---
title: "ശുചിത്വ സമുച്ചയമൊരുക്കി കല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത്"
english_title: "kallyassery block"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/78392/kallyassery-block"
published_at: "2022-11-03T21:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6363ea4ab7a50_vac.jpg"
keywords: []
---

# ശുചിത്വ സമുച്ചയമൊരുക്കി കല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത്

> **Lead Summary:** നെരുവമ്പ്രം ഗാന്ധിസ്മാരക വായനശാലയോടനുബന്ധിച്ച് ശുചിത്വ സമുച്ചയം ഒരുക്കി കല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത്. ചുരുങ്ങിയ സ്ഥലത്ത് വേറിട്ട മാതൃകയിലാണ് ശുചിത്വ സമുച്ചയം പണിതത്. ബ്ലോക്ക് പഞ്ചായത്തിന്റെ വികസന ഫണ്ടിൽ നിന്നും 9.8 ലക്ഷം രൂപയാണ് ഇതിനായി ചെലവഴിച്ചത്. 330 ചതുരശ്ര അടിയിൽ നിർമിച്ച കെട്ടിടത്തിടത്തിൽ രണ്ട് ശുചിമുറികൾ, ഗ്രീൻ റൂം, വാഷ് റൂം എന്നിവ ഒരുക്കിയിട്ടുണ്ട്. പൊതു ഇടങ്ങളെ ശുചിത്വ സൗഹൃദമാക്കുക എന്ന ലക്ഷ്യത്തിലാണ് കല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത്. സമുച്ചയത്തിന്റെ ഉദ്ഘാടനം നവംബർ നാല് വെള്ളിയാഴ്ച രാവിലെ 10.30ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി പി ഷാജിർ നിർവഹിക്കും.

## Article Content

നെരുവമ്പ്രം ഗാന്ധിസ്മാരക വായനശാലയോടനുബന്ധിച്ച് ശുചിത്വ സമുച്ചയം ഒരുക്കി കല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത്. ചുരുങ്ങിയ സ്ഥലത്ത് വേറിട്ട മാതൃകയിലാണ് ശുചിത്വ സമുച്ചയം പണിതത്. ബ്ലോക്ക് പഞ്ചായത്തിന്റെ വികസന ഫണ്ടിൽ നിന്നും 9.8 ലക്ഷം രൂപയാണ് ഇതിനായി ചെലവഴിച്ചത്. 330 ചതുരശ്ര അടിയിൽ നിർമിച്ച കെട്ടിടത്തിടത്തിൽ രണ്ട് ശുചിമുറികൾ, ഗ്രീൻ റൂം, വാഷ് റൂം എന്നിവ ഒരുക്കിയിട്ടുണ്ട്. പൊതു ഇടങ്ങളെ ശുചിത്വ സൗഹൃദമാക്കുക എന്ന ലക്ഷ്യത്തിലാണ് കല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത്. സമുച്ചയത്തിന്റെ ഉദ്ഘാടനം നവംബർ നാല് വെള്ളിയാഴ്ച രാവിലെ 10.30ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി പി ഷാജിർ നിർവഹിക്കും.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/78392/kallyassery-block)