---
title: "ഡിവൈഎഫ്ഐ നേതാവിനെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമം; കൈക്കും കാലിനും പരിക്ക്"
english_title: "attack against dyfi leader"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/77905/attack-against-dyfi-leader"
published_at: "2022-11-01T11:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6360b3ec29b2f_news-card.jpg"
keywords: []
---

# ഡിവൈഎഫ്ഐ നേതാവിനെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമം; കൈക്കും കാലിനും പരിക്ക്

> **Lead Summary:** **തൃശൂര്‍ : **തൃശൂർ കേച്ചേരിയില്‍ ഡിവൈഎഫ്ഐ നേതാവിനെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമം. കുന്നംകുളം ഈസ്റ്റ് ബ്ലോക്ക് സെക്രട്ടറി കെ എ സൈഫുദിന് നേരെയാണ് ആക്രമണമുണ്ടായത്. കൈയ്ക്കും കാലിനും പരിക്കേറ്റ സൈഫുദിനെ തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അക്രമത്തിനു പിന്നില്‍ എസ്ഡിപിഐ പ്രവര്‍ത്തകരാണെന്ന് സിപിഎം ആരോപിച്ചു. കേച്ചേരിയിൽ സിപിഎമ്മിന്റെ നേതൃത്വത്തിൽ ​ഗ്രാമോത്സവം സംഘടിപ്പിച്ചിരുന്നു. ഇവിടെ എസ്ഡിപിഐ പ്രവർത്തകർ വരികയും ആളുകളെ കളിയാക്കിയതായി ആക്ഷേപം ഉയരുകയും ചെയ്തിരുന്നു. തുടർന്ന് എസ്ഡിപിഐ പ്രവർത്തകരെ ​ഗ്രാമോത്സവത്തിന്റെ വേദിയിൽ നിന്ന് ഇറക്കി വിട്ടിരുന്നു. ഇതിന്റെ പ്രതികാരമായാണ് ​ഗ്രാമോത്സവത്തിന്റെ സംഘാടകരിലൊരാളായ സൈഫുദ്ദീനെ എസ്ഡിപിഐ പ്രവർത്തകർ ആക്രമിച്ചതെന്ന് സിപിഎം പറയുന്നു. സംഘർഷാവസ്ഥ ഉണ്ടാകാതിരിക്കാൻ പ്രദേശത്ത് കൂടുതൽ പൊലീസിനെ വിന്യസിച്ചു.

## Article Content

**തൃശൂര്‍ : **തൃശൂർ കേച്ചേരിയില്‍ ഡിവൈഎഫ്ഐ നേതാവിനെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമം. കുന്നംകുളം ഈസ്റ്റ് ബ്ലോക്ക് സെക്രട്ടറി കെ എ സൈഫുദിന് നേരെയാണ് ആക്രമണമുണ്ടായത്. കൈയ്ക്കും കാലിനും പരിക്കേറ്റ സൈഫുദിനെ തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അക്രമത്തിനു പിന്നില്‍ എസ്ഡിപിഐ പ്രവര്‍ത്തകരാണെന്ന് സിപിഎം ആരോപിച്ചു. കേച്ചേരിയിൽ സിപിഎമ്മിന്റെ നേതൃത്വത്തിൽ ​ഗ്രാമോത്സവം സംഘടിപ്പിച്ചിരുന്നു. ഇവിടെ എസ്ഡിപിഐ പ്രവർത്തകർ വരികയും ആളുകളെ കളിയാക്കിയതായി ആക്ഷേപം ഉയരുകയും ചെയ്തിരുന്നു. തുടർന്ന് എസ്ഡിപിഐ പ്രവർത്തകരെ ​ഗ്രാമോത്സവത്തിന്റെ വേദിയിൽ നിന്ന് ഇറക്കി വിട്ടിരുന്നു. ഇതിന്റെ പ്രതികാരമായാണ് ​ഗ്രാമോത്സവത്തിന്റെ സംഘാടകരിലൊരാളായ സൈഫുദ്ദീനെ എസ്ഡിപിഐ പ്രവർത്തകർ ആക്രമിച്ചതെന്ന് സിപിഎം പറയുന്നു. സംഘർഷാവസ്ഥ ഉണ്ടാകാതിരിക്കാൻ പ്രദേശത്ത് കൂടുതൽ പൊലീസിനെ വിന്യസിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/77905/attack-against-dyfi-leader)