---
title: "പ്രായപൂർത്തിയാവാത്ത ഭാര്യ ഗർഭിണി: ഭർത്താവിനെതിരെ പോക്സോ കേസ്"
english_title: "pocso against husbant"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/78097/pocso-against-husbant"
published_at: "2022-11-02T11:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63620a4d1ccdc_download_(1).jpg"
keywords: []
---

# പ്രായപൂർത്തിയാവാത്ത ഭാര്യ ഗർഭിണി: ഭർത്താവിനെതിരെ പോക്സോ കേസ്

> **Lead Summary:** **നീലേശ്വരം: **പ്രായപൂര്‍ത്തിയാവാത്ത ഭാര്യ ഗര്‍ഭിണിയായതിനെത്തുടര്‍ന്ന് യുവാവിനെതിരെ പോക്‌സോ കുറ്റം ചുമത്തി പൊലീസ് കേസെടുത്തു. പള്ളിക്കരയിലെ 38കാരനെതിരെയാണ് നീലേശ്വരം പൊലീസ് കേസെടുത്തത്. ഏതാനും മാസം മുമ്പാണ് യുവാവ് യുവതിയെ വിവാഹം കഴിച്ചത്. കഴിഞ്ഞദിവസം ജില്ല ആശുപത്രിയില്‍ ഡോക്ടറെ കാണിക്കാന്‍ ചെന്നപ്പോഴാണ് പെണ്‍കുട്ടി ഗര്‍ഭിണിയാണെന്ന് കണ്ടത്. പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടി ഗര്‍ഭിണിയായ വിവരം ഡോക്ടര്‍ പൊലീസില്‍ അറിയിക്കുകയായിരുന്നു. ഭാര്യാഭര്‍ത്താക്കന്മാരാണെന്ന് ദമ്പതികള്‍ പറഞ്ഞെങ്കിലും പൊലീസില്‍ അറിയിക്കേണ്ടതുണ്ടെന്ന് ഡോക്ടര്‍ നിലപാടെടുത്തു. ഇതിനു പിന്നാലെയാണ് പോക്‌സോ കുറ്റം ചുമത്തി കേസ് രജിസ്റ്റർ ചെയ്തത്.

## Article Content

**നീലേശ്വരം: **പ്രായപൂര്‍ത്തിയാവാത്ത ഭാര്യ ഗര്‍ഭിണിയായതിനെത്തുടര്‍ന്ന് യുവാവിനെതിരെ പോക്‌സോ കുറ്റം ചുമത്തി പൊലീസ് കേസെടുത്തു. പള്ളിക്കരയിലെ 38കാരനെതിരെയാണ് നീലേശ്വരം പൊലീസ് കേസെടുത്തത്. ഏതാനും മാസം മുമ്പാണ് യുവാവ് യുവതിയെ വിവാഹം കഴിച്ചത്. കഴിഞ്ഞദിവസം ജില്ല ആശുപത്രിയില്‍ ഡോക്ടറെ കാണിക്കാന്‍ ചെന്നപ്പോഴാണ് പെണ്‍കുട്ടി ഗര്‍ഭിണിയാണെന്ന് കണ്ടത്. പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടി ഗര്‍ഭിണിയായ വിവരം ഡോക്ടര്‍ പൊലീസില്‍ അറിയിക്കുകയായിരുന്നു. ഭാര്യാഭര്‍ത്താക്കന്മാരാണെന്ന് ദമ്പതികള്‍ പറഞ്ഞെങ്കിലും പൊലീസില്‍ അറിയിക്കേണ്ടതുണ്ടെന്ന് ഡോക്ടര്‍ നിലപാടെടുത്തു. ഇതിനു പിന്നാലെയാണ് പോക്‌സോ കുറ്റം ചുമത്തി കേസ് രജിസ്റ്റർ ചെയ്തത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/78097/pocso-against-husbant)