---
title: "പച്ചക്കറിക്കടയിൽ മോഷണശേഷം ഉറങ്ങിപ്പോയ കള്ളനെ നാട്ടുകാർ പിടികൂടി പോലീസിന് കൈമാറി"
english_title: "ahammedkutty arrested "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/77601/ahammedkutty-arrested"
published_at: "2022-10-30T17:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/635e61a85f66c_news-card.jpg"
keywords: []
---

# പച്ചക്കറിക്കടയിൽ മോഷണശേഷം ഉറങ്ങിപ്പോയ കള്ളനെ നാട്ടുകാർ പിടികൂടി പോലീസിന് കൈമാറി

> **Lead Summary:** ചെറുപുഴയിൽ മോഷണം നടത്തിയ ക്ഷീണം കാരണം ഉറങ്ങിപോയ കള്ളൻ പോലീസ് പിടിയിൽ.കോഴിക്കോട് മുക്കം ചെറുപടിയിലെ അഹമ്മദ് കുട്ടിയാണ് ചെറുപുഴ പോലീസ് പിടിയിലായത്.ചെറുപുഴ ന്യൂ ഫ്രണ്ട്സ് സ്വയം സഹായ സംഘത്തിൻ്റെ പച്ചക്കറി പലചരക്ക് കടയിലാണ് ഇയാൾ മോഷണത്തിനായി കയറിയത്.കടയിലുണ്ടായിരുന്ന 20000 രൂപയിലേറെ കവർന്ന കള്ളൻ ഇതേ കടയുടെ പിറകിലാണ് ക്ഷീണം കാരണം ഉറങ്ങിപ്പോയത്.പുലർച്ചെ കടയിലെത്തിയ സ്ഥാപന ഉടമകൾ മോഷണം നടന്നത് മനസിലാക്കിയതിനെ തുടർന്ന് ടൗണിലെ ഓട്ടോ തൊഴിലാളികളുടെ സഹായത്തോടെ നടത്തിയ തിരച്ചലിലാണ് കടയുടെ പിറകിൽ കൂർക്കം വലിച്ച് ഉറങ്ങുകയായിരുന്ന കള്ളൻ അഹമ്മദ് കുട്ടിയെ പിടികൂടിയത്.തുടർന്ന് അഹമ്മദ് കുട്ടിയെ ചെറുപുഴ പോലീസിൽ ഏൽപ്പിക്കുകയായിരുന്നു.ഇയാൾക്കെതിരെ ജില്ലയിൽ വിവിധ സ്റേഷനുകളിലായി മോഷണകേസുകൾ നിലവിലുണ്ട്.

## Article Content

ചെറുപുഴയിൽ മോഷണം നടത്തിയ ക്ഷീണം കാരണം ഉറങ്ങിപോയ കള്ളൻ പോലീസ് പിടിയിൽ.കോഴിക്കോട് മുക്കം ചെറുപടിയിലെ അഹമ്മദ് കുട്ടിയാണ് ചെറുപുഴ പോലീസ് പിടിയിലായത്.ചെറുപുഴ ന്യൂ ഫ്രണ്ട്സ് സ്വയം സഹായ സംഘത്തിൻ്റെ പച്ചക്കറി പലചരക്ക് കടയിലാണ് ഇയാൾ മോഷണത്തിനായി കയറിയത്.കടയിലുണ്ടായിരുന്ന 20000 രൂപയിലേറെ കവർന്ന കള്ളൻ ഇതേ കടയുടെ പിറകിലാണ് ക്ഷീണം കാരണം ഉറങ്ങിപ്പോയത്.പുലർച്ചെ കടയിലെത്തിയ സ്ഥാപന ഉടമകൾ മോഷണം നടന്നത് മനസിലാക്കിയതിനെ തുടർന്ന് ടൗണിലെ ഓട്ടോ തൊഴിലാളികളുടെ സഹായത്തോടെ നടത്തിയ തിരച്ചലിലാണ് കടയുടെ പിറകിൽ കൂർക്കം വലിച്ച് ഉറങ്ങുകയായിരുന്ന കള്ളൻ അഹമ്മദ് കുട്ടിയെ പിടികൂടിയത്.തുടർന്ന് അഹമ്മദ് കുട്ടിയെ ചെറുപുഴ പോലീസിൽ ഏൽപ്പിക്കുകയായിരുന്നു.ഇയാൾക്കെതിരെ ജില്ലയിൽ വിവിധ സ്റേഷനുകളിലായി മോഷണകേസുകൾ നിലവിലുണ്ട്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/77601/ahammedkutty-arrested)