---
title: "കുപ്പം പുഴയോരത്ത് സ്വകാര്യ വ്യക്തി ലക്ഷങ്ങൾ ചെലവഴിച്ചു നിർമ്മിച്ച സംരക്ഷണ ഭിത്തിയും മതിലും ഇടിഞ്ഞത് കഴിഞ്ഞ മഴക്കാലത്ത്, അന്ന് അധികാരികൾ സ്ഥലം സന്ദർശിച്ചതല്ലാതെ ഇത്രയും മാസങ്ങൾക്ക് ശേഷവും യാതൊരു നടപടിയും ഇല്ല"
english_title: "Kuppam river side "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/78285/kuppam-river-side"
published_at: "2022-11-03T12:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63636b7b3031f_IMG-20221103-WA0054.jpg"
keywords: []
---

# കുപ്പം പുഴയോരത്ത് സ്വകാര്യ വ്യക്തി ലക്ഷങ്ങൾ ചെലവഴിച്ചു നിർമ്മിച്ച സംരക്ഷണ ഭിത്തിയും മതിലും ഇടിഞ്ഞത് കഴിഞ്ഞ മഴക്കാലത്ത്, അന്ന് അധികാരികൾ സ്ഥലം സന്ദർശിച്ചതല്ലാതെ ഇത്രയും മാസങ്ങൾക്ക് ശേഷവും യാതൊരു നടപടിയും ഇല്ല

> **Lead Summary:** കുപ്പം പുഴയോരത്ത് സ്വകാര്യ വ്യക്തി ലക്ഷങ്ങൾ ചെലവഴിച്ച് നിർമ്മിച്ച സംരക്ഷണ ഭിത്തിയാണ് ഇടിഞ്ഞു വീണിട്ട് മാസങ്ങളായി. കഴിഞ്ഞ മഴക്കാലത്ത് സംരക്ഷണ ഭിത്തി പുഴയെടുത്തതോടൊപ്പം നിരവധി തെങ്ങുകളും കടപുഴകി വീണിരുന്നു. തളിപ്പറമ്പിലെ ഡോക്ടർ ശാന്തിയുടെ ഉടമസ്ഥതയിലുള്ള വീടിന് സമീപവും കുപ്പം ചാലത്തൂർ റോഡിന് സമീപവും വിളളലുകൾ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. അതിനാൽ ഇദ്ദേഹമാണ് ലക്ഷങ്ങൾ മുടക്കി സംരക്ഷണഭിത്തിയും മതിലും നിർമ്മിച്ചത്.കരയിടിച്ചൽ രൂക്ഷമായി തുടർന്നാൽ വീട് തകരുന്നതിനോടൊപ്പം റോഡും പുഴയെടുക്കുമെന്ന ഭീതിയിലാണ് നാട്ടുകാർ ഉള്ളത്. അധികാരികൾ വന്ന് സ്ഥലം സന്ദർശിച്ച് പ്രശ്നം ഗുരുതരം ആണെന്ന് പറഞ്ഞതല്ലാതെ യാതൊരു നടപടികളും ഇത്രയും മാസങ്ങളായിട്ട് എടുത്തിട്ടില്ല. പുഴയുടെ ഇടിയൽ റോഡിലെത്താറായിട്ടും അധികാരികൾക്ക് യാതൊരു കുലുക്കവും ഇല്ലെന്ന് നാട്ടുകാർ ആക്ഷേപിക്കുന്നു. എത്രയും പെട്ടെന്ന് ഈ പ്രശ്നത്തിന് ശാശ്വത പരിഹാരം കണ്ടെത്തിയില്ലെങ്കിൽ ശക്തമായ ഒരു മഴ കൂടി ഉണ്ടായാൽ റോഡ് കൂടി പുഴയെടുക്കുകയും മുതുകുട യിലേക്കുള്ള ഗതാഗതം നിലയ്ക്കുകയും ചെയ്യും. അത്രയും ഗുരുതരമായ ഒരു അവസ്ഥയിലേക്ക് എത്തുംമുമ്പ് ആവശ്യമായ നടപടികൾ സ്വീകരിച്ചേ മതിയാകു

## Article Content

കുപ്പം പുഴയോരത്ത് സ്വകാര്യ വ്യക്തി ലക്ഷങ്ങൾ ചെലവഴിച്ച് നിർമ്മിച്ച സംരക്ഷണ ഭിത്തിയാണ് ഇടിഞ്ഞു വീണിട്ട് മാസങ്ങളായി. കഴിഞ്ഞ മഴക്കാലത്ത് സംരക്ഷണ ഭിത്തി പുഴയെടുത്തതോടൊപ്പം നിരവധി തെങ്ങുകളും കടപുഴകി വീണിരുന്നു. തളിപ്പറമ്പിലെ ഡോക്ടർ ശാന്തിയുടെ ഉടമസ്ഥതയിലുള്ള വീടിന് സമീപവും കുപ്പം ചാലത്തൂർ റോഡിന് സമീപവും വിളളലുകൾ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. അതിനാൽ ഇദ്ദേഹമാണ് ലക്ഷങ്ങൾ മുടക്കി സംരക്ഷണഭിത്തിയും മതിലും നിർമ്മിച്ചത്.കരയിടിച്ചൽ രൂക്ഷമായി തുടർന്നാൽ വീട് തകരുന്നതിനോടൊപ്പം റോഡും പുഴയെടുക്കുമെന്ന ഭീതിയിലാണ് നാട്ടുകാർ ഉള്ളത്. അധികാരികൾ വന്ന് സ്ഥലം സന്ദർശിച്ച് പ്രശ്നം ഗുരുതരം ആണെന്ന് പറഞ്ഞതല്ലാതെ യാതൊരു നടപടികളും ഇത്രയും മാസങ്ങളായിട്ട് എടുത്തിട്ടില്ല. പുഴയുടെ ഇടിയൽ റോഡിലെത്താറായിട്ടും അധികാരികൾക്ക് യാതൊരു കുലുക്കവും ഇല്ലെന്ന് നാട്ടുകാർ ആക്ഷേപിക്കുന്നു. എത്രയും പെട്ടെന്ന് ഈ പ്രശ്നത്തിന് ശാശ്വത പരിഹാരം കണ്ടെത്തിയില്ലെങ്കിൽ ശക്തമായ ഒരു മഴ കൂടി ഉണ്ടായാൽ റോഡ് കൂടി പുഴയെടുക്കുകയും മുതുകുട യിലേക്കുള്ള ഗതാഗതം നിലയ്ക്കുകയും ചെയ്യും. അത്രയും ഗുരുതരമായ ഒരു അവസ്ഥയിലേക്ക് എത്തുംമുമ്പ് ആവശ്യമായ നടപടികൾ സ്വീകരിച്ചേ മതിയാകു

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/78285/kuppam-river-side)