---
title: "വെൽഫെയർ പാർട്ടിയുടെ നേതൃത്വത്തിൽ സൗജന്യ നേത്രപരിശോധന ക്യാമ്പ് നടത്തി"
english_title: "eye test camp"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/77733/eye-test-camp"
published_at: "2022-10-31T12:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/635f735f7c64a_vac.jpg"
keywords: []
---

# വെൽഫെയർ പാർട്ടിയുടെ നേതൃത്വത്തിൽ സൗജന്യ നേത്രപരിശോധന ക്യാമ്പ് നടത്തി

> **Lead Summary:** **ചാലാട് :**രാജ്യത്തെ ആരോഗ്യ രംഗം കൂടുതൽ ജനപക്ഷമാവേണ്ടത് ഇന്ന് കൂടുതൽ അത്യാവശ്യമായിതീർന്നിരിക്കയാണെന്നു വെൽഫെയർ പാർട്ടി അഴീക്കോട്‌ മണ്ഡലം പ്രസിഡന്റ്‌ ഷെറോസ് സജ്ജാദ് അഭിപ്രായപ്പെട്ടു. വിഷൻ പ്ലസ് ഐകേറും, വെൽഫെയർ പാർട്ടി പള്ളിക്കുന്ന് മേഖല കമ്മിറ്റിയും സംയുക്തമായി സംഘടിപ്പിച്ച സൗജന്യ നേത്ര പരിശോധന ക്യാമ്പ് ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ദിവസം കഴിയുന്തോറും ജനങ്ങളുടെ അടിസ്ഥാന ആവശ്യങ്ങളിൽ നിന്ന് സർക്കാറുകൾ പിന്മാറുകയും ജനങ്ങളുടെ മേൽ വലിയ ഭാരങ്ങൾ അടിച്ചേൽപ്പിക്കുകയുമാണ്, ഈ സാഹചര്യത്തിൽ സ്വകാര്യ സംവിധാനങ്ങൾ അടക്കം ജനങ്ങളോടൊപ്പം നിന്നില്ലെങ്കിൽ വലിയ ദുരന്തങ്ങളായിരിയ്ക്കും സംഭവിക്കുക. പരിപാടിയിൽ വെൽഫെയർ പാർട്ടി പള്ളിക്കുന്ന് മേഖല പ്രസിഡന്റ്‌ സി. എച്ച്. ഷൌക്കത്തലി അധ്യക്ഷം വഹിച്ചു, ഹിറാ ചാരിറ്റബിൾ ട്രസ്റ്റ്‌ വൈസ് ചെയർമാൻ ടി. കെ. ഖലീലുറഹ്മാൻ, ജമാഅത്തെ ഇസ്‌ലാമി ചാലാട് ഘടകം പ്രസിഡന്റ്‌ കെ. എൻ. കുഞ്ഞാമു, വെൽഫെയർ പാർട്ടി പഞ്ഞിക്കയിൽ യുണിറ്റ് പ്രസിഡന്റ്‌ വി. സാദിഖ്, വിഷൻ കെയർ കോർഡിനേറ്റർ സുമേഷ്, ഡോക്ടർ അഫ്ര എന്നിവർ സംസാരിച്ചു, വെൽഫയർ പാർട്ടി പള്ളിക്കുന്ന് മേഖല സെക്രട്ടറി കെ. പി. ശാക്കിർ സ്വാഗതവും പ്രോഗ്രാം കോർഡിനേറ്റർ അസ്‌ലം. ടി. കെ. നന്ദിയും പറഞ്ഞു.

## Article Content

**ചാലാട് :**രാജ്യത്തെ ആരോഗ്യ രംഗം കൂടുതൽ ജനപക്ഷമാവേണ്ടത് ഇന്ന് കൂടുതൽ അത്യാവശ്യമായിതീർന്നിരിക്കയാണെന്നു വെൽഫെയർ പാർട്ടി അഴീക്കോട്‌ മണ്ഡലം പ്രസിഡന്റ്‌ ഷെറോസ് സജ്ജാദ് അഭിപ്രായപ്പെട്ടു. വിഷൻ പ്ലസ് ഐകേറും, വെൽഫെയർ പാർട്ടി പള്ളിക്കുന്ന് മേഖല കമ്മിറ്റിയും സംയുക്തമായി സംഘടിപ്പിച്ച സൗജന്യ നേത്ര പരിശോധന ക്യാമ്പ് ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ദിവസം കഴിയുന്തോറും ജനങ്ങളുടെ അടിസ്ഥാന ആവശ്യങ്ങളിൽ നിന്ന് സർക്കാറുകൾ പിന്മാറുകയും ജനങ്ങളുടെ മേൽ വലിയ ഭാരങ്ങൾ അടിച്ചേൽപ്പിക്കുകയുമാണ്, ഈ സാഹചര്യത്തിൽ സ്വകാര്യ സംവിധാനങ്ങൾ അടക്കം ജനങ്ങളോടൊപ്പം നിന്നില്ലെങ്കിൽ വലിയ ദുരന്തങ്ങളായിരിയ്ക്കും സംഭവിക്കുക. പരിപാടിയിൽ വെൽഫെയർ പാർട്ടി പള്ളിക്കുന്ന് മേഖല പ്രസിഡന്റ്‌ സി. എച്ച്. ഷൌക്കത്തലി അധ്യക്ഷം വഹിച്ചു, ഹിറാ ചാരിറ്റബിൾ ട്രസ്റ്റ്‌ വൈസ് ചെയർമാൻ ടി. കെ. ഖലീലുറഹ്മാൻ, ജമാഅത്തെ ഇസ്‌ലാമി ചാലാട് ഘടകം പ്രസിഡന്റ്‌ കെ. എൻ. കുഞ്ഞാമു, വെൽഫെയർ പാർട്ടി പഞ്ഞിക്കയിൽ യുണിറ്റ് പ്രസിഡന്റ്‌ വി. സാദിഖ്, വിഷൻ കെയർ കോർഡിനേറ്റർ സുമേഷ്, ഡോക്ടർ അഫ്ര എന്നിവർ സംസാരിച്ചു, വെൽഫയർ പാർട്ടി പള്ളിക്കുന്ന് മേഖല സെക്രട്ടറി കെ. പി. ശാക്കിർ സ്വാഗതവും പ്രോഗ്രാം കോർഡിനേറ്റർ അസ്‌ലം. ടി. കെ. നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/77733/eye-test-camp)