ്ഞ ശേഷം പൊതുമരാമത്ത് വകുപ്പ് മന്ത്രിക്ക് നിവേദനം നൽകുമെന്നും യോഗത്തിൽ പറഞ്ഞു. ഭൂരിപക്ഷം ആളുകളെ പങ്കെടുപ്പിച്ചു കൊണ്ട് കണ്ണൂരിൽ ബഹുജന മാർച്ച്‌ നടത്താനും തീരുമാനിച്ചു. റോഡ് പാച്ച് വർക്ക്‌ അനുവദിക്കില്ലെന്നും റീ ടാറിങ് ചെയ്യണമെന്നുമാണ് ജനങ്ങളുടെ ആവശ്യം ചപ്പാരപ്പടവ് തേറണ്ടി വാര്‍ഡ് മെമ്പര്‍സി.പത്മനാഭന്‍ ഉദ്ഘാടനം ചെയ്തു. അബൂബക്കർ വായാട് അധ്യക്ഷത വഹിച്ചു. ഭാരവാഹികളെ തെരഞ്ഞെടുത്തു. രക്ഷധികാ രികൾ: എം.മൈമൂനത്ത്, സി.പത്മനാഭന്‍, അഷറഫ് കൊട്ടോല, പി.വി.സുകുമാരന്‍ -ചെയര്‍മാന്‍, കെ.വി.സമീര്‍-കണ്‍വീനര്‍, കെ.മുര്‍ഷിദ്-ട്രഷറര്‍.****

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/78918/protest-for-road)