---
title: "മുളച്ച തേങ്ങയുമേന്തിയുള്ള സ്വതന്ത്ര കർഷക സംഘം മാർച്ച്ശ്രദ്ധേയമായി"
english_title: "karshaka sangham"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/77964/karshaka-sangham"
published_at: "2022-11-01T15:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6360edddd7978_vac.jpg"
keywords: []
---

# മുളച്ച തേങ്ങയുമേന്തിയുള്ള സ്വതന്ത്ര കർഷക സംഘം മാർച്ച്ശ്രദ്ധേയമായി

> **Lead Summary:** **കണ്ണൂർ: **നാളികേരത്തിന്റെ ഉൽപാദന ചെലവ് വിറ്റുവരവിലേറെ വരുന്നതിനാലും നേരത്തെ 38രൂപ നിരക്കിൽ കൃഷിഭവൻ മുഖേന സംഭരിച്ചിരുന്ന പച്ചതേങ്ങസംവരണം നടക്കാത്തത്കാരണവും കെട്ടിക്കിടക്കുന്ന നാളികേരം മുളച്ചു നശിക്കുന്നതിന്റെ പ്രതീകാത്മകമായി സ്വതന്ത്രകർഷക സംഘം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മുളച്ച തേങ്ങയുമേന്തിയുള്ള കർഷക മാർച്ചും കർഷക പ്രതിഷേധ വൃത്തവും ശ്രദ്ധേയമായി.കേരളപ്പിറവി ദിനത്തിൽ കണ്ണൂർ കാൽടെക്സ് ഗാന്ധി സ്ക്വയറിലായിരുന്നു സമരം. മുസ്ലിം ലീഗ് ജില്ല ജനറൽ സെക്രട്ടറി അഡ്വ. അബ്ദുൽ കരീം ചേലേരി കർഷക പ്രതിഷേധവൃത്തംഉദ്ഘാടനം ചെയ്തു. നെൽകൃഷിയും നാളികേര കൃഷിയും മറ്റ്നാണ്യവിളകൃഷികളും കേവലം ഓർമ്മയായി മാറുന്ന ഒരു സാഹചര്യം സംജാതമായിക്കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ സംഭരണ കാര്യത്തിലും കാർഷിക ഉത്പന്നങ്ങളുടെ വിലയിടിവ്പിടിച്ചുനിർത്തുന്ന കാര്യങ്ങളിലും സർക്കാറിന്റെ പിടിപ്പുകേടിനെതിരെ പുതിയൊരു കാർഷിക സമരത്തിന് കേരളം സജ്ജമാകേണ്ടി വരുമെന്ന് മുസ്ലിം ലീഗ് ജില്ലാ ജനറൽ സെക്രട്ടറി അഡ്വ.അബ്ദുൽ കരീം ചേലേരിപറഞ്ഞു .കേരളം വിലക്കയറ്റം കൊണ്ട്പൊറുതിമുട്ടുകയാണ് കാർഷിക ഉത്പന്നങ്ങൾക്ക് വിലയിടിഞ്ഞ്കർഷകർദുരിതമനുഭവിക്കുന്നു.എന്നാൽസർക്കാരിന്റെ ഖജനാവിൽ നിന്നും കോടികൾ ചെലവഴിച്ചു കൊണ്ട് തങ്ങളുടെഇംഗിതത്തിന് അനുസൃതമായി പാർട്ടി താൽപര്യങ്ങളും സ്വജനപക്ഷപാത നടപടികളുമായാണ് കേരള സർക്കാർ മുന്നോട്ട്പോകുന്നത്. ഇത് കേരളീയരോട് കാട്ടുന്ന തികഞ്ഞ നീതികേടാണ് .കഴിഞ്ഞ കാലങ്ങളിൽ കർഷക താല്പര്യങ്ങൾക്ക് വേണ്ടിവാദിക്കുകയും ശബ്ദിക്കുകയും സമരം നയിക്കുകയും ചെയ്തപ്രസ്ഥാനങ്ങൾ അധികാരത്തിന്റെ ശീതളച്ഛായയിൽകർഷകതാല്പര്യങ്ങൾമറന്ന്മുന്നോട്ടുപോകുന്ന ഒരു അവസ്ഥയാണ് ഇന്ന് കേരളത്തിൽ കാണുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.ജില്ലാവർക്കിംഗ്പ്രസിഡണ്ട് അഡ്വ.അഹമ്മദ്മാണിയൂർ അധ്യക്ഷത വഹിച്ചു. മുസ്ലിംലീഗ് ജില്ലാ കമ്മിറ്റി അംഗം ടി എൻ എ .ഖാദർമുഖ്യപ്രഭാഷണം നടത്തി .സ്വതന്ത്ര കർഷകസംഘം ജില്ലാ നേതാക്കളായ പി പി മഹമൂദ് ,പി.കെ .അബ്ദുൽ ഖാദർ മൗലവി, ടി.വി.അസൈനാർ, മുഹമ്മദ് മുണ്ടേരി, എ.സി. കുഞ്ഞഹമ്മദ് ഹാജി,സി.എറമുള്ളാൻ,നസീർചാലാട്,പി.പി. മുഹമ്മദലി,പി.പി.അബ്ദുൽഖാദർ,സി.എച്ച് മുഹമ്മദ്കുട്ടി,പ്രസംഗിച്ചു.എംപി .അബ്ദുറഹിമാൻ ,പി.വി .അബ്ദുള്ള, ടിപി അബ്ദുൽ ഖാദർ ,പി.ടി.കമാൽ ,കെ എം പി മുഹമ്മദ് കുഞ്ഞി,പി ടി മുഹമ്മദ്, ടി പി മഹമൂദ് ഹാജി, ടി.കെ .ഹമീദ്,അബ്ദുള്ള ഹാജി പുത്തൂർ, എം മുഹമ്മദലി, പി സി എം അഷ്റഫ്, കെ മഹമൂദ്, അരീക്കര അബൂഞ്ഞി എന്നിവർ സമരത്തിന് നേതൃത്വം നൽകി.

## Article Content

**കണ്ണൂർ: **നാളികേരത്തിന്റെ ഉൽപാദന ചെലവ് വിറ്റുവരവിലേറെ വരുന്നതിനാലും നേരത്തെ 38രൂപ നിരക്കിൽ കൃഷിഭവൻ മുഖേന സംഭരിച്ചിരുന്ന പച്ചതേങ്ങസംവരണം നടക്കാത്തത്കാരണവും കെട്ടിക്കിടക്കുന്ന നാളികേരം മുളച്ചു നശിക്കുന്നതിന്റെ പ്രതീകാത്മകമായി സ്വതന്ത്രകർഷക സംഘം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മുളച്ച തേങ്ങയുമേന്തിയുള്ള കർഷക മാർച്ചും കർഷക പ്രതിഷേധ വൃത്തവും ശ്രദ്ധേയമായി.കേരളപ്പിറവി ദിനത്തിൽ കണ്ണൂർ കാൽടെക്സ് ഗാന്ധി സ്ക്വയറിലായിരുന്നു സമരം. മുസ്ലിം ലീഗ് ജില്ല ജനറൽ സെക്രട്ടറി അഡ്വ. അബ്ദുൽ കരീം ചേലേരി കർഷക പ്രതിഷേധവൃത്തംഉദ്ഘാടനം ചെയ്തു. നെൽകൃഷിയും നാളികേര കൃഷിയും മറ്റ്നാണ്യവിളകൃഷികളും കേവലം ഓർമ്മയായി മാറുന്ന ഒരു സാഹചര്യം സംജാതമായിക്കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ സംഭരണ കാര്യത്തിലും കാർഷിക ഉത്പന്നങ്ങളുടെ വിലയിടിവ്പിടിച്ചുനിർത്തുന്ന കാര്യങ്ങളിലും സർക്കാറിന്റെ പിടിപ്പുകേടിനെതിരെ പുതിയൊരു കാർഷിക സമരത്തിന് കേരളം സജ്ജമാകേണ്ടി വരുമെന്ന് മുസ്ലിം ലീഗ് ജില്ലാ ജനറൽ സെക്രട്ടറി അഡ്വ.അബ്ദുൽ കരീം ചേലേരിപറഞ്ഞു .കേരളം വിലക്കയറ്റം കൊണ്ട്പൊറുതിമുട്ടുകയാണ് കാർഷിക ഉത്പന്നങ്ങൾക്ക് വിലയിടിഞ്ഞ്കർഷകർദുരിതമനുഭവിക്കുന്നു.എന്നാൽസർക്കാരിന്റെ ഖജനാവിൽ നിന്നും കോടികൾ ചെലവഴിച്ചു കൊണ്ട് തങ്ങളുടെഇംഗിതത്തിന് അനുസൃതമായി പാർട്ടി താൽപര്യങ്ങളും സ്വജനപക്ഷപാത നടപടികളുമായാണ് കേരള സർക്കാർ മുന്നോട്ട്പോകുന്നത്. ഇത് കേരളീയരോട് കാട്ടുന്ന തികഞ്ഞ നീതികേടാണ് .കഴിഞ്ഞ കാലങ്ങളിൽ കർഷക താല്പര്യങ്ങൾക്ക് വേണ്ടിവാദിക്കുകയും ശബ്ദിക്കുകയും സമരം നയിക്കുകയും ചെയ്തപ്രസ്ഥാനങ്ങൾ അധികാരത്തിന്റെ ശീതളച്ഛായയിൽകർഷകതാല്പര്യങ്ങൾമറന്ന്മുന്നോട്ടുപോകുന്ന ഒരു അവസ്ഥയാണ് ഇന്ന് കേരളത്തിൽ കാണുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.ജില്ലാവർക്കിംഗ്പ്രസിഡണ്ട് അഡ്വ.അഹമ്മദ്മാണിയൂർ അധ്യക്ഷത വഹിച്ചു. മുസ്ലിംലീഗ് ജില്ലാ കമ്മിറ്റി അംഗം ടി എൻ എ .ഖാദർമുഖ്യപ്രഭാഷണം നടത്തി .സ്വതന്ത്ര കർഷകസംഘം ജില്ലാ നേതാക്കളായ പി പി മഹമൂദ് ,പി.കെ .അബ്ദുൽ ഖാദർ മൗലവി, ടി.വി.അസൈനാർ, മുഹമ്മദ് മുണ്ടേരി, എ.സി. കുഞ്ഞഹമ്മദ് ഹാജി,സി.എറമുള്ളാൻ,നസീർചാലാട്,പി.പി. മുഹമ്മദലി,പി.പി.അബ്ദുൽഖാദർ,സി.എച്ച് മുഹമ്മദ്കുട്ടി,പ്രസംഗിച്ചു.എംപി .അബ്ദുറഹിമാൻ ,പി.വി .അബ്ദുള്ള, ടിപി അബ്ദുൽ ഖാദർ ,പി.ടി.കമാൽ ,കെ എം പി മുഹമ്മദ് കുഞ്ഞി,പി ടി മുഹമ്മദ്, ടി പി മഹമൂദ് ഹാജി, ടി.കെ .ഹമീദ്,അബ്ദുള്ള ഹാജി പുത്തൂർ, എം മുഹമ്മദലി, പി സി എം അഷ്റഫ്, കെ മഹമൂദ്, അരീക്കര അബൂഞ്ഞി എന്നിവർ സമരത്തിന് നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/77964/karshaka-sangham)