---
title: "ഹാപ്പിനസ് ഫെസ്റ്റിവൽ: അന്താരാഷ്ട്ര ചലച്ചിത്രമേളയ്ക്ക് ഡിസംബറിൽ തുടക്കമാകും"
english_title: "happiness festival "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/78008/happiness-festival"
published_at: "2022-11-01T19:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63612877382fc_news-card.jpg"
keywords: []
---

# ഹാപ്പിനസ് ഫെസ്റ്റിവൽ: അന്താരാഷ്ട്ര ചലച്ചിത്രമേളയ്ക്ക് ഡിസംബറിൽ തുടക്കമാകും

> **Lead Summary:** തളിപ്പറമ്പ് നിയോജക മണ്ഡലത്തിൽ സംഘടിപ്പിക്കുന്ന നാടിന്റെ ജനകീയോത്സവം ഹാപ്പിനസ് ഫെസ്റ്റിവലിന്റെ ഭാഗമായി അന്താരാഷ്ട്ര ചലച്ചിത്രമേളയ്ക്ക് ഡിസംബറിൽ തുടക്കമാവും. ഡിസംബർ 19, 20, 21 തീയതികളിലായി സംഘടിപ്പിക്കുന്ന ചലച്ചിത്രമേളയ്ക്ക് 19ന് വെെകിട്ട് 4ന് തളിപ്പറമ്പ് ക്ലാസിക് തിയേറ്ററിൽ ലോകസിനിമാ ഭൂപടത്തിൽ മലയാളത്തെ അടയാളപ്പെടുത്തിയ സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ തിരിതെളിയിക്കും. വിവിധ വിഭാഗങ്ങളിലായ ദേശീയ, അന്തർദേശീയ, മലയാളം സിനിമകൾ പ്രദർശിപ്പിക്കും. പ്രശസ്ത ചലച്ചിത്രകാരന്മാരും, അഭിനേതാക്കളും, പിന്നണി പ്രവർത്തകരും ചലച്ചിത്രമേളയിൽ സന്നിഹിതരാകും. 20, 21 തീയതികളിൽ പ്രേക്ഷകരും ചലച്ചിത്രകാരന്മാരും സംവദിക്കുന്ന ഓപ്പൺ ഫോറവും സംഘടിപ്പിക്കും. തളിപ്പറമ്പ ക്ലാസിക്, ആലങ്കീൽ തീയേറ്ററുകളിലായാണ് മേള അരങ്ങേറുക. കലാ, സാംസ്കാരിക, വിനോദ, വിജ്ഞാന വിസ്മയമൊരുക്കുന്ന ഹാപ്പിനസ് ഫെസ്റ്റിവൽ ഡിസംബർ 24ന് വെെകിട്ട് ആറിന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. ഹാപ്പിനസ് ഫെസ്റ്റിവലിനെ കുറിച്ച് കൂടുതലറിയുവാൻ http://happinessfestival.in എന്ന വെബ്സെെറ്റ് സന്ദർശിക്കുകയോ 94479 24422 എന്ന നമ്പറിൽ ബന്ധപ്പെടുകയോ ചെയ്യാം. ഇ-മെയിൽ: happinessfestival2022@gmail.com

## Article Content

തളിപ്പറമ്പ് നിയോജക മണ്ഡലത്തിൽ സംഘടിപ്പിക്കുന്ന നാടിന്റെ ജനകീയോത്സവം ഹാപ്പിനസ് ഫെസ്റ്റിവലിന്റെ ഭാഗമായി അന്താരാഷ്ട്ര ചലച്ചിത്രമേളയ്ക്ക് ഡിസംബറിൽ തുടക്കമാവും. ഡിസംബർ 19, 20, 21 തീയതികളിലായി സംഘടിപ്പിക്കുന്ന ചലച്ചിത്രമേളയ്ക്ക് 19ന് വെെകിട്ട് 4ന് തളിപ്പറമ്പ് ക്ലാസിക് തിയേറ്ററിൽ ലോകസിനിമാ ഭൂപടത്തിൽ മലയാളത്തെ അടയാളപ്പെടുത്തിയ സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ തിരിതെളിയിക്കും. വിവിധ വിഭാഗങ്ങളിലായ ദേശീയ, അന്തർദേശീയ, മലയാളം സിനിമകൾ പ്രദർശിപ്പിക്കും. പ്രശസ്ത ചലച്ചിത്രകാരന്മാരും, അഭിനേതാക്കളും, പിന്നണി പ്രവർത്തകരും ചലച്ചിത്രമേളയിൽ സന്നിഹിതരാകും. 20, 21 തീയതികളിൽ പ്രേക്ഷകരും ചലച്ചിത്രകാരന്മാരും സംവദിക്കുന്ന ഓപ്പൺ ഫോറവും സംഘടിപ്പിക്കും. തളിപ്പറമ്പ ക്ലാസിക്, ആലങ്കീൽ തീയേറ്ററുകളിലായാണ് മേള അരങ്ങേറുക. കലാ, സാംസ്കാരിക, വിനോദ, വിജ്ഞാന വിസ്മയമൊരുക്കുന്ന ഹാപ്പിനസ് ഫെസ്റ്റിവൽ ഡിസംബർ 24ന് വെെകിട്ട് ആറിന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. ഹാപ്പിനസ് ഫെസ്റ്റിവലിനെ കുറിച്ച് കൂടുതലറിയുവാൻ http://happinessfestival.in എന്ന വെബ്സെെറ്റ് സന്ദർശിക്കുകയോ 94479 24422 എന്ന നമ്പറിൽ ബന്ധപ്പെടുകയോ ചെയ്യാം. ഇ-മെയിൽ: happinessfestival2022@gmail.com

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/78008/happiness-festival)