---
title: "17 വയസ്സുകാരി ആശുപത്രി ശുചിമുറിയിൽ പ്രസവിച്ച സംഭവം: മലപ്പട്ടം സ്വദേശി അറസ്റ്റിൽ"
english_title: "krishnan arrested"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/77700/krishnan-arrested"
published_at: "2022-10-31T10:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/635f556292fa7_news-card.jpg"
keywords: []
---

# 17 വയസ്സുകാരി ആശുപത്രി ശുചിമുറിയിൽ പ്രസവിച്ച സംഭവം: മലപ്പട്ടം സ്വദേശി അറസ്റ്റിൽ

> **Lead Summary:** ഇരിട്ടിയിൽ പതിനേഴുകാരി ആശുപത്രി ശുചിമുറിയിൽ പ്രസവിച്ച സംഭവത്തിൽ പെൺകുട്ടിയെ പീഡനത്തിനിരയാക്കിയ പ്രതി പിടിയിൽ. മലപ്പട്ടം സ്വദേശി കൃഷ്ണനാണ് പിടിയിലായത്. പെൺകുട്ടിയുടെ വീട്ടുകാരുമായുള്ള അടുപ്പം മറയാക്കിയായിരുന്നു പ്രതി പീഡനം നടത്തിയത്. പ്രതിയെ ചോദ്യം ചെയ്യുന്നത് തുടരുകയാണെന്ന് പൊലീസ് അറിയിച്ചു. പ്രതിക്കെതിരെ പോക്സോയും ബലാത്സംഗക്കുറ്റവും ചുമത്തിയിട്ടുണ്ട്. പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പ്രതിയിലേക്ക് പൊലീസ് എത്തിച്ചേർന്നത്. കണ്ണൂര്‍ ഇരിട്ടി താലൂക്ക് ആശുപത്രിയിലെ ശുചിമുറിയിലാണ് 17കാരി പ്രസവിച്ചത്. താലൂക്ക് ആശുപത്രിയില്‍ ചികിത്സയ്‌ക്കെത്തിയതായിരുന്നു ഇവര്‍. തുടര്‍ന്ന് ശുചിമുറിയില്‍ പോയപ്പോഴാണ് പെണ്‍കുട്ടി ആണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. കടുത്ത വയറുവേദനയെ തുടർന്നാണ് ഉളിക്കൽ സ്വദേശിനി ആശുപതിയിലെത്തിയത്. പെണ്‍കുട്ടിയെയും കുഞ്ഞിനെയും കണ്ണൂര്‍ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. അമ്മയും കുഞ്ഞും സുരിക്ഷിതരാണെന്ന് ആശുപത്രി അധികൃതർ അറിയിക്കുന്നു.

## Article Content

ഇരിട്ടിയിൽ പതിനേഴുകാരി ആശുപത്രി ശുചിമുറിയിൽ പ്രസവിച്ച സംഭവത്തിൽ പെൺകുട്ടിയെ പീഡനത്തിനിരയാക്കിയ പ്രതി പിടിയിൽ. മലപ്പട്ടം സ്വദേശി കൃഷ്ണനാണ് പിടിയിലായത്. പെൺകുട്ടിയുടെ വീട്ടുകാരുമായുള്ള അടുപ്പം മറയാക്കിയായിരുന്നു പ്രതി പീഡനം നടത്തിയത്. പ്രതിയെ ചോദ്യം ചെയ്യുന്നത് തുടരുകയാണെന്ന് പൊലീസ് അറിയിച്ചു. പ്രതിക്കെതിരെ പോക്സോയും ബലാത്സംഗക്കുറ്റവും ചുമത്തിയിട്ടുണ്ട്. പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പ്രതിയിലേക്ക് പൊലീസ് എത്തിച്ചേർന്നത്. കണ്ണൂര്‍ ഇരിട്ടി താലൂക്ക് ആശുപത്രിയിലെ ശുചിമുറിയിലാണ് 17കാരി പ്രസവിച്ചത്. താലൂക്ക് ആശുപത്രിയില്‍ ചികിത്സയ്‌ക്കെത്തിയതായിരുന്നു ഇവര്‍. തുടര്‍ന്ന് ശുചിമുറിയില്‍ പോയപ്പോഴാണ് പെണ്‍കുട്ടി ആണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. കടുത്ത വയറുവേദനയെ തുടർന്നാണ് ഉളിക്കൽ സ്വദേശിനി ആശുപതിയിലെത്തിയത്. പെണ്‍കുട്ടിയെയും കുഞ്ഞിനെയും കണ്ണൂര്‍ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. അമ്മയും കുഞ്ഞും സുരിക്ഷിതരാണെന്ന് ആശുപത്രി അധികൃതർ അറിയിക്കുന്നു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/77700/krishnan-arrested)