---
title: "ഐക്യ കേരളം രൂപീകരിക്കാൻ കാരണം മാതൃ ഭാഷയായ നമ്മുടെ മലയാളം : കെ കെ അബ്ദുൽ ജബ്ബാർ"
english_title: "kk abdul jabbar"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/78069/kk-abdul-jabbar"
published_at: "2022-11-02T09:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6361e5aa6bca1_vac.jpg"
keywords: []
---

# ഐക്യ കേരളം രൂപീകരിക്കാൻ കാരണം മാതൃ ഭാഷയായ നമ്മുടെ മലയാളം : കെ കെ അബ്ദുൽ ജബ്ബാർ

> **Lead Summary:** **തളിപ്പറമ്പ : **ഐക്യ കേരളം രൂപീകരിക്കാൻ കാരണമായത് നമ്മുടെ മാതൃ ഭാഷയായ മലയാളം തന്നെയാണെന്ന് എസ് ഡി പി ഐ സംസ്ഥാന സെക്രട്ടറി കെ കെ അബ്ദുൽ ജബ്ബാർ. കേരളപ്പിറവി ദിനമായ നവംബർ 1ന് എസ് ഡി പി ഐ തളിപ്പറമ്പ് മണ്ഡലം കമ്മിറ്റി, തളിപ്പറമ്പ് ഹൈവേയിൽ സംഘടിപ്പിച്ച ഘോഷയാത്ര ഉത്ഘാടനം ചെയ്ത് കേരളപ്പിറവി ദിന ആശംസ നേരുകയായിരുന്നു അദ്ദേഹം. ഭാഷയുടെ അടിസ്ഥാനത്തിലുള്ള അസ്തിത്വം അംഗീകരിച്ചു കിട്ടാൻ, സ്വതന്ത്ര്യ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ ശക്തമായ ആവശ്യം ഉയർന്നു വരികയും, ആന്ധ്രാ, പഞ്ചാബ്, മഹാരാഷ്ട്ര, തമിഴ്നാട് തുടങ്ങിയ സ്ഥലങ്ങളിൽ രക്ത രൂക്ഷിതമായ പ്രക്ഷോഭങ്ങൾ നടക്കുകയും ചെയ്തപ്പോഴാണ് കേന്ദ്ര സർക്കാർ ഭാഷാടിസ്ഥാനത്തിൽ സംസ്ഥാനങ്ങൾ രൂപീകരിക്കാൻ തയ്യാറായത്., അങ്ങനെയാണ് 1956 നവംബർ 1ന് കേരള സംസ്ഥാനം രൂപീകരിക്കപ്പെട്ടത്. നമ്മുടെ രാജ്യത്തെ ഏക ശിലാ രൂപത്തിലുള്ള ഒരു രാഷ്ട്ര നിർമിതിക്ക് വേണ്ടി ശ്രമിക്കുന്ന ഫാസിസ്റ്റ് സർക്കാർ ഹിന്ദിയെ നമ്മുടെ രാജ്യത്ത് അടിച്ചേല്പിക്കാനുള്ള ശ്രമം നടത്തുകയാണ്.നമ്മുടെ രാജ്യത്തിന്റെ ഫെഡറൽ സംവിധാനത്തെയും, മത നിരപേക്ഷതയെയും നാനാത്വത്തിൽ ഏകത്വത്തെയും രാജ്യത്തിന്റെ എല്ലാ വൈവിദ്ധ്യങ്ങളെയും നില നിർത്താനുള്ള പോരാട്ടം കൂടിയാണ്. ഓരോ മലയാളിയുടെയും കേരളപ്പിറവി ആഘോഷം. മുഴുവൻ മലയാളികൾക്കും അദ്ദേഹം കേരളപ്പിറവിദിനാശംസകൾ നേർന്നു. പരിപാടിയിൽ എസ് ഡി പി ഐ തളിപ്പറമ്പ് മണ്ഡലം പ്രസിഡന്റ്‌ ഇക്ബാൽ തിരുവട്ടൂർ അധ്യക്ഷത വഹിച്ചു., മണ്ഡലം സെക്രട്ടറി മുഹമ്മദ്‌ അലി മുട്ടോക്കാരൻ സ്വാഗതവും, മുനിസിപ്പൽ സെക്രട്ടറി ഷഫീഖ് കുപ്പം നന്ദിയും പറഞ്ഞു.

## Article Content

**തളിപ്പറമ്പ : **ഐക്യ കേരളം രൂപീകരിക്കാൻ കാരണമായത് നമ്മുടെ മാതൃ ഭാഷയായ മലയാളം തന്നെയാണെന്ന് എസ് ഡി പി ഐ സംസ്ഥാന സെക്രട്ടറി കെ കെ അബ്ദുൽ ജബ്ബാർ. കേരളപ്പിറവി ദിനമായ നവംബർ 1ന് എസ് ഡി പി ഐ തളിപ്പറമ്പ് മണ്ഡലം കമ്മിറ്റി, തളിപ്പറമ്പ് ഹൈവേയിൽ സംഘടിപ്പിച്ച ഘോഷയാത്ര ഉത്ഘാടനം ചെയ്ത് കേരളപ്പിറവി ദിന ആശംസ നേരുകയായിരുന്നു അദ്ദേഹം. ഭാഷയുടെ അടിസ്ഥാനത്തിലുള്ള അസ്തിത്വം അംഗീകരിച്ചു കിട്ടാൻ, സ്വതന്ത്ര്യ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ ശക്തമായ ആവശ്യം ഉയർന്നു വരികയും, ആന്ധ്രാ, പഞ്ചാബ്, മഹാരാഷ്ട്ര, തമിഴ്നാട് തുടങ്ങിയ സ്ഥലങ്ങളിൽ രക്ത രൂക്ഷിതമായ പ്രക്ഷോഭങ്ങൾ നടക്കുകയും ചെയ്തപ്പോഴാണ് കേന്ദ്ര സർക്കാർ ഭാഷാടിസ്ഥാനത്തിൽ സംസ്ഥാനങ്ങൾ രൂപീകരിക്കാൻ തയ്യാറായത്., അങ്ങനെയാണ് 1956 നവംബർ 1ന് കേരള സംസ്ഥാനം രൂപീകരിക്കപ്പെട്ടത്. നമ്മുടെ രാജ്യത്തെ ഏക ശിലാ രൂപത്തിലുള്ള ഒരു രാഷ്ട്ര നിർമിതിക്ക് വേണ്ടി ശ്രമിക്കുന്ന ഫാസിസ്റ്റ് സർക്കാർ ഹിന്ദിയെ നമ്മുടെ രാജ്യത്ത് അടിച്ചേല്പിക്കാനുള്ള ശ്രമം നടത്തുകയാണ്.നമ്മുടെ രാജ്യത്തിന്റെ ഫെഡറൽ സംവിധാനത്തെയും, മത നിരപേക്ഷതയെയും നാനാത്വത്തിൽ ഏകത്വത്തെയും രാജ്യത്തിന്റെ എല്ലാ വൈവിദ്ധ്യങ്ങളെയും നില നിർത്താനുള്ള പോരാട്ടം കൂടിയാണ്. ഓരോ മലയാളിയുടെയും കേരളപ്പിറവി ആഘോഷം. മുഴുവൻ മലയാളികൾക്കും അദ്ദേഹം കേരളപ്പിറവിദിനാശംസകൾ നേർന്നു. പരിപാടിയിൽ എസ് ഡി പി ഐ തളിപ്പറമ്പ് മണ്ഡലം പ്രസിഡന്റ്‌ ഇക്ബാൽ തിരുവട്ടൂർ അധ്യക്ഷത വഹിച്ചു., മണ്ഡലം സെക്രട്ടറി മുഹമ്മദ്‌ അലി മുട്ടോക്കാരൻ സ്വാഗതവും, മുനിസിപ്പൽ സെക്രട്ടറി ഷഫീഖ് കുപ്പം നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/78069/kk-abdul-jabbar)