---
title: "വിലക്കയറ്റം നിയന്ത്രിക്കാത്ത സർക്കാരിന്നെതിരെ കാലിക്കലവുമേന്തി യൂത്ത് ലീഗ് പ്രതിഷേധം"
english_title: "youth league protest"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/78597/youth-league-protest"
published_at: "2022-11-05T09:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6365e11495312_vac.jpg"
keywords: []
---

# വിലക്കയറ്റം നിയന്ത്രിക്കാത്ത സർക്കാരിന്നെതിരെ കാലിക്കലവുമേന്തി യൂത്ത് ലീഗ് പ്രതിഷേധം

> **Lead Summary:** **തളിപ്പറമ്പ: **ഉപ്പ് തൊട്ട് കർപ്പൂരം വരെ നിത്യോപയോഗ സാധനങ്ങളുടെ വില അനിയന്ത്രിതമായി വർധിക്കുകയും, സാദാരണക്കാരുടെയും പാവങ്ങളുടെയും ദൈനം ദിനജീവിതം ദുരിത പൂർണമായിട്ടും നിത്യോപയോഗ സാധങ്ങളുടേതുൾപ്പെടെ വില നിയന്ത്രിക്കാത്ത ഇടതു സർക്കാറിനെതിരെ മുസ്ലിം യൂത്ത് ലീഗ് തളിപ്പറമ്പിൽ കാലിക്കലവുമേന്തി പ്രതിഷേധം സംഘടിപ്പിച്ചു.കപ്പാലം വ്യാപാര ഭവൻ പരിസരത്തു നിന്ന് കാലിക്കലവുമേന്തി പ്രകടനമായി തളിപ്പറമ്പ മെയിൻ റോഡ് വഴി ഹൈവേ പള്ളിക്ക് സമീപം പ്രതിഷേധ കൂട്ടായ്മ നടത്തി. പ്രതിഷേധ സംഗമം മുസ്ലിം യൂത്ത് ലീഗ് മുനിസിപ്പൽ വൈസ് പ്രസിഡന്റ്‌ അഷ്‌റഫ്‌ മുട്ടയുടെ അധ്യക്ഷതയിൽ മുസ്ലിം യൂത്ത് ലീഗ് ജില്ലാ ജന സെക്രട്ടറി പി സി നസീർ ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡന്റ്‌ ഫൈസൽ ചെറുകുന്നോൻ, മണ്ടലം ജന സെക്രട്ടറി എൻ യു ഷഫീഖ് ഹുദവി,മണ്ടലം മുനിസിപ്പൽ നേതാക്കളായ ഓലിയൻ ജാഫർ, ഉസ്മാൻ കൊമ്മച്ചി,ഫിയാസ് അള്ളാംകുളം, ഹനീഫ മദ്രസ്സ, സ്വഫ് വാൻ കുറ്റിക്കോൽ, അജ്മൽ പാറാട്, എന്നിവർ നേതൃത്വം നൽകി. മുനിസിപ്പൽ സെക്രട്ടറി എൻ എ സിദ്ദീഖ് സ്വാഗതവും ട്രഷറർ ഷബീർ മുക്കോല നന്ദിയും പറഞ്ഞു.

## Article Content

**തളിപ്പറമ്പ: **ഉപ്പ് തൊട്ട് കർപ്പൂരം വരെ നിത്യോപയോഗ സാധനങ്ങളുടെ വില അനിയന്ത്രിതമായി വർധിക്കുകയും, സാദാരണക്കാരുടെയും പാവങ്ങളുടെയും ദൈനം ദിനജീവിതം ദുരിത പൂർണമായിട്ടും നിത്യോപയോഗ സാധങ്ങളുടേതുൾപ്പെടെ വില നിയന്ത്രിക്കാത്ത ഇടതു സർക്കാറിനെതിരെ മുസ്ലിം യൂത്ത് ലീഗ് തളിപ്പറമ്പിൽ കാലിക്കലവുമേന്തി പ്രതിഷേധം സംഘടിപ്പിച്ചു.കപ്പാലം വ്യാപാര ഭവൻ പരിസരത്തു നിന്ന് കാലിക്കലവുമേന്തി പ്രകടനമായി തളിപ്പറമ്പ മെയിൻ റോഡ് വഴി ഹൈവേ പള്ളിക്ക് സമീപം പ്രതിഷേധ കൂട്ടായ്മ നടത്തി. പ്രതിഷേധ സംഗമം മുസ്ലിം യൂത്ത് ലീഗ് മുനിസിപ്പൽ വൈസ് പ്രസിഡന്റ്‌ അഷ്‌റഫ്‌ മുട്ടയുടെ അധ്യക്ഷതയിൽ മുസ്ലിം യൂത്ത് ലീഗ് ജില്ലാ ജന സെക്രട്ടറി പി സി നസീർ ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡന്റ്‌ ഫൈസൽ ചെറുകുന്നോൻ, മണ്ടലം ജന സെക്രട്ടറി എൻ യു ഷഫീഖ് ഹുദവി,മണ്ടലം മുനിസിപ്പൽ നേതാക്കളായ ഓലിയൻ ജാഫർ, ഉസ്മാൻ കൊമ്മച്ചി,ഫിയാസ് അള്ളാംകുളം, ഹനീഫ മദ്രസ്സ, സ്വഫ് വാൻ കുറ്റിക്കോൽ, അജ്മൽ പാറാട്, എന്നിവർ നേതൃത്വം നൽകി. മുനിസിപ്പൽ സെക്രട്ടറി എൻ എ സിദ്ദീഖ് സ്വാഗതവും ട്രഷറർ ഷബീർ മുക്കോല നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/78597/youth-league-protest)