---
title: "അമ്മാനപ്പാറ പാച്ചേനി വായാട് തിരുവട്ടൂർ ചപ്പാരപ്പടവ് റോഡിനോടുള്ള അവഗണന: ജനങ്ങൾ പ്രതിഷേധത്തിലേക്ക്, ജനകീയ കൂട്ടായ്മ നാളെ"
english_title: "protest in thiruvattoor school"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/78598/protest-in-thiruvattoor-school"
published_at: "2022-11-05T09:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63667b95d0dc0_vac.jpg"
keywords: []
---

# അമ്മാനപ്പാറ പാച്ചേനി വായാട് തിരുവട്ടൂർ ചപ്പാരപ്പടവ് റോഡിനോടുള്ള അവഗണന: ജനങ്ങൾ പ്രതിഷേധത്തിലേക്ക്, ജനകീയ കൂട്ടായ്മ നാളെ

> **Lead Summary:** അമ്മനപ്പാറ പാച്ചേനി തിരുവട്ടൂർ, ചപ്പാരപടവ് റോഡ് മെക്കാഡം ടാറിങ് ചെയ്യാനുള്ള ആവശ്യം വർഷങ്ങളായി ആ നാട്ടുകാർ ഉന്നയിക്കുന്നതാണ്. പലപ്പോഴും ഉടൻ പരിഹാരം കാണുമെന്നു വാഗ്ദാനം നൽകുന്നതല്ലാതെ യാതൊരു പരിഹാരവും അധികാരികൾ കൈക്കൊള്ളുന്നതായി കാണുന്നില്ല എന്നതാണ് നാട്ടുകാരുടെ പരാതി. ഭരണ പ്രതിപക്ഷത്തെ പ്രമുഖ രാഷ്ട്രീയപാർട്ടിയുടെ നിരവധി നേതാക്കൾ അടക്കം അധിവസിക്കുന്ന ഈ പ്രദേശത്തിന്റെ അവഗണനക്ക് യാതൊരു പരിഹാരവും ഇല്ലെന്ന് ജനങ്ങൾ ആക്ഷേപിക്കുന്നു. അതിനാൽ പ്രസ്തുത നാട്ടിലെ ജനങ്ങൾ നാളെ വൈകുന്നേരം 3 മണിക്ക് തിരുവട്ടൂർ എ എൽ പി സ്കൂളിൽ ജനകീയ കൂട്ടായ്മ വിളിച്ചു ചേർത്തിരിക്കുകയാണ്. അധികൃതരുടെ അനാസ്ഥയ്ക്കെതിരെ കൂട്ടായ സമര പരിപാടികൾക്ക് തുടക്കാമെന്നോണമാണ് ഈ സഭ വിളിച്ചു ചേർത്തത് എന്ന് സംഘടകർ അറിയിച്ചു

## Article Content

അമ്മനപ്പാറ പാച്ചേനി തിരുവട്ടൂർ, ചപ്പാരപടവ് റോഡ് മെക്കാഡം ടാറിങ് ചെയ്യാനുള്ള ആവശ്യം വർഷങ്ങളായി ആ നാട്ടുകാർ ഉന്നയിക്കുന്നതാണ്. പലപ്പോഴും ഉടൻ പരിഹാരം കാണുമെന്നു വാഗ്ദാനം നൽകുന്നതല്ലാതെ യാതൊരു പരിഹാരവും അധികാരികൾ കൈക്കൊള്ളുന്നതായി കാണുന്നില്ല എന്നതാണ് നാട്ടുകാരുടെ പരാതി. ഭരണ പ്രതിപക്ഷത്തെ പ്രമുഖ രാഷ്ട്രീയപാർട്ടിയുടെ നിരവധി നേതാക്കൾ അടക്കം അധിവസിക്കുന്ന ഈ പ്രദേശത്തിന്റെ അവഗണനക്ക് യാതൊരു പരിഹാരവും ഇല്ലെന്ന് ജനങ്ങൾ ആക്ഷേപിക്കുന്നു. അതിനാൽ പ്രസ്തുത നാട്ടിലെ ജനങ്ങൾ നാളെ വൈകുന്നേരം 3 മണിക്ക് തിരുവട്ടൂർ എ എൽ പി സ്കൂളിൽ ജനകീയ കൂട്ടായ്മ വിളിച്ചു ചേർത്തിരിക്കുകയാണ്. അധികൃതരുടെ അനാസ്ഥയ്ക്കെതിരെ കൂട്ടായ സമര പരിപാടികൾക്ക് തുടക്കാമെന്നോണമാണ് ഈ സഭ വിളിച്ചു ചേർത്തത് എന്ന് സംഘടകർ അറിയിച്ചു

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/78598/protest-in-thiruvattoor-school)