---
title: "ഷാക്കിർ തോട്ടിക്കലിന്റെ 'കഥ പറയുന്ന ഗ്രഹങ്ങൾ' പുസ്തകത്തെ കുറിച്ച് പ്രൊഫ. എ. പി സുബൈർ, പ്രകാശനം ഷാർജ ബുക്ക്‌ ഫെയറിൽ"
english_title: "Book of shakir thottikkal "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/78042/book-of-shakir-thottikkal"
published_at: "2022-11-01T22:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63614c10265fd_IMG-20221101-WA0060.jpg"
keywords: []
---

# ഷാക്കിർ തോട്ടിക്കലിന്റെ 'കഥ പറയുന്ന ഗ്രഹങ്ങൾ' പുസ്തകത്തെ കുറിച്ച് പ്രൊഫ. എ. പി സുബൈർ, പ്രകാശനം ഷാർജ ബുക്ക്‌ ഫെയറിൽ

> **Lead Summary:**  വാനനിരീക്ഷണം രസകരവും വിജ്ഞാനപ്രദവുമാണ്. തമിഴ്നാട്ടിലെ ഏറ്റവും വലിയ വാനനിരീക്ഷണ കേന്ദ്രമാണ് ഇപ്പോൾ തിരുപ്പത്തൂർ ജില്ലയിലെ ജവാദ് മലയിലുള്ള ഒബ്സർവേറ്ററി. ഏറ്റവും വലിയ ഇലക്ട്രോണിക് ദൂരദർശനികളാണ് ഇവിടെ ഉള്ളത്. അതിലൂടെ ആകാശത്തിലെ അണ്ഡകടാഹങ്ങളെ നിരീക്ഷിക്കുക എന്നത് ഏറ്റവും അത്ഭുതകരമായ അനുഭവം ആയിരുന്നു. ഒബ്സർവേറ്ററിയുടെ ഡയറക്ടർ കൽക്കത്തക്കാരനായ ഡോ:ഘോഷും ആസ്ട്രോ ഫിസിഷിറ്റ് ആയ ഫാറൂഖ്ക്കാരൻ ഉണ്ണികൃഷ്ണനും ആകാശത്തിലെ അത്ഭുതകാഴ്ചകൾ വിവരിച്ചു തരുമായിരുന്നു. രാത്രിയിൽ വർണവിതാനമായ ആകാശം, അനേകായിരം നക്ഷത്രങ്ങൾ, അങ്ങനെ അത്ഭുത സ്തബ്ധമാക്കുന്ന കാഴ്ചകൾ. ഹേലി വാൽനക്ഷത്രം ഭൂമിക്കടുത്ത് വന്ന സന്ദർഭത്തിൽ അതിനെ നിരീക്ഷിച്ചതും വൈനുബാപ്പു ഒബ്സെർവേറ്ററിയിലെ ദൂരദർശിനിയിലൂടെയായിരുന്നു. വൈനുബാപ്പു ജ്യോതിശാസ്ത്രത്തിന് അനേകം സംഭാവനകൾ നൽകിയ തലശ്ശേരിക്കാരനായിരുന്നു. ഷാക്കിർ തോട്ടിക്കലിന്റെ ഗ്രഹങ്ങളെ കുറിച്ചുള്ള വിവരണങ്ങളിലൂടെ പോകുമ്പോൾ ഓർമ വന്നത് എന്റെ വാനനിരീക്ഷണ അനുഭവങ്ങളായിരുന്നു. സാധാരണക്കാരന് സൂര്യനെയും ചന്ദ്രനെയും മാത്രമാണ് തിരിച്ചറിയാൻ കഴിയുന്നത്. ആകാശത്ത്‌ ബാക്കിയുള്ളവയെല്ലാം അവനെ സംബന്ധിച്ച് നക്ഷത്രങ്ങളാണ്. ഗ്രഹങ്ങളും നക്ഷത്രങ്ങളും തമ്മിലുള്ള വ്യത്യാസം അറിയാത്തത്‌ കൊണ്ട് അവയും നക്ഷത്രങ്ങൾ തന്നെയായിട്ടാണ് ഗണിക്കുക. ഗ്രഹങ്ങൾക്ക് ജ്വലനമുഖം ഉണ്ട്. അവ ധാരാളം പ്രകാശരശ്മികളെ സ്രവിപ്പിക്കുന്നു. അതു കൊണ്ട് അവ സ്ഥിരതയോടെ പ്രകാശിക്കുന്നതായി കാണാം. നക്ഷത്രങ്ങൾക്കുള്ള മിനുങ്ങൽ ഗ്രഹങ്ങൾക്കില്ല. നക്ഷത്രത്തെയും ഗ്രഹത്തെയും വേർതിരിച്ചറിയാനുള്ള എളുപ്പമാർഗമാണിത്. ആകാശത്തിന്റെ പരിമിതികൾ അജ്ഞാതമാണ്. ആകാശത്തിലെ മുഴുവൻ വസ്തുക്കളെയും നാം അറിഞ്ഞു കഴിഞ്ഞിട്ടില്ല. നമുക്കറിയാവുന്നത് നമ്മുടെ സൗരവ്യൂഹം മാത്രമാണ്. കോടിക്കണക്കിലുള്ള നക്ഷത്രങ്ങളിൽ ഒന്ന് മാത്രമാണ് സൂര്യൻ. മറ്റു നക്ഷത്രങ്ങൾക്ക് സൂര്യനെ പോലെ ഗ്രഹങ്ങളുണ്ടോ എന്നറിവില്ല.. സൂര്യനിൽ നിന്ന് വിവിധ അകലത്തിൽ സ്ഥിതി ചെയ്യുന്ന നവഗ്രഹങ്ങളെ കുറിച്ചാണ് ഏറെ പഠനങ്ങൾ നടത്തിയിട്ടുള്ളത്. അവയെക്കുറിച്ചും അവയുടെ ഗ്രഹങ്ങളെ കുറിച്ചും, പരിക്രമണങ്ങളെ കുറിച്ചും ആണ് ഈ ലഘുപുസ്തകത്തിൽ സവിസ്തരം വിവരിച്ചിട്ടുള്ളത്. വിദ്യാർത്ഥികളെ ഉദ്ദേശിച്ചാണ് എഴുതിയതെങ്കിലും, സാമാന്യ വായനക്കാരന് ഗ്രഹങ്ങളെ കുറിച്ചുള്ള വിവരങ്ങൾ എളുപ്പത്തിൽ അറിയാവുന്ന തരത്തിൽ അയത്ന ലളിത ശൈലിയിലാണ് രചന. ഗ്രഹങ്ങൾ സ്വന്തം കഥ പറയുന്ന രീതി അവലംബിച്ചത് . വായനാ സുഖം നൽകുന്നു.. സൂര്യനെ വലയം ചെയ്യുന്ന ഗ്രഹങ്ങളിൽ ഏറ്റവും സുപ്രധാനമായത് ഭൂമിയാണ്. ജനവാസ ഗ്രഹമായത് കൊണ്ടും, നാം അധിവസിക്കുന്നത് കൊണ്ടുമാണ് നമുക്ക് ഭൂമി പ്രധാനമാകുന്നത്. അകലത്തിൽ വ്യത്യാസമായ മറ്റു ഗ്രഹങ്ങളിലെ രാവും പകലും ദിനദൈർഘ്യങ്ങളുമൊക്കെ വ്യത്യാസമായിരിക്കും. ചന്ദ്രൻ ഭൂമിയുടെ ഒരു ഉപഗ്രഹം മാത്രമാണ്. അവ രണ്ടും നിശ്ചിത പരിധിയിൽ സഞ്ചരിക്കുന്നത് കൊണ്ടാണ് രാപ്പകൽ ഉണ്ടാകുന്നതും ദിനദൈർഘ്യങ്ങളിൽ ഏറ്റക്കുറച്ചിലുകൾ ഉണ്ടാവുന്നതും. കൃത്യമായി നിരീക്ഷിക്കാത്തത് കൊണ്ടാണ് ചന്ദ്ര മാസപ്പിറവി വ്യത്യാസമായി വരുന്നത്. വാനനിരീക്ഷണം നടത്തുന്നവർ ദൈവത്തിന്റെ സൃഷ്ടി വൈഭവത്തെ കുറിച്ച് അത്ഭുത പരതന്ത്രരാകും. സൂര്യന് കാലാകാലം ചെറിയതോതിൽ മാറ്റങ്ങൾ ഉണ്ടായി കൊണ്ടിരിക്കുന്നുണ്ട്. മാറ്റങ്ങൾ ഗ്രഹങ്ങളുടെ പരിക്രമണത്തെയും പരിസ്ഥിതികളെയും ബാധിക്കാനിടയുണ്ട്. 50 മില്ല്യൺ വർഷങ്ങൾ കഴിഞ്ഞാൽ സൂര്യനിലെ ഹൈഡ്രജനു പകരം ഹീലിയം നിറയുകയും സൂര്യൻ വികസിക്കുകയും ഗ്രഹങ്ങളെ അവ ബാധിക്കുകയും ചെയ്യും. അപ്പോൾ ഭൂമി വാസയോഗ്യമല്ലാതാവുമെന്നാണ് ഭയപ്പെടുന്നത്. നമ്മളിന്ന് പഠിക്കുന്ന ഗ്രഹങ്ങൾ അന്ന് നിലനിൽക്കുമോ എന്നത് സന്ദേഹമാണ്. അത് സംഭവിക്കാൻ അനേകം ദശലക്ഷം വർഷങ്ങൾ എടുക്കും. നമുക്കിപ്പോൾ ഷാക്കിറിന്റെ കഥകളിലൂടെ ഗ്രഹങ്ങളെ അടുത്തറിയാം..

## Article Content

 വാനനിരീക്ഷണം രസകരവും വിജ്ഞാനപ്രദവുമാണ്. തമിഴ്നാട്ടിലെ ഏറ്റവും വലിയ വാനനിരീക്ഷണ കേന്ദ്രമാണ് ഇപ്പോൾ തിരുപ്പത്തൂർ ജില്ലയിലെ ജവാദ് മലയിലുള്ള ഒബ്സർവേറ്ററി. ഏറ്റവും വലിയ ഇലക്ട്രോണിക് ദൂരദർശനികളാണ് ഇവിടെ ഉള്ളത്. അതിലൂടെ ആകാശത്തിലെ അണ്ഡകടാഹങ്ങളെ നിരീക്ഷിക്കുക എന്നത് ഏറ്റവും അത്ഭുതകരമായ അനുഭവം ആയിരുന്നു. ഒബ്സർവേറ്ററിയുടെ ഡയറക്ടർ കൽക്കത്തക്കാരനായ ഡോ:ഘോഷും ആസ്ട്രോ ഫിസിഷിറ്റ് ആയ ഫാറൂഖ്ക്കാരൻ ഉണ്ണികൃഷ്ണനും ആകാശത്തിലെ അത്ഭുതകാഴ്ചകൾ വിവരിച്ചു തരുമായിരുന്നു. രാത്രിയിൽ വർണവിതാനമായ ആകാശം, അനേകായിരം നക്ഷത്രങ്ങൾ, അങ്ങനെ അത്ഭുത സ്തബ്ധമാക്കുന്ന കാഴ്ചകൾ. ഹേലി വാൽനക്ഷത്രം ഭൂമിക്കടുത്ത് വന്ന സന്ദർഭത്തിൽ അതിനെ നിരീക്ഷിച്ചതും വൈനുബാപ്പു ഒബ്സെർവേറ്ററിയിലെ ദൂരദർശിനിയിലൂടെയായിരുന്നു. വൈനുബാപ്പു ജ്യോതിശാസ്ത്രത്തിന് അനേകം സംഭാവനകൾ നൽകിയ തലശ്ശേരിക്കാരനായിരുന്നു. ഷാക്കിർ തോട്ടിക്കലിന്റെ ഗ്രഹങ്ങളെ കുറിച്ചുള്ള വിവരണങ്ങളിലൂടെ പോകുമ്പോൾ ഓർമ വന്നത് എന്റെ വാനനിരീക്ഷണ അനുഭവങ്ങളായിരുന്നു. സാധാരണക്കാരന് സൂര്യനെയും ചന്ദ്രനെയും മാത്രമാണ് തിരിച്ചറിയാൻ കഴിയുന്നത്. ആകാശത്ത്‌ ബാക്കിയുള്ളവയെല്ലാം അവനെ സംബന്ധിച്ച് നക്ഷത്രങ്ങളാണ്. ഗ്രഹങ്ങളും നക്ഷത്രങ്ങളും തമ്മിലുള്ള വ്യത്യാസം അറിയാത്തത്‌ കൊണ്ട് അവയും നക്ഷത്രങ്ങൾ തന്നെയായിട്ടാണ് ഗണിക്കുക. ഗ്രഹങ്ങൾക്ക് ജ്വലനമുഖം ഉണ്ട്. അവ ധാരാളം പ്രകാശരശ്മികളെ സ്രവിപ്പിക്കുന്നു. അതു കൊണ്ട് അവ സ്ഥിരതയോടെ പ്രകാശിക്കുന്നതായി കാണാം. നക്ഷത്രങ്ങൾക്കുള്ള മിനുങ്ങൽ ഗ്രഹങ്ങൾക്കില്ല. നക്ഷത്രത്തെയും ഗ്രഹത്തെയും വേർതിരിച്ചറിയാനുള്ള എളുപ്പമാർഗമാണിത്. ആകാശത്തിന്റെ പരിമിതികൾ അജ്ഞാതമാണ്. ആകാശത്തിലെ മുഴുവൻ വസ്തുക്കളെയും നാം അറിഞ്ഞു കഴിഞ്ഞിട്ടില്ല. നമുക്കറിയാവുന്നത് നമ്മുടെ സൗരവ്യൂഹം മാത്രമാണ്. കോടിക്കണക്കിലുള്ള നക്ഷത്രങ്ങളിൽ ഒന്ന് മാത്രമാണ് സൂര്യൻ. മറ്റു നക്ഷത്രങ്ങൾക്ക് സൂര്യനെ പോലെ ഗ്രഹങ്ങളുണ്ടോ എന്നറിവില്ല.. സൂര്യനിൽ നിന്ന് വിവിധ അകലത്തിൽ സ്ഥിതി ചെയ്യുന്ന നവഗ്രഹങ്ങളെ കുറിച്ചാണ് ഏറെ പഠനങ്ങൾ നടത്തിയിട്ടുള്ളത്. അവയെക്കുറിച്ചും അവയുടെ ഗ്രഹങ്ങളെ കുറിച്ചും, പരിക്രമണങ്ങളെ കുറിച്ചും ആണ് ഈ ലഘുപുസ്തകത്തിൽ സവിസ്തരം വിവരിച്ചിട്ടുള്ളത്. വിദ്യാർത്ഥികളെ ഉദ്ദേശിച്ചാണ് എഴുതിയതെങ്കിലും, സാമാന്യ വായനക്കാരന് ഗ്രഹങ്ങളെ കുറിച്ചുള്ള വിവരങ്ങൾ എളുപ്പത്തിൽ അറിയാവുന്ന തരത്തിൽ അയത്ന ലളിത ശൈലിയിലാണ് രചന. ഗ്രഹങ്ങൾ സ്വന്തം കഥ പറയുന്ന രീതി അവലംബിച്ചത് . വായനാ സുഖം നൽകുന്നു.. സൂര്യനെ വലയം ചെയ്യുന്ന ഗ്രഹങ്ങളിൽ ഏറ്റവും സുപ്രധാനമായത് ഭൂമിയാണ്. ജനവാസ ഗ്രഹമായത് കൊണ്ടും, നാം അധിവസിക്കുന്നത് കൊണ്ടുമാണ് നമുക്ക് ഭൂമി പ്രധാനമാകുന്നത്. അകലത്തിൽ വ്യത്യാസമായ മറ്റു ഗ്രഹങ്ങളിലെ രാവും പകലും ദിനദൈർഘ്യങ്ങളുമൊക്കെ വ്യത്യാസമായിരിക്കും. ചന്ദ്രൻ ഭൂമിയുടെ ഒരു ഉപഗ്രഹം മാത്രമാണ്. അവ രണ്ടും നിശ്ചിത പരിധിയിൽ സഞ്ചരിക്കുന്നത് കൊണ്ടാണ് രാപ്പകൽ ഉണ്ടാകുന്നതും ദിനദൈർഘ്യങ്ങളിൽ ഏറ്റക്കുറച്ചിലുകൾ ഉണ്ടാവുന്നതും. കൃത്യമായി നിരീക്ഷിക്കാത്തത് കൊണ്ടാണ് ചന്ദ്ര മാസപ്പിറവി വ്യത്യാസമായി വരുന്നത്. വാനനിരീക്ഷണം നടത്തുന്നവർ ദൈവത്തിന്റെ സൃഷ്ടി വൈഭവത്തെ കുറിച്ച് അത്ഭുത പരതന്ത്രരാകും. സൂര്യന് കാലാകാലം ചെറിയതോതിൽ മാറ്റങ്ങൾ ഉണ്ടായി കൊണ്ടിരിക്കുന്നുണ്ട്. മാറ്റങ്ങൾ ഗ്രഹങ്ങളുടെ പരിക്രമണത്തെയും പരിസ്ഥിതികളെയും ബാധിക്കാനിടയുണ്ട്. 50 മില്ല്യൺ വർഷങ്ങൾ കഴിഞ്ഞാൽ സൂര്യനിലെ ഹൈഡ്രജനു പകരം ഹീലിയം നിറയുകയും സൂര്യൻ വികസിക്കുകയും ഗ്രഹങ്ങളെ അവ ബാധിക്കുകയും ചെയ്യും. അപ്പോൾ ഭൂമി വാസയോഗ്യമല്ലാതാവുമെന്നാണ് ഭയപ്പെടുന്നത്. നമ്മളിന്ന് പഠിക്കുന്ന ഗ്രഹങ്ങൾ അന്ന് നിലനിൽക്കുമോ എന്നത് സന്ദേഹമാണ്. അത് സംഭവിക്കാൻ അനേകം ദശലക്ഷം വർഷങ്ങൾ എടുക്കും. നമുക്കിപ്പോൾ ഷാക്കിറിന്റെ കഥകളിലൂടെ ഗ്രഹങ്ങളെ അടുത്തറിയാം..

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/78042/book-of-shakir-thottikkal)