---
title: "ആംബുലൻസ് ജീവനക്കാർക്ക് മദ്യപാനിയുടെ ആക്രമണം, രണ്ട് പേർക്ക് പരിക്ക്"
english_title: "attack against ambulance workers"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/78603/attack-against-ambulance-workers"
published_at: "2022-11-05T10:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6365ee796c89a_news-card.jpg"
keywords: []
---

# ആംബുലൻസ് ജീവനക്കാർക്ക് മദ്യപാനിയുടെ ആക്രമണം, രണ്ട് പേർക്ക് പരിക്ക്

> **Lead Summary:** **കൊട്ടിയൂർ: **108 ആംബുലൻസ് പൈലറ്റിനും നഴ്‌സിനും ക്രൂരമർദ്ദനം.കൊട്ടിയൂർ കുടുംബാരോഗ്യകേന്ദ്രത്തിലെ ആംബുലൻസ് ജീവനക്കാരായ മട്ടന്നൂർ കൊളാരിയിലെപള്ളിപ്പാട്ട് സിറാജ്,കേളകത്തെ പാറാടിയിൽ അമ്പിളി മാത്യു എന്നിവരെയാണ് മദ്യപിച്ചെത്തിയ ഒരാൾ മർദ്ദിച്ചത്.സാരമായി പരിക്കേറ്റ ഇരുവരെയും പേരാവൂർ താലൂക്കാസ്പത്രിയിൽ പ്രാഥമിക ചികിത്സ നല്കിയ ശേഷം ജില്ലാ ആസ്പത്രിയിൽ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച വൈകിട്ട് അഞ്ച് മണിയോടെയാണ് സംഭവം.കുടുംബാരോഗ്യകേന്ദ്രത്തിലെത്തിയയാൾ ആംബുലൻസിൽ ഇരിക്കുകയായിരുന്ന സിറാജിനോട് സംസാരിക്കുന്നതിനിടെ വലിച്ചിറക്കി മർദ്ദിക്കുകയായിരുന്നു.തടയാൻ ചെന്ന അമ്പിളിയെയും ഇയാൾ മർദ്ദിച്ചു.മർദ്ദനത്തിന്റെ കാരണം വ്യക്തമല്ല.സംഭവത്തിൽ നടപടിയാവശ്യപ്പെട്ട് മെഡിക്കൽ ഓഫീസർ സരുൺ ഗാർഗ് കേളകം പോലീസിൽ പരാതി നല്കി.

## Article Content

**കൊട്ടിയൂർ: **108 ആംബുലൻസ് പൈലറ്റിനും നഴ്‌സിനും ക്രൂരമർദ്ദനം.കൊട്ടിയൂർ കുടുംബാരോഗ്യകേന്ദ്രത്തിലെ ആംബുലൻസ് ജീവനക്കാരായ മട്ടന്നൂർ കൊളാരിയിലെപള്ളിപ്പാട്ട് സിറാജ്,കേളകത്തെ പാറാടിയിൽ അമ്പിളി മാത്യു എന്നിവരെയാണ് മദ്യപിച്ചെത്തിയ ഒരാൾ മർദ്ദിച്ചത്.സാരമായി പരിക്കേറ്റ ഇരുവരെയും പേരാവൂർ താലൂക്കാസ്പത്രിയിൽ പ്രാഥമിക ചികിത്സ നല്കിയ ശേഷം ജില്ലാ ആസ്പത്രിയിൽ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച വൈകിട്ട് അഞ്ച് മണിയോടെയാണ് സംഭവം.കുടുംബാരോഗ്യകേന്ദ്രത്തിലെത്തിയയാൾ ആംബുലൻസിൽ ഇരിക്കുകയായിരുന്ന സിറാജിനോട് സംസാരിക്കുന്നതിനിടെ വലിച്ചിറക്കി മർദ്ദിക്കുകയായിരുന്നു.തടയാൻ ചെന്ന അമ്പിളിയെയും ഇയാൾ മർദ്ദിച്ചു.മർദ്ദനത്തിന്റെ കാരണം വ്യക്തമല്ല.സംഭവത്തിൽ നടപടിയാവശ്യപ്പെട്ട് മെഡിക്കൽ ഓഫീസർ സരുൺ ഗാർഗ് കേളകം പോലീസിൽ പരാതി നല്കി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/78603/attack-against-ambulance-workers)