---
title: "മോട്ടോർ വാഹന വകുപ്പ് പ്രാചീന കാലഘട്ടത്തിലേക്ക് : യൂത്ത് കോൺഗ്രസ്‌"
english_title: "Youth congress "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/78217/youth-congress"
published_at: "2022-11-02T21:46:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6362985c7808e_-2.jpg"
keywords: []
---

# മോട്ടോർ വാഹന വകുപ്പ് പ്രാചീന കാലഘട്ടത്തിലേക്ക് : യൂത്ത് കോൺഗ്രസ്‌

> **Lead Summary:**  തളിപ്പറമ്പ നിയോജക മണ്ഡലം കമ്മിറ്റി ആറരക്കോടി ചിലവഴിച്ചു കൊണ്ട് നിർമിച്ച തളിപ്പറമ്പ കാഞ്ഞിരങ്ങാട്ടെ കമ്പ്യൂട്ടറൈസ്ട് ഡ്രൈവിങ് ഗ്രൗണ്ടിൽ ആധുനിക സൗകര്യങ്ങൾ ഉപയോഗിക്കാതെ ഇപ്പോഴും പഴയ രീതിയിൽ മുന്നോട്ടു പോവുകയാണ് മോട്ടോർ വാഹന വകുപ്പ്. 2020 ഫെബ്രുവരിവരിയിൽ ഉൽഘടനം ചെയ്ത കാഞ്ഞിരങ്ങാട്ടെ ടെസ്റ്റിംഗ് ഗ്രൗണ്ടിൽ നൂതനമായ സംവിധാനങ്ങൾ ഉപയോഗിക്കാതെ പുതിയ സമ്പ്രദായങ്ങളെ മാറ്റി നിർത്തി പഴയ രീതി അവലംബിച്ചു മുന്നോട്ട് പോകുന്ന മോട്ടോർ വാഹനവകുപ്പിന്റെ നിലപാട് പ്രതിഷേധാർഹമാണ്. ഗതാഗത വകുപ്പ് മുന്നോട്ടു പോകുന്നത് കാളവണ്ടിയുഗത്തിലേക്കാണോ എന്ന് യൂത്ത് കോൺഗ്രസിന്‌ സംശയമുണ്ട് . മോട്ടോർ വാഹന വകുപ്പിന്റെ അനാസ്ഥയ്ക്കും, ആധുനിക രീതികളെയും, സാങ്കേതിക വിദ്യകളെയും തിരസ്ക്കരിക്കുന്ന പ്രാകൃത നിലപാടുകൾ മാറ്റിയില്ലെങ്കിൽ ശക്തമായ സമരപരിപാടികളുമായി മുന്നോട്ട് പോകുമെന്ന് യൂത്ത് കോൺഗ്രസ്‌ തളിപ്പറമ്പ നിയോജക മണ്ഡലം കമ്മിറ്റി പ്രസിഡന്റ്‌ സികെ സായൂജ് പറഞ്ഞു.

## Article Content

 തളിപ്പറമ്പ നിയോജക മണ്ഡലം കമ്മിറ്റി ആറരക്കോടി ചിലവഴിച്ചു കൊണ്ട് നിർമിച്ച തളിപ്പറമ്പ കാഞ്ഞിരങ്ങാട്ടെ കമ്പ്യൂട്ടറൈസ്ട് ഡ്രൈവിങ് ഗ്രൗണ്ടിൽ ആധുനിക സൗകര്യങ്ങൾ ഉപയോഗിക്കാതെ ഇപ്പോഴും പഴയ രീതിയിൽ മുന്നോട്ടു പോവുകയാണ് മോട്ടോർ വാഹന വകുപ്പ്. 2020 ഫെബ്രുവരിവരിയിൽ ഉൽഘടനം ചെയ്ത കാഞ്ഞിരങ്ങാട്ടെ ടെസ്റ്റിംഗ് ഗ്രൗണ്ടിൽ നൂതനമായ സംവിധാനങ്ങൾ ഉപയോഗിക്കാതെ പുതിയ സമ്പ്രദായങ്ങളെ മാറ്റി നിർത്തി പഴയ രീതി അവലംബിച്ചു മുന്നോട്ട് പോകുന്ന മോട്ടോർ വാഹനവകുപ്പിന്റെ നിലപാട് പ്രതിഷേധാർഹമാണ്. ഗതാഗത വകുപ്പ് മുന്നോട്ടു പോകുന്നത് കാളവണ്ടിയുഗത്തിലേക്കാണോ എന്ന് യൂത്ത് കോൺഗ്രസിന്‌ സംശയമുണ്ട് . മോട്ടോർ വാഹന വകുപ്പിന്റെ അനാസ്ഥയ്ക്കും, ആധുനിക രീതികളെയും, സാങ്കേതിക വിദ്യകളെയും തിരസ്ക്കരിക്കുന്ന പ്രാകൃത നിലപാടുകൾ മാറ്റിയില്ലെങ്കിൽ ശക്തമായ സമരപരിപാടികളുമായി മുന്നോട്ട് പോകുമെന്ന് യൂത്ത് കോൺഗ്രസ്‌ തളിപ്പറമ്പ നിയോജക മണ്ഡലം കമ്മിറ്റി പ്രസിഡന്റ്‌ സികെ സായൂജ് പറഞ്ഞു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/78217/youth-congress)