---
title: "പരിയാരം ക്ലസ്റ്റർ എസ്.കെ.എസ്.എസ്.എഫ് സർഗലയം സമാപിച്ചു, നോർത്ത് കുപ്പം ചാമ്പ്യൻമാർ"
english_title: "skssf programm"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/77742/skssf-programm"
published_at: "2022-10-31T13:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/635f7a41e3cd1_vac.jpg"
keywords: []
---

# പരിയാരം ക്ലസ്റ്റർ എസ്.കെ.എസ്.എസ്.എഫ് സർഗലയം സമാപിച്ചു, നോർത്ത് കുപ്പം ചാമ്പ്യൻമാർ

> **Lead Summary:** മൂല്യങ്ങളുടെ മഹിമ കൊണ്ട് കലാസ്വാദന രംഗത്തെ മനോഹരമാക്കിയ പരിയാരം ക്ലസ്റ്റർ എസ് കെ എസ് എസ് എഫ് സർഗലയം ഇസ്‌ലാമിക കലാ സാഹിത്യ മത്സരങ്ങള്‍ക്ക് നോർത്ത് കുപ്പം വാദിനൂറിൽ തിരശ്ശീല വീണു.40 ഇനങ്ങളിലായി 100 ലേറെ കലാപ്രതിഭകള്‍ നാല് വേദികളിലായി മാറ്റുരച്ച വാശിയേറിയ മത്സത്തില്‍ ആതിഥേയരായ നോർത്ത് കുപ്പം ഓവറോള്‍ കിരീടം കരസ്ഥമാക്കി.സർഗലയ ചരിത്രത്തിൽ പത്താം തവണയാണ് നോർത്ത് കുപ്പം ഈ നേട്ടം കൈവരിക്കുന്നത്.പുതു ചരിതം രചിച്ച് എറന്തല രണ്ടാം സ്ഥാനവും പരിയാരം കോരൻപീടിക മൂന്നാം സ്ഥാനവും കരസ്ഥമാക്കി. സബ് ജൂനിയര്‍,ജൂനിയർ, സീനിയര്‍,സൂപ്പർ സീനിയർ, ജനറൽ എന്നീ അഞ്ച് വിഭാഗങ്ങളിലായി നാൽപതിൽ പരം മത്സരയിനങ്ങള്‍ നാല് വേദികളിലായാണ് നടന്നത്. ഖിറാഅത്ത്,ബാങ്ക്, മലയാള ഗാനം,അറബി ഗാനം,ഭക്തി ഗാനം,കഥ പറയൽ,സംഘടനാ ഗാനം,ക്വിസ്,പ്രബന്ധം, അനൗണ്‍സ്‌മെന്റ്,ചിത്ര രചന,മലയാള പ്രസംഗം,ഇംഗ്ലീഷ് പദപ്പയറ്റ്, ഡിജിറ്റൽ പോസ്റ്റര്‍ ഡിസൈനിങ്,വാർത്താ നിർമ്മാണം,വാർത്താ അവതരണം, ബുര്‍ദാലാപനം,ദഫ് മുട്ട് പ്രദര്‍ശനം തുടങ്ങി വിവിധ കലാ വിഭാഗങ്ങളില്‍ കഴിവ് തെളിയിക്കുന്ന പ്രകടനമായിരുന്നു.മത്സരങ്ങൾ പുതിയ തലമുറയുടെ അടയാളപ്പെടുത്തലുകളും ഉന്നത നിലവാരമുള്ള പുതിയ പ്രതീക്ഷകളുമാണെന്നും വിധികർത്താക്കൾ വിലയിരുത്തി.സർഗലയം ജഡ്‌ജിങ് പാനൽ അംഗങ്ങളായ ഹംസ മാസ്റ്റർ,അനസ് അസ്അദി ഏഴോം എന്നിവർ വിധികർത്താക്കളായി.റസീൻ പി നരിക്കോട്,മുഹമ്മദ്‌ ഹംദാൻ എറന്തല (സബ് ജൂനിയർ),ഫഹീം പി കൊട്ടില (ജൂനിയര്‍),ഉവൈസ് അഹ്‌മദ്‌ എം നോർത്ത് കുപ്പം (സീനിയര്‍),സഹൽ ടി കെ നോർത്ത് കുപ്പം (സൂപ്പർ സീനിയർ), എന്നിവര്‍ വ്യക്തിഗത ചാമ്പ്യന്മാരായി. ഓവറോൾ ചാമ്പ്യൻഷിപ്പ് നേടിയ നോർത്ത് കുപ്പത്തിന് കെ ഇബ്രാഹീം മെമ്മോറിയൽ ട്രോഫി തളിപ്പറമ്പ മേഖല എസ്.കെ.എസ്.എസ്.എഫ് പ്രസിഡന്റ്‌ ഹാരിസ് ഫൈസിയും രണ്ടാം സ്ഥാനം നേടിയ എറന്തലക്ക് ജിദ്ദ ഇസ്‍ലാമിക് സെന്റർ കമ്മിറ്റി മുൻ അംഗം കെ വി അബ്ദുള്ള ഹാജിയും കൈമാറി.വിജയികള്‍ക്ക് മൊമെന്റോയും സമ്മാനിച്ചു.കെ അബുഹാജി,അബ്ദുറഷീദ് കൊട്ടില,മുസ്തഫ കുറ്റിക്കോൽ,ഷക്കീർ പുളിമ്പറമ്പ്,അഷ്‌കർ കായക്കൂൽ തുടങ്ങിയവർ സംബന്ധിച്ചു.ക്ലസ്റ്റർ പ്രസിഡന്റ്‌ ഫസൽ ഹൈത്തമി അധ്യക്ഷത വഹിച്ചു.ജനറൽ സെക്രട്ടറി ഹാഷിർ അബ്ദുള്ള സ്വാഗതവും ട്രഷറർ ഫവാസ് പരിയാരം നന്ദിയും പറഞ്ഞു.

## Article Content

മൂല്യങ്ങളുടെ മഹിമ കൊണ്ട് കലാസ്വാദന രംഗത്തെ മനോഹരമാക്കിയ പരിയാരം ക്ലസ്റ്റർ എസ് കെ എസ് എസ് എഫ് സർഗലയം ഇസ്‌ലാമിക കലാ സാഹിത്യ മത്സരങ്ങള്‍ക്ക് നോർത്ത് കുപ്പം വാദിനൂറിൽ തിരശ്ശീല വീണു.40 ഇനങ്ങളിലായി 100 ലേറെ കലാപ്രതിഭകള്‍ നാല് വേദികളിലായി മാറ്റുരച്ച വാശിയേറിയ മത്സത്തില്‍ ആതിഥേയരായ നോർത്ത് കുപ്പം ഓവറോള്‍ കിരീടം കരസ്ഥമാക്കി.സർഗലയ ചരിത്രത്തിൽ പത്താം തവണയാണ് നോർത്ത് കുപ്പം ഈ നേട്ടം കൈവരിക്കുന്നത്.പുതു ചരിതം രചിച്ച് എറന്തല രണ്ടാം സ്ഥാനവും പരിയാരം കോരൻപീടിക മൂന്നാം സ്ഥാനവും കരസ്ഥമാക്കി. സബ് ജൂനിയര്‍,ജൂനിയർ, സീനിയര്‍,സൂപ്പർ സീനിയർ, ജനറൽ എന്നീ അഞ്ച് വിഭാഗങ്ങളിലായി നാൽപതിൽ പരം മത്സരയിനങ്ങള്‍ നാല് വേദികളിലായാണ് നടന്നത്. ഖിറാഅത്ത്,ബാങ്ക്, മലയാള ഗാനം,അറബി ഗാനം,ഭക്തി ഗാനം,കഥ പറയൽ,സംഘടനാ ഗാനം,ക്വിസ്,പ്രബന്ധം, അനൗണ്‍സ്‌മെന്റ്,ചിത്ര രചന,മലയാള പ്രസംഗം,ഇംഗ്ലീഷ് പദപ്പയറ്റ്, ഡിജിറ്റൽ പോസ്റ്റര്‍ ഡിസൈനിങ്,വാർത്താ നിർമ്മാണം,വാർത്താ അവതരണം, ബുര്‍ദാലാപനം,ദഫ് മുട്ട് പ്രദര്‍ശനം തുടങ്ങി വിവിധ കലാ വിഭാഗങ്ങളില്‍ കഴിവ് തെളിയിക്കുന്ന പ്രകടനമായിരുന്നു.മത്സരങ്ങൾ പുതിയ തലമുറയുടെ അടയാളപ്പെടുത്തലുകളും ഉന്നത നിലവാരമുള്ള പുതിയ പ്രതീക്ഷകളുമാണെന്നും വിധികർത്താക്കൾ വിലയിരുത്തി.സർഗലയം ജഡ്‌ജിങ് പാനൽ അംഗങ്ങളായ ഹംസ മാസ്റ്റർ,അനസ് അസ്അദി ഏഴോം എന്നിവർ വിധികർത്താക്കളായി.റസീൻ പി നരിക്കോട്,മുഹമ്മദ്‌ ഹംദാൻ എറന്തല (സബ് ജൂനിയർ),ഫഹീം പി കൊട്ടില (ജൂനിയര്‍),ഉവൈസ് അഹ്‌മദ്‌ എം നോർത്ത് കുപ്പം (സീനിയര്‍),സഹൽ ടി കെ നോർത്ത് കുപ്പം (സൂപ്പർ സീനിയർ), എന്നിവര്‍ വ്യക്തിഗത ചാമ്പ്യന്മാരായി. ഓവറോൾ ചാമ്പ്യൻഷിപ്പ് നേടിയ നോർത്ത് കുപ്പത്തിന് കെ ഇബ്രാഹീം മെമ്മോറിയൽ ട്രോഫി തളിപ്പറമ്പ മേഖല എസ്.കെ.എസ്.എസ്.എഫ് പ്രസിഡന്റ്‌ ഹാരിസ് ഫൈസിയും രണ്ടാം സ്ഥാനം നേടിയ എറന്തലക്ക് ജിദ്ദ ഇസ്‍ലാമിക് സെന്റർ കമ്മിറ്റി മുൻ അംഗം കെ വി അബ്ദുള്ള ഹാജിയും കൈമാറി.വിജയികള്‍ക്ക് മൊമെന്റോയും സമ്മാനിച്ചു.കെ അബുഹാജി,അബ്ദുറഷീദ് കൊട്ടില,മുസ്തഫ കുറ്റിക്കോൽ,ഷക്കീർ പുളിമ്പറമ്പ്,അഷ്‌കർ കായക്കൂൽ തുടങ്ങിയവർ സംബന്ധിച്ചു.ക്ലസ്റ്റർ പ്രസിഡന്റ്‌ ഫസൽ ഹൈത്തമി അധ്യക്ഷത വഹിച്ചു.ജനറൽ സെക്രട്ടറി ഹാഷിർ അബ്ദുള്ള സ്വാഗതവും ട്രഷറർ ഫവാസ് പരിയാരം നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/77742/skssf-programm)