---
title: "അക്കിപ്പപ്പറമ്പ് യു പി സ്കൂളിൽ ലഹരി വിരുദ്ധ പരിപാടികൾ സംഘടിപ്പിച്ചു"
english_title: "akkipparamba u p school"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/78003/akkipparamba-u-p-school"
published_at: "2022-11-01T19:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/636122b29a7f1_vac.jpg"
keywords: []
---

# അക്കിപ്പപ്പറമ്പ് യു പി സ്കൂളിൽ ലഹരി വിരുദ്ധ പരിപാടികൾ സംഘടിപ്പിച്ചു

> **Lead Summary:** തളിപ്പറമ്പ് അക്കിപ്പറമ്പ് യു .പി സ്കൂളിൽ ലഹരി വിരുദ്ധ കാമ്പയിൻ സമാപനത്തോടനുബന്ധിച്ച് വിവിധ പരിപാടികൾ സംഘടിപ്പിച്ചു. KPAC നാടക കലാകാരൻ ജയരാജൻ തളിപ്പറമ്പ് ഏകപാത്ര നാടകം അവതരിപ്പിച്ചു. വിദ്യാർത്ഥികളും അധ്യാപകരും തീർത്ത ലഹരി വിരുദ്ധ ശൃംഖലയിൽ റിട്ടയേർഡ് തഹസിൽദാരും, പി.ടി.എ വൈസ് പ്രസിഡൻ്റുമായ ദാമോദരൻ ചാലത്തൂർ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ലഹരിക്കെതിരെ എൻ്റെ കയ്യൊപ്പ് മദർ പി.ടി. എ വൈസ് പ്രസിഡൻ്റ് കെ. ഷൈമ ഉദ്ഘാടനം ചെയ്തു. പരിപാടിയിൽ സി.സി പ്രജിഷ ടീച്ചർ, ഇ.പി സജിത്ത് കുമാർ, ടി.കെ വിഷ്ണു മാസ്റ്റർ സംസാരിച്ചു.

## Article Content

തളിപ്പറമ്പ് അക്കിപ്പറമ്പ് യു .പി സ്കൂളിൽ ലഹരി വിരുദ്ധ കാമ്പയിൻ സമാപനത്തോടനുബന്ധിച്ച് വിവിധ പരിപാടികൾ സംഘടിപ്പിച്ചു. KPAC നാടക കലാകാരൻ ജയരാജൻ തളിപ്പറമ്പ് ഏകപാത്ര നാടകം അവതരിപ്പിച്ചു. വിദ്യാർത്ഥികളും അധ്യാപകരും തീർത്ത ലഹരി വിരുദ്ധ ശൃംഖലയിൽ റിട്ടയേർഡ് തഹസിൽദാരും, പി.ടി.എ വൈസ് പ്രസിഡൻ്റുമായ ദാമോദരൻ ചാലത്തൂർ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ലഹരിക്കെതിരെ എൻ്റെ കയ്യൊപ്പ് മദർ പി.ടി. എ വൈസ് പ്രസിഡൻ്റ് കെ. ഷൈമ ഉദ്ഘാടനം ചെയ്തു. പരിപാടിയിൽ സി.സി പ്രജിഷ ടീച്ചർ, ഇ.പി സജിത്ത് കുമാർ, ടി.കെ വിഷ്ണു മാസ്റ്റർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/78003/akkipparamba-u-p-school)