---
title: "ഫേസ്ബുക്കിന് ഇനി പുതിയ പേര്, 'മെറ്റ' പ്രഖ്യാപിച്ച് സക്കർബർഗ്"
english_title: "Zuckerberg announces new name for Facebook"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/7782/zuckerberg-announces-new-name-for-facebook"
published_at: "2021-10-29T10:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/617b8020ae18b_ce59459d-4700-4069-be8c-cab52cbbb0ac.jpg"
keywords: []
---

# ഫേസ്ബുക്കിന് ഇനി പുതിയ പേര്, 'മെറ്റ' പ്രഖ്യാപിച്ച് സക്കർബർഗ്

> **Lead Summary:** **കാലിഫോര്‍ണിയ:** മാതൃ കമ്പനിയുടെ പേരില്‍ മാറ്റം വരുത്തി ഫെയ്‌സ്ബുക്ക്. മെറ്റ എന്ന പേരിലായിരിക്കും കോര്‍പ്പറേറ്റ് ലോകത്ത് ഇനി കമ്പനി അറിയപ്പെടുക.

## Article Content

**കാലിഫോര്‍ണിയ:** മാതൃ കമ്പനിയുടെ പേരില്‍ മാറ്റം വരുത്തി ഫെയ്‌സ്ബുക്ക്. മെറ്റ എന്ന പേരിലായിരിക്കും കോര്‍പ്പറേറ്റ് ലോകത്ത് ഇനി കമ്പനി അറിയപ്പെടുക.

എന്നാല്‍ ഫെയ്‌സ്ബുക്ക്, ഇന്‍സ്റ്റഗ്രാം, വാട്‌സ്ആപ്പ് എന്നീ ആപ്പുകളുടെ പേരില്‍ മാറ്റമുണ്ടാകില്ല. ഫെയ്‌സ്ബുക്ക് ഉള്‍പ്പെടെയുള്ള ആപ്പുകളുടെ ഉടമസ്ഥാവകാശമുള്ള മാതൃകമ്പനിയുടെ പേരിലാണ് മാറ്റം എന്ന് സക്കര്‍ബര്‍ഗ് വ്യക്തമാക്കി.

സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളിലെ ദുരുപയോഗങ്ങളിലെ പൊലീസ് നടപടികള്‍, അല്‍ഗരിതം തീരുമാനങ്ങള്‍, മാര്‍ക്കറ്റിങ് എന്നിവയുമായി ബന്ധപ്പെട്ട് മാതൃസ്ഥാപനത്തിന് പ്രശ്‌നങ്ങള്‍ ഉണ്ടാവുന്നത് തടയാനാണ് പേര് മാറ്റം.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/7782/zuckerberg-announces-new-name-for-facebook)