---
title: "വാടകയ്ക്ക് കൊണ്ടുപോയ കാർ തിരിച്ച് നൽകാതെ വഞ്ചിച്ചതായി പരാതി"
english_title: "cheating case in kannapuram"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/78319/cheating-case-in-kannapuram"
published_at: "2022-11-03T14:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63638a94a2bb9_,.jpg"
keywords: []
---

# വാടകയ്ക്ക് കൊണ്ടുപോയ കാർ തിരിച്ച് നൽകാതെ വഞ്ചിച്ചതായി പരാതി

> **Lead Summary:** **കണ്ണപുരം:** വാടകയ്ക്ക് കൊണ്ടുപോയ കാർ തിരിച്ച് നൽകാതെ വിശ്വാസവഞ്ചന നടത്തിയെന്ന പരാതിയിൽ കണ്ണപുരം പോലീസ് കേസെടുത്തു. കണ്ണപുരം ചേരിക്കുന്നിലെ സബീന അഷ്റഫിന്റെ പരാതിയിലാണ് കമ്പിൽ സ്വദേശി കദീജ മൻസിലിൽ നിഹാദിനെതിരെ വഞ്ചന കുറ്റത്തിന് കേസെടുത്തത്. ഇക്കഴിഞ്ഞ സെപ്റ്റംബർ 13ന് പരാതിക്കാരിയുടെ ഉടമസ്ഥതയിലുള്ള ഹ്യുണ്ടായി കാർ കൊണ്ടുപോയ ശേഷം തിരിച്ചു നൽകിയില്ലെന്ന പരാതിയിലാണ് കേസ്.

## Article Content

**കണ്ണപുരം:** വാടകയ്ക്ക് കൊണ്ടുപോയ കാർ തിരിച്ച് നൽകാതെ വിശ്വാസവഞ്ചന നടത്തിയെന്ന പരാതിയിൽ കണ്ണപുരം പോലീസ് കേസെടുത്തു. കണ്ണപുരം ചേരിക്കുന്നിലെ സബീന അഷ്റഫിന്റെ പരാതിയിലാണ് കമ്പിൽ സ്വദേശി കദീജ മൻസിലിൽ നിഹാദിനെതിരെ വഞ്ചന കുറ്റത്തിന് കേസെടുത്തത്. ഇക്കഴിഞ്ഞ സെപ്റ്റംബർ 13ന് പരാതിക്കാരിയുടെ ഉടമസ്ഥതയിലുള്ള ഹ്യുണ്ടായി കാർ കൊണ്ടുപോയ ശേഷം തിരിച്ചു നൽകിയില്ലെന്ന പരാതിയിലാണ് കേസ്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/78319/cheating-case-in-kannapuram)