---
title: "ലഹരി വിരുദ്ധ സന്ദേശവുമായി മൂത്തേടത്ത് എൻ എസ് എസിൻ്റെ 'ഇത്തിൾക്കണ്ണികൾ' തെരുവ് നാടകം "
english_title: "skit of moothedath nss"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/78068/skit-of-moothedath-nss"
published_at: "2022-11-02T09:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6361e49c1a54c_vac.jpg"
keywords: []
---

# ലഹരി വിരുദ്ധ സന്ദേശവുമായി മൂത്തേടത്ത് എൻ എസ് എസിൻ്റെ 'ഇത്തിൾക്കണ്ണികൾ' തെരുവ് നാടകം 

> **Lead Summary:** **തളിപ്പറമ്പ:** കേരളപ്പിറവി ദിനത്തോടനുബന്ധിച്ച് മൂത്തേടത്ത് ഹയർ സെക്കണ്ടറി സ്കൂൾ നാഷണൽ സർവ്വീസ് സ്കീമിൻ്റെ ആഭിമുഖ്യത്തിൽ ഇത്തിൾക്കണ്ണികൾ എന്ന പേരിൽ തെരുവു നാടകം സംഘടിപ്പിച്ചു. ലഹരി സമൂഹത്തിലാകെ ഇത്തിൾക്കണ്ണികൾ പോലെ പടർന്നു പിടിച്ചിരിക്കുകയാണെന്നും ലഹരിയുടെ ഇത്തിൾക്കണ്ണികളെ വേരോടെ പിഴുതെറിയാൻ യുവത രംഗത്തിറങ്ങണമെന്നും ആഹ്വാനം ചെയ്യുന്നതായിരുന്നു തെരുവു നാടകം. നാടകത്തിൽ എ എസ് എസ് വളണ്ടിയർമാരായ അനൂപ പ്രദീപ്, ഗൗതം കൃഷ്ണ, അയന അശോക്, പി.വി.അനുശ്രീ, എം.അഞ്ജന, ശ്രീനന്ദ, അഷിത, കെ.അശ്വിൻ, ആദിത്യൻ, ജിദ്ദു കൃഷ്ണ, സായന്ത്, അഭിഷേക് അനൂപ് ,എം.വി.അശ്വിൻ എന്നിവർ അഭിനയിച്ചു. തളിപ്പറമ്പ താലൂക്ക് ഓഫീസ് കോമ്പൗണ്ടിൽ വെച്ചു നടന്ന ലഹരി വിരുദ്ധ പ്രചാരണ പരിപാടി തഹസിൽദാർ പി.സജീവൻ ഉദ്ഘാടനം ചെയ്തു. സിവിൽ എക്സൈസ് ഓഫീസർ കെ.വി.ഷൈജു , എൻ എസ് എസ് പ്രോഗ്രാം ഓഫീസർ പി.വി.രസ്ന മോൾ, ഹയർ സെക്കണ്ടറി അധ്യാപിക കെ.പി.രജിത, എൻ എസ് എസ് വളണ്ടിയർ കെ.പി.ആർ.പാർവ്വതി തുടങ്ങിയവർ സംസാരിച്ചു

## Article Content

**തളിപ്പറമ്പ:** കേരളപ്പിറവി ദിനത്തോടനുബന്ധിച്ച് മൂത്തേടത്ത് ഹയർ സെക്കണ്ടറി സ്കൂൾ നാഷണൽ സർവ്വീസ് സ്കീമിൻ്റെ ആഭിമുഖ്യത്തിൽ ഇത്തിൾക്കണ്ണികൾ എന്ന പേരിൽ തെരുവു നാടകം സംഘടിപ്പിച്ചു. ലഹരി സമൂഹത്തിലാകെ ഇത്തിൾക്കണ്ണികൾ പോലെ പടർന്നു പിടിച്ചിരിക്കുകയാണെന്നും ലഹരിയുടെ ഇത്തിൾക്കണ്ണികളെ വേരോടെ പിഴുതെറിയാൻ യുവത രംഗത്തിറങ്ങണമെന്നും ആഹ്വാനം ചെയ്യുന്നതായിരുന്നു തെരുവു നാടകം. നാടകത്തിൽ എ എസ് എസ് വളണ്ടിയർമാരായ അനൂപ പ്രദീപ്, ഗൗതം കൃഷ്ണ, അയന അശോക്, പി.വി.അനുശ്രീ, എം.അഞ്ജന, ശ്രീനന്ദ, അഷിത, കെ.അശ്വിൻ, ആദിത്യൻ, ജിദ്ദു കൃഷ്ണ, സായന്ത്, അഭിഷേക് അനൂപ് ,എം.വി.അശ്വിൻ എന്നിവർ അഭിനയിച്ചു. തളിപ്പറമ്പ താലൂക്ക് ഓഫീസ് കോമ്പൗണ്ടിൽ വെച്ചു നടന്ന ലഹരി വിരുദ്ധ പ്രചാരണ പരിപാടി തഹസിൽദാർ പി.സജീവൻ ഉദ്ഘാടനം ചെയ്തു. സിവിൽ എക്സൈസ് ഓഫീസർ കെ.വി.ഷൈജു , എൻ എസ് എസ് പ്രോഗ്രാം ഓഫീസർ പി.വി.രസ്ന മോൾ, ഹയർ സെക്കണ്ടറി അധ്യാപിക കെ.പി.രജിത, എൻ എസ് എസ് വളണ്ടിയർ കെ.പി.ആർ.പാർവ്വതി തുടങ്ങിയവർ സംസാരിച്ചു

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/78068/skit-of-moothedath-nss)