---
title: "സി.പി.എം പ്രവർത്തകരുടെ വീട് ആക്രമിച്ച കേസിലെ പ്രതി വിമാനതാവളത്തിൽ പിടിയിൽ"
english_title: "Defendant arrested for attacking CPM activists' house"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/7828/defendant-arrested-for-attacking-cpm-activists-house"
published_at: "2021-10-29T13:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/617baca788b83_news-card.jpg"
keywords: []
---

# സി.പി.എം പ്രവർത്തകരുടെ വീട് ആക്രമിച്ച കേസിലെ പ്രതി വിമാനതാവളത്തിൽ പിടിയിൽ

> **Lead Summary:** **കണ്ണൂർ: **കണ്ണൂർ ചാലാട് സി.പി.എം പ്രവർത്തകരുടെ വീട് തകർത്ത കേസിലെ പ്രതികരിപ്പൂർ വിമാനതാവളത്തിൽ ഇന്ന് പുലർച്ചെ പിടിയിലായി 'ചാലാട് സി.കെ പുരം സ്വദേശി തായമ്പള്ളി ടി. ആ കാശാണ് പിടിയിലായത്.

## Article Content

**കണ്ണൂർ: **കണ്ണൂർ ചാലാട് സി.പി.എം പ്രവർത്തകരുടെ വീട് തകർത്ത കേസിലെ പ്രതികരിപ്പൂർ വിമാനതാവളത്തിൽ ഇന്ന് പുലർച്ചെ പിടിയിലായി 'ചാലാട് സി.കെ പുരം സ്വദേശി തായമ്പള്ളി ടി. ആ കാശാണ് പിടിയിലായത്.

2015 കാലഘട്ടത്തിൽ ചാലാട്, തളാപ്പ് ഭാഗങ്ങളിൽ ഒട്ടേറെ സി.പി.എം പ്രവർത്തകരുടെ വീടുകൾക്ക് നേരെ ബോംബേറും മറ്റും നടത്തിയ കേസിലെ പ്രതിയാണ് ഇയാളെന്ന് പൊലിസ് പറഞ്ഞു.

ഏഴോളം കേസുകളിൽ പ്രതിയായതിനെ തുടർന്ന് നാടുവിട്ടു ഗൾഫിലേക്ക് കടന്ന ആർ.എസ്.എസ് പ്രവർത്തകനായ ഇയാൾ അബുദാബിയിൽ നിന്നും വരുന്നുണ്ടെന്ന രഹസ്യവിവരം ലഭിച്ചതു പ്രകാരം കണ്ണുർ സി.ഐ ശ്രീജിത്ത് കോടേരി ,എസ്.ഐ ഹാരിഷ് വാഴയിൽ എസ്.എസ് ഐ ഷാജിത്ത് എന്നിവരുടെ നേതൃത്വത്തിലാണ് പിടികൂടിയത്.പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാടും

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/7828/defendant-arrested-for-attacking-cpm-activists-house)