---
title: ""അന്ധവിശ്വാസങ്ങളിൽ ഇവിടുത്തെ എല്ലാ മതങ്ങളും ഒരുപോലെ"; സ്പീക്കർ എ എൻ ഷംസീർ                             "
english_title: "speaker"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/77643/speaker"
published_at: "2022-10-30T20:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/635e973fc74fb_vac.jpg"
keywords: []
---

# "അന്ധവിശ്വാസങ്ങളിൽ ഇവിടുത്തെ എല്ലാ മതങ്ങളും ഒരുപോലെ"; സ്പീക്കർ എ എൻ ഷംസീർ                             

> **Lead Summary:** **കണ്ണൂർ; **അന്ധവിശ്വാസങ്ങൾ ഇന്ന് നമ്മുടെ സമൂഹത്തിൽ വലിയ രീതിയിൽ പ്രചരിപ്പിക്കുന്ന ഒരു കാലഘട്ടത്തിലാണ് നമ്മളിപ്പോൾ ഉള്ളത്. സെലിബ്രിറ്റികൾ പോലും അതിന് കൂട്ട് നിൽക്കുന്നു എന്നതാണ് വിചിത്രമായിട്ടുള്ളത്. പുരോഗമന ആശയങ്ങളെ പിറകോട്ടു അടിക്കുന്ന നിലപാടുകളിലേക്ക് സമൂഹം മാറിത്തുടങ്ങുന്നു എന്നതും അപകടകരമാണ്. നപക്ഷ സാംസ്കാരിക സമിതി ജില്ലാതല സർഗ്ഗ സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു നിയമസഭാ സ്പീക്കർ അഡ്വ എ എൻ ഷംസീർ. കണ്ണൂർ ജില്ലയിലെ നിരവധി ഏരിയകളിൽ നടന്ന മാപ്പിളപാട്ട് മൈലാഞ്ചിയിടൽ മത്സരങ്ങളിലെ വിജയികളുടെ ജില്ലാ തല മത്സരമാണ് കണ്ണൂർ ടൗൺ സ്‌ക്വയറിൽ നടന്നത്. സ്വാഗത സംഘം ചെയർമാൻ കെ പി സുധാകരൻ അദ്ധ്യക്ഷത വഹിച്ച പരിപാടിയിൽ എം എൽ എ മാരായ കടന്നപ്പള്ളി രാമചന്ദ്രൻ, കെ വി സുമേഷ്, മാപ്പിളപ്പാട്ട് രംഗത്തെ അറിയപ്പെടുന്ന ചരിത്രകാരൻ ഫൈസൽ എളേറ്റിൽ, നോർക്ക ഡയറക്ടർ ഒ വി മുസ്തഫ, സി അബ്ദുൽ കരീം തുടങ്ങിയവർ സംസാരിച്ചു. എം ഷാജിർ സ്വാഗതം പറഞ്ഞു. തുടർന്ന് ഷമീർ ബിൻസിയും സംഘവും അവതരിപ്പിച്ച ഗസൽ സന്ധ്യയും അരങ്ങേറി.

## Article Content

**കണ്ണൂർ; **അന്ധവിശ്വാസങ്ങൾ ഇന്ന് നമ്മുടെ സമൂഹത്തിൽ വലിയ രീതിയിൽ പ്രചരിപ്പിക്കുന്ന ഒരു കാലഘട്ടത്തിലാണ് നമ്മളിപ്പോൾ ഉള്ളത്. സെലിബ്രിറ്റികൾ പോലും അതിന് കൂട്ട് നിൽക്കുന്നു എന്നതാണ് വിചിത്രമായിട്ടുള്ളത്. പുരോഗമന ആശയങ്ങളെ പിറകോട്ടു അടിക്കുന്ന നിലപാടുകളിലേക്ക് സമൂഹം മാറിത്തുടങ്ങുന്നു എന്നതും അപകടകരമാണ്. നപക്ഷ സാംസ്കാരിക സമിതി ജില്ലാതല സർഗ്ഗ സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു നിയമസഭാ സ്പീക്കർ അഡ്വ എ എൻ ഷംസീർ. കണ്ണൂർ ജില്ലയിലെ നിരവധി ഏരിയകളിൽ നടന്ന മാപ്പിളപാട്ട് മൈലാഞ്ചിയിടൽ മത്സരങ്ങളിലെ വിജയികളുടെ ജില്ലാ തല മത്സരമാണ് കണ്ണൂർ ടൗൺ സ്‌ക്വയറിൽ നടന്നത്. സ്വാഗത സംഘം ചെയർമാൻ കെ പി സുധാകരൻ അദ്ധ്യക്ഷത വഹിച്ച പരിപാടിയിൽ എം എൽ എ മാരായ കടന്നപ്പള്ളി രാമചന്ദ്രൻ, കെ വി സുമേഷ്, മാപ്പിളപ്പാട്ട് രംഗത്തെ അറിയപ്പെടുന്ന ചരിത്രകാരൻ ഫൈസൽ എളേറ്റിൽ, നോർക്ക ഡയറക്ടർ ഒ വി മുസ്തഫ, സി അബ്ദുൽ കരീം തുടങ്ങിയവർ സംസാരിച്ചു. എം ഷാജിർ സ്വാഗതം പറഞ്ഞു. തുടർന്ന് ഷമീർ ബിൻസിയും സംഘവും അവതരിപ്പിച്ച ഗസൽ സന്ധ്യയും അരങ്ങേറി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/77643/speaker)