---
title: "കണ്ണൂരിൽ ബ്രസീല്‍ ആരാധകന്‍ ഫ്ലക്സ് കെട്ടുന്നതിനിടെ മരത്തില്‍നിന്ന് വീണ് മരിച്ചു"
english_title: "nitheesh passedaway"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/78677/nitheesh-passedaway"
published_at: "2022-11-05T14:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/636624658c641_Untitled-2_web.jpg"
keywords: []
---

# കണ്ണൂരിൽ ബ്രസീല്‍ ആരാധകന്‍ ഫ്ലക്സ് കെട്ടുന്നതിനിടെ മരത്തില്‍നിന്ന് വീണ് മരിച്ചു

> **Lead Summary:** കണ്ണൂര്‍ സ്വദേശിയായ യുവാവ് മരത്തില്‍നിന്ന് വീണ് മരിച്ചു. ലോകകപ്പ് ഫുട്ബാളുമായി ബന്ധപ്പെട്ട ഫ്ലക്സ് കെട്ടുന്നതിനിടെയാണ് അപകടം. കണ്ണൂര്‍ അലവില്‍ സ്വദേശി നിതീഷ് ആണ് മരിച്ചത്. ബ്രസീല്‍ ആരാധകനായ നിതീഷ് മരത്തില്‍ കയറി ഫ്ലക്സ് കെട്ടുന്നതിനിടെ അപകടത്തില്‍ പെടുകയായിരുന്നു. അപകടത്തില്‍പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

## Article Content

കണ്ണൂര്‍ സ്വദേശിയായ യുവാവ് മരത്തില്‍നിന്ന് വീണ് മരിച്ചു. ലോകകപ്പ് ഫുട്ബാളുമായി ബന്ധപ്പെട്ട ഫ്ലക്സ് കെട്ടുന്നതിനിടെയാണ് അപകടം. കണ്ണൂര്‍ അലവില്‍ സ്വദേശി നിതീഷ് ആണ് മരിച്ചത്. ബ്രസീല്‍ ആരാധകനായ നിതീഷ് മരത്തില്‍ കയറി ഫ്ലക്സ് കെട്ടുന്നതിനിടെ അപകടത്തില്‍ പെടുകയായിരുന്നു. അപകടത്തില്‍പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/78677/nitheesh-passedaway)