---
title: "25 വർഷത്തെ സേവനത്തിനുശേഷം വിരമിക്കുന്ന ഫിലിപ്പ് മാത്യുവിന് യാത്രയയപ്പ് നൽകി"
english_title: "philip mathew"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/78001/philip-mathew"
published_at: "2022-11-01T19:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/636121f489d51_news-card.jpg"
keywords: []
---

# 25 വർഷത്തെ സേവനത്തിനുശേഷം വിരമിക്കുന്ന ഫിലിപ്പ് മാത്യുവിന് യാത്രയയപ്പ് നൽകി

> **Lead Summary:** 25 വർഷത്തെ സേവനത്തിന് ശേഷം ഒക്ടോബർ 31 ന് സർവ്വീസിൽ നിന്നും വിരമിക്കുന്ന തളിപ്പറമ്പ് ഫയർ ആന്റ് റസ്ക്യൂ സ്റ്റേഷനിലെ ഗ്രേഡ് അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ ശ്രീ. ഫിലിപ്പ് മാത്യുവിന് തളിപ്പറമ്പ് ഫയർ ആൻറ് റസ്ക്യൂ സ്റ്റേഷൻ സ്റ്റാഫ് റിക്രിയേഷൻ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ യാത്രയയപ്പ് സംഘടിപ്പിച്ചു. സ്റ്റേഷൻ ഓഫീസർ ശ്രീ. രാജേഷ് . സി.പി. അദ്ധ്യക്ഷത വഹിച്ച ചടങ്ങ് തളിപ്പറമ്പ് നഗരസഭാ വൈസ് ചെയർമാൻ ശ്രീ .കല്ലിങ്കീൽ പത്മനാഭൻ ഉദ്ഘാടനം ചെയ്തു. ഉപഹാര വിതരണവും മൊമന്റോ സമർപ്പണവും അദ്ദേഹം നിർവ്വഹിച്ചു. ആശംസകൾ അർപ്പിച്ചു കൊണ്ട് മോട്ടോർ ട്രാൻസ്പോർട്ട് സ്റ്റേഷൻ ഓഫീസർ ധനേഷ് . ടി.പി. , വിവിധ നിലയങ്ങളിലെ സ്റ്റേഷൻ ഓഫീസർമാരായ പവിത്രൻ.പി.വി , ഉണ്ണി കൃഷ്ണൻ. ടി.വി, അശോകൻ.പി.വി. , സന്തോഷ് കുമാർ ടി.കെ, കാക്കാടി പ്രേമരാജൻ, എന്നിവരും പ്രകാശൻ . ടി.വി, രാജൻ പരിയാരൻ, വിനോദ് കുമാർ . എം.ജി., ഗിരീഷ്.പി.വി., പ്രേമൻ.എം, ധനഞ്ജയൻ . പി.കെ. , സുരേഷ്.പി , എന്നിവരും സംസാരിച്ചു. ചടങ്ങിന് സ്റ്റാഫ് റിക്രിയേഷൻ ക്ലബ്ബ് സെക്രട്ടരി ശ്രീ. ബാലചന്ദ്രൻ. സി.വി സ്വാഗതവും അജയൻ. ടി നന്ദിയും പ്രകാശിപ്പിച്ചു.

## Article Content

25 വർഷത്തെ സേവനത്തിന് ശേഷം ഒക്ടോബർ 31 ന് സർവ്വീസിൽ നിന്നും വിരമിക്കുന്ന തളിപ്പറമ്പ് ഫയർ ആന്റ് റസ്ക്യൂ സ്റ്റേഷനിലെ ഗ്രേഡ് അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ ശ്രീ. ഫിലിപ്പ് മാത്യുവിന് തളിപ്പറമ്പ് ഫയർ ആൻറ് റസ്ക്യൂ സ്റ്റേഷൻ സ്റ്റാഫ് റിക്രിയേഷൻ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ യാത്രയയപ്പ് സംഘടിപ്പിച്ചു. സ്റ്റേഷൻ ഓഫീസർ ശ്രീ. രാജേഷ് . സി.പി. അദ്ധ്യക്ഷത വഹിച്ച ചടങ്ങ് തളിപ്പറമ്പ് നഗരസഭാ വൈസ് ചെയർമാൻ ശ്രീ .കല്ലിങ്കീൽ പത്മനാഭൻ ഉദ്ഘാടനം ചെയ്തു. ഉപഹാര വിതരണവും മൊമന്റോ സമർപ്പണവും അദ്ദേഹം നിർവ്വഹിച്ചു. ആശംസകൾ അർപ്പിച്ചു കൊണ്ട് മോട്ടോർ ട്രാൻസ്പോർട്ട് സ്റ്റേഷൻ ഓഫീസർ ധനേഷ് . ടി.പി. , വിവിധ നിലയങ്ങളിലെ സ്റ്റേഷൻ ഓഫീസർമാരായ പവിത്രൻ.പി.വി , ഉണ്ണി കൃഷ്ണൻ. ടി.വി, അശോകൻ.പി.വി. , സന്തോഷ് കുമാർ ടി.കെ, കാക്കാടി പ്രേമരാജൻ, എന്നിവരും പ്രകാശൻ . ടി.വി, രാജൻ പരിയാരൻ, വിനോദ് കുമാർ . എം.ജി., ഗിരീഷ്.പി.വി., പ്രേമൻ.എം, ധനഞ്ജയൻ . പി.കെ. , സുരേഷ്.പി , എന്നിവരും സംസാരിച്ചു. ചടങ്ങിന് സ്റ്റാഫ് റിക്രിയേഷൻ ക്ലബ്ബ് സെക്രട്ടരി ശ്രീ. ബാലചന്ദ്രൻ. സി.വി സ്വാഗതവും അജയൻ. ടി നന്ദിയും പ്രകാശിപ്പിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/78001/philip-mathew)