---
title: "വിദ്യാർത്ഥികളെ ആക്രമിച്ച 5 പേർക്കെതിരെ കേസ് ;ഒരാൾ അറസ്റ്റിൽ"
english_title: "attack against students"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/78493/attack-against-students"
published_at: "2022-11-04T14:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6364d5a547af7_,.jpg"
keywords: []
---

# വിദ്യാർത്ഥികളെ ആക്രമിച്ച 5 പേർക്കെതിരെ കേസ് ;ഒരാൾ അറസ്റ്റിൽ

> **Lead Summary:** **വളപട്ടണം: **സമാന്തര വിദ്യാഭ്യാസ സ്ഥാപനത്തിൽ നിന്നും പോകുകയായിരുന്ന വിദ്യാർത്ഥിനികളെയും വിദ്യാർത്ഥികളെയും ബൈക്കിൽ പിൻതുടർന്ന് ശല്യം ചെയ്യുകയും ചോദ്യം ചെയ്തതിന് ക്രൂരമായി മർദ്ദിക്കുകയും ചെയ്ത അഞ്ച് പേർക്കെതിരെ കേസ്.ഒരാൾ അറസ്റ്റിൽ. പള്ളിക്കുളം അഞ്ചു കണ്ടി ഹൗസിൽ മനോഹരൻ്റെ മകൻ വിഷ്ണു വിനെയാണ് വളപട്ടണം പോലീസ് അറസ്റ്റ് ചെയ്തത്.സംഘത്തിലെ റിജിൽ, പ്രസിദ്ധ്, രാഹുൽ, ലിജിൻ എന്നിവർ ഓടി രക്ഷപ്പെട്ടു. ജാമ്യമില്ലാ വകുപ്പുകൾ പ്രകാരമാണ് പ്രതികൾക്കെതിരെ പോലീസ് കേസെടുത്തത്.ഇന്നലെ വൈകുന്നേരം 4.30 മണിയോടെയാണ് സംഭവം. പള്ളിക്കുളം ജേ ബീസ് കോളേജിൽ പ്ലസ് വണ്ണിന് പഠിക്കുന്ന മൂന്ന് വിദ്യാർത്ഥിനികളെയും നാല് വിദ്യാർത്ഥികളെയുമാണ് സംഘം ശല്യം ചെയ്യുകയും ആക്രമിക്കുകയും ചെയ്തത്. പരിക്കേറ്റ വിദ്യാർത്ഥികളായതാളിക്കാവിലെ മൃദുൽ , കണ്ണപുരത്തെ മിൻസാൻ , പാപ്പിനിശേരിയിലെ റിഹാൽ , എന്നിവരെ കണ്ണൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പള്ളിക്കുളത്തെ ധനകാര്യ സ്ഥാപനത്തിലെ ഏജൻ്റുമാരാണ് പ്രതികളെന്ന് പോലീസ് പറഞ്ഞു.

## Article Content

**വളപട്ടണം: **സമാന്തര വിദ്യാഭ്യാസ സ്ഥാപനത്തിൽ നിന്നും പോകുകയായിരുന്ന വിദ്യാർത്ഥിനികളെയും വിദ്യാർത്ഥികളെയും ബൈക്കിൽ പിൻതുടർന്ന് ശല്യം ചെയ്യുകയും ചോദ്യം ചെയ്തതിന് ക്രൂരമായി മർദ്ദിക്കുകയും ചെയ്ത അഞ്ച് പേർക്കെതിരെ കേസ്.ഒരാൾ അറസ്റ്റിൽ. പള്ളിക്കുളം അഞ്ചു കണ്ടി ഹൗസിൽ മനോഹരൻ്റെ മകൻ വിഷ്ണു വിനെയാണ് വളപട്ടണം പോലീസ് അറസ്റ്റ് ചെയ്തത്.സംഘത്തിലെ റിജിൽ, പ്രസിദ്ധ്, രാഹുൽ, ലിജിൻ എന്നിവർ ഓടി രക്ഷപ്പെട്ടു. ജാമ്യമില്ലാ വകുപ്പുകൾ പ്രകാരമാണ് പ്രതികൾക്കെതിരെ പോലീസ് കേസെടുത്തത്.ഇന്നലെ വൈകുന്നേരം 4.30 മണിയോടെയാണ് സംഭവം. പള്ളിക്കുളം ജേ ബീസ് കോളേജിൽ പ്ലസ് വണ്ണിന് പഠിക്കുന്ന മൂന്ന് വിദ്യാർത്ഥിനികളെയും നാല് വിദ്യാർത്ഥികളെയുമാണ് സംഘം ശല്യം ചെയ്യുകയും ആക്രമിക്കുകയും ചെയ്തത്. പരിക്കേറ്റ വിദ്യാർത്ഥികളായതാളിക്കാവിലെ മൃദുൽ , കണ്ണപുരത്തെ മിൻസാൻ , പാപ്പിനിശേരിയിലെ റിഹാൽ , എന്നിവരെ കണ്ണൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പള്ളിക്കുളത്തെ ധനകാര്യ സ്ഥാപനത്തിലെ ഏജൻ്റുമാരാണ് പ്രതികളെന്ന് പോലീസ് പറഞ്ഞു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/78493/attack-against-students)