---
title: "വീട്ടുടമസ്ഥയോട് അപമര്യാതയായി പെരുമാറിയ കിടക്ക വിൽപ്പനക്കാരെ നാട്ടുകാർ പിടികൂടി"
english_title: "bed sellers"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/78312/bed-sellers"
published_at: "2022-11-03T14:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/636383f2c0ead_,.jpg"
keywords: []
---

# വീട്ടുടമസ്ഥയോട് അപമര്യാതയായി പെരുമാറിയ കിടക്ക വിൽപ്പനക്കാരെ നാട്ടുകാർ പിടികൂടി

> **Lead Summary:** **ഉളിക്കൽ: **കഴിഞ്ഞ ദിവസം ഉളിക്കൽ കോളിത്തട്ട് ആനക്കുഴിയിലാണ് സംഭവം. ഒമ്നി വാനിൽ കിടക്കകളുമായി വിൽപ്പനക്കെത്തിയ 60കാരൻ്റെ അപമാര്യാദയോടെയുള്ള പെരുമാറ്റമാണ് നാട്ടുകാരുടെ കൈചൂടറിയാൻ കാരണമായത്. ഒമ്നി വാനിന് മുകളിൽ കിടക്കകളുമായി വിൽപ്പനക്കെത്തിയ മധ്യവയസ്ക്കരാണ് വീട്ടുടമസ്ഥയോട് അപമര്യാദയായി പെരുമാറിയത്. ബഹളം കേട്ട് നാട്ടുകാർ എത്തിയതോടെ കൊല്ലം നിവാസികളായ 3 പേരും വാഹനത്തിൽ കയറി രക്ഷപ്പെടാൻ ശ്രമിച്ചു. വാഹനത്തെ പിന്തുടർന്ന നാട്ടുകാർ മധ്യവയസ്ക്കരെ നല്ല പാഠം പഠിപ്പിച്ചു. സംഭവമറിഞ്ഞെത്തിയ ഉളിക്കൽ പോലീസ് സ്വമേധയാ കേസെടുത്തിട്ടുണ്ട്. തളിപ്പറമ്പ് ധർമ്മശാല കേന്ദ്രീകരിച്ച് 25 ലധികം പേരാണത്രേ കിടക്ക വിൽപ്പനയ്ക്കായി വീടുകളിൽ എത്തുന്നത്. വാഹനത്തിന് മുകളിൽ കിടക്കയും പേറി വീട്ടുകാരില്ലാത്ത നേരത്ത് വീടുകളിലെത്തുന്ന ഇത്തരക്കാർക്കെതിരെ അതീവ ശ്രദ്ധയാവശ്യമെന്നാണ് ഇത്തരം സംഭവങ്ങൾ വിരൽ ചൂണ്ടുന്നത്.

## Article Content

**ഉളിക്കൽ: **കഴിഞ്ഞ ദിവസം ഉളിക്കൽ കോളിത്തട്ട് ആനക്കുഴിയിലാണ് സംഭവം. ഒമ്നി വാനിൽ കിടക്കകളുമായി വിൽപ്പനക്കെത്തിയ 60കാരൻ്റെ അപമാര്യാദയോടെയുള്ള പെരുമാറ്റമാണ് നാട്ടുകാരുടെ കൈചൂടറിയാൻ കാരണമായത്. ഒമ്നി വാനിന് മുകളിൽ കിടക്കകളുമായി വിൽപ്പനക്കെത്തിയ മധ്യവയസ്ക്കരാണ് വീട്ടുടമസ്ഥയോട് അപമര്യാദയായി പെരുമാറിയത്. ബഹളം കേട്ട് നാട്ടുകാർ എത്തിയതോടെ കൊല്ലം നിവാസികളായ 3 പേരും വാഹനത്തിൽ കയറി രക്ഷപ്പെടാൻ ശ്രമിച്ചു. വാഹനത്തെ പിന്തുടർന്ന നാട്ടുകാർ മധ്യവയസ്ക്കരെ നല്ല പാഠം പഠിപ്പിച്ചു. സംഭവമറിഞ്ഞെത്തിയ ഉളിക്കൽ പോലീസ് സ്വമേധയാ കേസെടുത്തിട്ടുണ്ട്. തളിപ്പറമ്പ് ധർമ്മശാല കേന്ദ്രീകരിച്ച് 25 ലധികം പേരാണത്രേ കിടക്ക വിൽപ്പനയ്ക്കായി വീടുകളിൽ എത്തുന്നത്. വാഹനത്തിന് മുകളിൽ കിടക്കയും പേറി വീട്ടുകാരില്ലാത്ത നേരത്ത് വീടുകളിലെത്തുന്ന ഇത്തരക്കാർക്കെതിരെ അതീവ ശ്രദ്ധയാവശ്യമെന്നാണ് ഇത്തരം സംഭവങ്ങൾ വിരൽ ചൂണ്ടുന്നത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/78312/bed-sellers)