---
title: "ആക്രിക്കടയിൽ വൻ തീപിടുത്തം: പുറത്ത് സൂക്ഷിച്ച സാധനങ്ങൾ പൂർണമായും കത്തി നശിച്ചു"
english_title: "scrap shop in mattannur"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/78423/scrap-shop-in-mattannur"
published_at: "2022-11-04T09:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63648949b2ed1_vac.jpg"
keywords: []
---

# ആക്രിക്കടയിൽ വൻ തീപിടുത്തം: പുറത്ത് സൂക്ഷിച്ച സാധനങ്ങൾ പൂർണമായും കത്തി നശിച്ചു

> **Lead Summary:** മട്ടന്നൂർ ടൗണിൽ ആക്രികടയിൽ വൻ തീപ്പിടുത്തം. ഇന്ന് വെളുപ്പിന് രണ്ട് മണിയോടെ ആണ് തീ പിടുത്തം ഉണ്ടായത്. മനോഹരൻ എന്നയാളുടെ ഉടമസ്ഥതയിൽ ഉള്ള ആക്രി കടയാണ് കത്തി നശിച്ചത്. മട്ടന്നൂർ അഗ്നി രക്ഷാ സേനയുടെ രണ്ട് യുണിറ്റും ഇരിട്ടി അഗ്നി രക്ഷാ സേനയുടെ ഒരു യൂണിറ്റും കഠിന പരിശ്രമത്തിലൂടെ ആണ് തീ പിടുത്തം നിയന്ത്രണ വിധേയമാക്കിയത്. മട്ടന്നൂർ അഗ്നി രക്ഷാ നിലയത്തിലെ അസി. സ്റ്റേഷൻ ഓഫീസർമാരായ ലിഷാദ്, വിനോദ് കുമാർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ (ഡ്രൈവർ) പ്രവീൺ കുമാർ, പ്രതീഷ്, ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ ഷിജു, ജ്യോതിഷ്, മിഥുൻ, രഞ്ജിത്, ഹോം ഗാർഡ് മാരായ രാധാകൃഷ്ണൻ, രവി, ശ്രീധരൻ എന്നിവരും ഇരിട്ടി നിലയത്തിലെ ജീവനക്കാരും ചേർന്നാണ് തീ നിയന്ത്രണ വിധേയമാക്കിയത്

## Article Content

മട്ടന്നൂർ ടൗണിൽ ആക്രികടയിൽ വൻ തീപ്പിടുത്തം. ഇന്ന് വെളുപ്പിന് രണ്ട് മണിയോടെ ആണ് തീ പിടുത്തം ഉണ്ടായത്. മനോഹരൻ എന്നയാളുടെ ഉടമസ്ഥതയിൽ ഉള്ള ആക്രി കടയാണ് കത്തി നശിച്ചത്. മട്ടന്നൂർ അഗ്നി രക്ഷാ സേനയുടെ രണ്ട് യുണിറ്റും ഇരിട്ടി അഗ്നി രക്ഷാ സേനയുടെ ഒരു യൂണിറ്റും കഠിന പരിശ്രമത്തിലൂടെ ആണ് തീ പിടുത്തം നിയന്ത്രണ വിധേയമാക്കിയത്. മട്ടന്നൂർ അഗ്നി രക്ഷാ നിലയത്തിലെ അസി. സ്റ്റേഷൻ ഓഫീസർമാരായ ലിഷാദ്, വിനോദ് കുമാർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ (ഡ്രൈവർ) പ്രവീൺ കുമാർ, പ്രതീഷ്, ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ ഷിജു, ജ്യോതിഷ്, മിഥുൻ, രഞ്ജിത്, ഹോം ഗാർഡ് മാരായ രാധാകൃഷ്ണൻ, രവി, ശ്രീധരൻ എന്നിവരും ഇരിട്ടി നിലയത്തിലെ ജീവനക്കാരും ചേർന്നാണ് തീ നിയന്ത്രണ വിധേയമാക്കിയത്

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/78423/scrap-shop-in-mattannur)