---
title: "കണ്ണൂർ ജില്ലയുടെ ടൂറിസം സാധ്യതകൾ മാർക്കറ്റ് ചെയ്യാൻ ടൂറിസം ശില്പശാല സംഘടിപ്പിച്ചു "
english_title: "tourism meeting"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/78730/tourism-meeting"
published_at: "2022-11-05T21:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63668233a4bda_vac.jpg"
keywords: []
---

# കണ്ണൂർ ജില്ലയുടെ ടൂറിസം സാധ്യതകൾ മാർക്കറ്റ് ചെയ്യാൻ ടൂറിസം ശില്പശാല സംഘടിപ്പിച്ചു 

> **Lead Summary:** വിനോദ സഞ്ചാര മേഖലയിൽ കണ്ണൂർ ജില്ലയുടെ സാധ്യതകൾ മാർക്കറ്റ് ചെയ്യാൻ നൂതന രീതികൾ കൊണ്ടു വരാനുള്ള ശ്രമങ്ങൾ ശക്തിപ്പെടുത്താൻ കണ്ണൂരിൽ ചേർന്ന ടൂറിസം ശില്പശാലയിൽ തീരുമാനമായി. ഇന്ത്യൻ ലൈബ്രറി കോൺഗ്രസ്സിന്റെ ഭാഗമായി കണ്ണൂർ സർവ്വകലാശാല സ്റ്റുഡൻറ് സെന്ററിൽ നടന്ന ശില്പശാലയിൽ ടൂറിസം മേഖലയിലെ വിദഗ്ധരും സ്ഥാപനങ്ങളുടെയും സംഘടനകളുടെയും പ്രതിനിധികളും പങ്കെടുത്തു. ലൈബ്രറി കോൺഗ്രസിനെത്തുന്ന സംസ്ഥാനത്തിനകത്തും പുറത്തും നിന്നുമുള്ളവരെ ജില്ലയുടെ വിപുലമായ വിനോദ സഞ്ചാര സാധ്യതകൾ പരിചയപ്പെടുത്താൻ ഉദ്ദേശിച്ച് കർമ്മ പദ്ധതിക്കും ശില്പശാല രൂപം നല്കി. ഇതിന്റെ ഭാഗമായി ജില്ലയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങൾക്ക് പുറമേ ഫാം ടൂറിസം കേന്ദ്രങ്ങൾ, പാരമ്പര്യ കലാകേന്ദ്രങ്ങൾ, മികച്ച ഗ്രന്ഥാലയങ്ങൾ, കാവുകൾ, ആരാധനാലയങ്ങൾ തുടങ്ങിയവ പരിചയപ്പെടുത്താനുള്ള നെറ്റ് വർക്ക് ശ്യംഖല രൂപപ്പെടുത്തും. 2022 നവംബർ നാലിന് രാവിലെ 10 മണിക്ക് ടൂറിസം പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് ശില്പശാല ഉദ്ഘാടനം ചെയ്തു. ഇന്ത്യൻ ലൈബ്രറി കോൺഗ്രസ് സംഘാടക സമിതി ചെയർമാനും എം.പിയുമായ ഡോ. വി.ശിവദാസൻ അധ്യക്ഷത വഹിച്ചു.ചടങ്ങിൽ കണ്ണൂർ ജില്ലാ കലക്ടർ എസ്. ചന്ദ്രശേഖർ ഐ.എ.എസ് മുഖ്യാതിഥിയായി പങ്കെടുത്തു. ടൂറിസം ഡെപ്യൂട്ടി ഡയറക്ടർ കെ.എസ്.ഷൈൻ , ടൂറിസ്റ്റ് ഇൻഫർമേഷൻ ഓഫീസർ സൂരജ് കെ.പി., ഉത്തരവാദിത്ത ടൂറിസം മിഷൻ ജില്ലാ കോഡിനേറ്റർ സരീഷ് പി കെ എന്നിവർ വിഷയാവതരണം നടത്തി. ഡി.ടി.പി.സി സെക്രട്ടറി ജിജേഷ് കുമാർ ജെ കെ സ്വാഗതവും സംഘാടകസമിതി സമിതി അംഗവും ഹരിത കേരള മിഷൻ ജില്ലാ കോ - ഓഡിനേ റ്ററുമായ ഇ.കെ. സോമശേഖരൻ നന്ദിയും പറഞ്ഞു. ജില്ലയിലെ ടൂറിസം മേഖലയിലെ സഹകരണ സ്ഥാപനങ്ങൾ, ടൂർ ഓപ്പറേറ്റർമാർ, ട്രാവൽ ഏജൻറുമാർ, ടൂറിസ്റ്റ് ഗൈഡുകൾ, ഫാം ടൂറിസം പ്രതിനിധികൾ, ഹോം സ്റ്റേ പ്രതിനിധികൾ, തുടങ്ങിയവരാണ് പരിപാടിയിൽ പങ്കെടുത്തത്. പിന്നോക്ക പ്രദേശങ്ങളിൽ ലൈബ്രറികൾ സ്ഥാപിക്കുന്നതിനും സ്ഥാപിച്ചവ ശക്തിപ്പെടുത്തുന്നതിനുമായി കേരള ദിനേശ് സംഘം പീപ്പിൾസ് നെറ്റ് വർക്ക് മിഷന് നല്കിയ ഒരു ലക്ഷം രൂപയുടെ ചെക്ക് ചടങ്ങിൽ ലൈബ്രറി കോൺഗ്രസ് സംഘാടക സമിതി ചെയർമാൻ ശിവദാസൻ എം.പി ചടങ്ങിൽ വെച്ച് ഏറ്റുവാങ്ങി.

## Article Content

വിനോദ സഞ്ചാര മേഖലയിൽ കണ്ണൂർ ജില്ലയുടെ സാധ്യതകൾ മാർക്കറ്റ് ചെയ്യാൻ നൂതന രീതികൾ കൊണ്ടു വരാനുള്ള ശ്രമങ്ങൾ ശക്തിപ്പെടുത്താൻ കണ്ണൂരിൽ ചേർന്ന ടൂറിസം ശില്പശാലയിൽ തീരുമാനമായി. ഇന്ത്യൻ ലൈബ്രറി കോൺഗ്രസ്സിന്റെ ഭാഗമായി കണ്ണൂർ സർവ്വകലാശാല സ്റ്റുഡൻറ് സെന്ററിൽ നടന്ന ശില്പശാലയിൽ ടൂറിസം മേഖലയിലെ വിദഗ്ധരും സ്ഥാപനങ്ങളുടെയും സംഘടനകളുടെയും പ്രതിനിധികളും പങ്കെടുത്തു. ലൈബ്രറി കോൺഗ്രസിനെത്തുന്ന സംസ്ഥാനത്തിനകത്തും പുറത്തും നിന്നുമുള്ളവരെ ജില്ലയുടെ വിപുലമായ വിനോദ സഞ്ചാര സാധ്യതകൾ പരിചയപ്പെടുത്താൻ ഉദ്ദേശിച്ച് കർമ്മ പദ്ധതിക്കും ശില്പശാല രൂപം നല്കി. ഇതിന്റെ ഭാഗമായി ജില്ലയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങൾക്ക് പുറമേ ഫാം ടൂറിസം കേന്ദ്രങ്ങൾ, പാരമ്പര്യ കലാകേന്ദ്രങ്ങൾ, മികച്ച ഗ്രന്ഥാലയങ്ങൾ, കാവുകൾ, ആരാധനാലയങ്ങൾ തുടങ്ങിയവ പരിചയപ്പെടുത്താനുള്ള നെറ്റ് വർക്ക് ശ്യംഖല രൂപപ്പെടുത്തും. 2022 നവംബർ നാലിന് രാവിലെ 10 മണിക്ക് ടൂറിസം പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് ശില്പശാല ഉദ്ഘാടനം ചെയ്തു. ഇന്ത്യൻ ലൈബ്രറി കോൺഗ്രസ് സംഘാടക സമിതി ചെയർമാനും എം.പിയുമായ ഡോ. വി.ശിവദാസൻ അധ്യക്ഷത വഹിച്ചു.ചടങ്ങിൽ കണ്ണൂർ ജില്ലാ കലക്ടർ എസ്. ചന്ദ്രശേഖർ ഐ.എ.എസ് മുഖ്യാതിഥിയായി പങ്കെടുത്തു. ടൂറിസം ഡെപ്യൂട്ടി ഡയറക്ടർ കെ.എസ്.ഷൈൻ , ടൂറിസ്റ്റ് ഇൻഫർമേഷൻ ഓഫീസർ സൂരജ് കെ.പി., ഉത്തരവാദിത്ത ടൂറിസം മിഷൻ ജില്ലാ കോഡിനേറ്റർ സരീഷ് പി കെ എന്നിവർ വിഷയാവതരണം നടത്തി. ഡി.ടി.പി.സി സെക്രട്ടറി ജിജേഷ് കുമാർ ജെ കെ സ്വാഗതവും സംഘാടകസമിതി സമിതി അംഗവും ഹരിത കേരള മിഷൻ ജില്ലാ കോ - ഓഡിനേ റ്ററുമായ ഇ.കെ. സോമശേഖരൻ നന്ദിയും പറഞ്ഞു. ജില്ലയിലെ ടൂറിസം മേഖലയിലെ സഹകരണ സ്ഥാപനങ്ങൾ, ടൂർ ഓപ്പറേറ്റർമാർ, ട്രാവൽ ഏജൻറുമാർ, ടൂറിസ്റ്റ് ഗൈഡുകൾ, ഫാം ടൂറിസം പ്രതിനിധികൾ, ഹോം സ്റ്റേ പ്രതിനിധികൾ, തുടങ്ങിയവരാണ് പരിപാടിയിൽ പങ്കെടുത്തത്. പിന്നോക്ക പ്രദേശങ്ങളിൽ ലൈബ്രറികൾ സ്ഥാപിക്കുന്നതിനും സ്ഥാപിച്ചവ ശക്തിപ്പെടുത്തുന്നതിനുമായി കേരള ദിനേശ് സംഘം പീപ്പിൾസ് നെറ്റ് വർക്ക് മിഷന് നല്കിയ ഒരു ലക്ഷം രൂപയുടെ ചെക്ക് ചടങ്ങിൽ ലൈബ്രറി കോൺഗ്രസ് സംഘാടക സമിതി ചെയർമാൻ ശിവദാസൻ എം.പി ചടങ്ങിൽ വെച്ച് ഏറ്റുവാങ്ങി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/78730/tourism-meeting)